Wednesday 7 November 2012

ആത്മഹത്യ .....


"""ജീവിതത്തിലെ പ്രതിസന്ധികളില്‍ നിനന്നും  ഒഴിഞ്ഞുമാറാനുള്ള എളുപ്പവഴിയാണോ ആത്മഹത്യ ???"""
[ ഒരു നിരൂപണം  ]
..............................................

നമ്മുടെ കൊച്ചുകേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്......

എന്ത് കൊണ്ട് കേരളത്തില്‍ ആത്മഹത്യകള്‍ തുടര്‍ കഥയാവുന്നു ???


കുടുംബ പ്രശ്നങ്ങള്‍ മുതല്‍ ദാരിദ്യ്രം വരെയുള്ള നിരവധി വിഷയങ്ങളാണ് ഇതിന് പ്രധാന കാരണമാവുന്നത്..... വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടും കുടുംബ പ്രശ്നങ്ങളാലും 24.3 ശതമാനം പേര്‍ സ്വയം ജീവനൊടുക്കുമ്പോ ള്‍ 19.6 ശതമാനംപേര്‍ അസുഖങ്ങളില്‍ മനം മടുത്ത്ജീവിതം അവസാനിപ്പിക്കുന്നു.......
 >> ദാരിദ്യ്രം (1.7 %),
>> പ്രണയ നൈരാശ്യം (3.4%),
>> മയക്കുമരുന്ന് ഉപഭോഗം (2.7%),
>> സ്ത്രീധന പ്രശ്നങ്ങള്‍(2. 4%),
തുടങ്ങിയ പ്രശ്നങ്ങളും ആത്മഹത്യക്ക് കാരണമാവുന്നതായി സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.....


ജീവിക്കുക എന്നത് സുഖകരം എന്ന പോലെ പ്രയാസകരവുമാണ്...... പ്രത്യേകിച്ചും ഈ കാലത്ത്.....
.എത്ര പണമുണ്ടായാലും ഒന്നിനും തികയാത്ത അവസ്ഥ.ഇത് പൊതു തത്വം.ചിലര്‍ അന്യരെ കണ്ടു അനുകരിക്കാന്‍ ശ്രമിക്കുന്നു.....

# അവനവന്റെ കൊക്കില്‍ ഒതുങ്ങാത്തവീട്....കാര്‍.....ആര്‍ഭാടം അങ്ങനെ...ഒടുവില്‍ വരുമാന സ്രോതസ് അടയുമ്പോള്‍ മറ്റുവഴികള്‍ തേടുന്നു.....
അങ്ങനെ കൊള്ള പലിശക്കാരന്റെ കരാള ഹസ്തങ്ങളില്‍ പെടുന്നു,,,,ഒടു വില്‍ ആത്മഹത്യയില്‍ അഭയം തേടുന്നു....!!!

[   ഇരിക്കുന്നതിനു മുന്‍പേ കാലു നീട്ടരുത് എന്ന് പഴമക്കാര്‍ പറയും....എന്തെങ്കിലും ചെറിയ  വരുമാനം കിട്ടി തുടങ്ങുമ്പോള്‍ തന്നെ ആര്‍ഭാടം ആയി ജീവിച്ചു തുടങ്ങുന്നത് ആത്മഹത്യക്ക് ഒരു പരതി വരെ വഴിവെക്കുന്നു എന്നതാണ് എനിക്കിതില്‍ നിന്നും മനസ്സിലാകുന്നത്‌ .. .!!!
 ]

# പ്രണയം ....
കാമുകീ കാമുകന്മാര്‍ക്കിടയില്‍ നിസ്സാര കാര്യത്തിനു പോലും തൂങ്ങി മരിക്കുകയും , ഞരമ്പ്‌ മുറിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ആയിരിക്കുകയാണ്...!!!

പ്രണയത്തെ മഹത്തരമായി കാണുന്നുവേക്കില്‍ എതിര്‍ക്കുന്ന എന്തിനെയും പോരാടി ഒന്നിച്ചു ജീവിക്കുക എന്ന വഴി പുതിയ തലമുറക്കാര്‍ക്കിടയില്‍ നിന്നും അന്യം വന്നിരിക്കുന്നു.....

# മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പോലും ആത്മഹത്യ ....!!!
കഷ്ട്ടം തന്നെ.....
[ ഇവിടെ ആത്മാര്‍ഥമായ സുഹൃത്തുക്കളുടെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്നം... എന്താ ശേരിയല്ലേ ??? ]

ഇപ്പോള്‍ എന്നും പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകളില്‍ രസകരമായ ചിലത്....

>> "" കല്യാണം കഴിക്കാന്‍ തിരുമാനിച്ച പെണ്ണ് ആത്മഹത്യ ചെയ്തു .......അതറിഞ്ഞ പയ്യന്‍ ആത്മഹത്യക്ക് സ്രെമിച്ചു ....!!! """

>> "" നടന്ന ഒരു സംഭവം പറയാം ..ഒരു സ്ത്രി അവളുടെ മകന്‍റെ കൈക്കള്‍ ബന്തിച്ചു ആ കുട്ടിയെയും കൊണ്ട് കിണറ്റില്‍ ചാടി അത് കണ്ട അയല്‍വാസി രക്ഷിക്കാന്‍ വേണ്ടി ചാടി മരണ വെപ്രാളത്തില്‍ അവള്‍ അയാളെ കൂടെ പിടിച്ചു തയ്താന്‍ ശ്രമിച്ചു എങ്കിലും അയാള്‍ രക്ഷപെട്ട് കൂടെ ആ കുഞ്ഞിനേയും രക്ഷ പടുത്തി ......പോസ്റ്റ്‌ മോര്‍ടം കഴിഞ്ഞപ്പോഴാണ് അറിയുന്നത് ആ സ്ത്രി ഗര്‍ഭണിയായിരുന്നു എന്ന് ......!! :O
മൂന്നു വര്ഷം മായി നാട്ടില്‍ ഇല്ല അവളുടെ ഭാര്തവ് !!!
ഈ കാരണം കൊണ്ടാണ് അവളെ ഈ ക്രൂരക്രത്യം ചെയാന്‍ പ്രേരിപ്പിച്ചത് ‌...!!!"""

ഇതിനെയൊക്കെ എന്താ പറയുക ??? !!!



ഇത് വായിച്ചിട്ട് തൂങ്ങി മരിക്കാന്‍ തോന്നുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ
"" തൂങ്ങുന്നത് ഓകെ നല്ലത് തന്നെ .....
പക്ഷെ തൂങ്ങുന്നത് നല്ല കയറില്‍തന്നെ ആയിരിക്കണം.....
ഇല്ലേല്...
നിലത്തുവീണ് ‍  തല പൊട്ടി ചാവും .....
ഇതില്‍ പരം നാണക്കേട്‌ വേറെ ഇല്ല....!!!"""



പിന്നെ പണ്ഡിറ്റ്‌ അണ്ണന്‍ സ്റ്റൈലില്‍ പറയുവാണേല്‍ """ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല... പക്ഷെ ഒരു ആശ്വാസത്തിന് ആത്മഹത്യ ചെയ്യുന്നതില്‍ തെറ്റില്ല....!!""

*****************************
ഒന്ന് ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും , പുതിയൊരു ജീവിതം തുടങ്ങുന്നതും ഒരു ജീവന്‍ അവസാനിപ്പിക്കുന്നതും തമ്മിലുള്ള ദൂരം എത്രയോ ചെറുതാണെന്ന്....
****************************
പലപ്പോഴും മുകളില്‍ പറഞ്ഞ കാരണങ്ങളുടെ പേരില്‍ ആത്മഹത്യ എന്ന ആശയം മനസ്സില്‍ തോന്നിയിട്ടുള്ള ഒരു പാവം യുവാവിന്റെ ആശയങ്ങള്‍....

ആ യുവാവാണ് ഈ ഞാന്‍ ..... അരുണ്‍ എസ എല്‍
***************************

2 comments:

  1. :) കാണാതെ പോയല്ലോ,,,,,,,

    ReplyDelete
    Replies
    1. ഹി ഹി ഹി
      കണ്ണ് തുറന്നുനോക്കൂ ....
      എല്ലാം കാണാന്‍ സാധിക്കും...
      ലോള്‍

      Delete