Monday 21 October 2013

മുഖം


അമ്മയ്ക്ക് മുന്നില്‍ ഒരു മുഖം ....
അച്ഛന് മുന്നില്‍ വേറൊരു മുഖം ....
പെങ്ങള്‍ക്ക് മുന്നില്‍ വേറൊരു മുഖം ....
കൂട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം .....
കാമുകിക്ക് മുന്നില്‍ വേറൊരു മുഖം .....
കുടുംബക്കാര്‍ക്ക്‌ മുന്നില്‍ വെരോരോ മുഖം ....
പരിചയക്കാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ....
നാട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ....

ഈ ലോകത്ത് ജീവിക്കാന്‍ പല പല മുഖങ്ങള്‍ സ്വീകരിക്കേണ്ടി വരുന്ന പലരിലും ഒരുവന്‍ ഈ ഞാന്‍ ...... !!

Friday 20 September 2013

ഒരു വ്യത്യസ്ത ചിന്ത


ഡിഗ്രീയൊക്കെ കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരാഗ്രഹം ഉണ്ടായിരുന്നു ..., വേഗം ഒരു ജോലി വാങ്ങണം ..., എന്നിട്ടൊരു സുന്ദരിയെ കല്യാണം കഴിക്കണം ..., ഒന്ന് രണ്ടു പിള്ളേരൊക്കെ ആയി സുഖമായി ജീവിക്കണം എന്നൊക്കെ .... :)

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ആഗ്രഹങ്ങള്‍ പതിയെ പതിയെ പടിയിറങ്ങി തുടങ്ങി .... :(

എത്ര ടെസ്റ്റ്‌ എഴുതിയിട്ടും psc 'ക്ക് നമ്മളെ വേണ്ട.... അതോടെ ജോലി അത്ര പെട്ടന്നൊന്നും കിട്ടില്ല എന്ന് മനസ്സിലായി തുടങ്ങി ...... :)

പിന്നെയാ ആലോചിച്ചത് ... പെണ്ണ് കെട്ടുന്നത് മഹാ മെനക്കെട്ട പരുപാടിയല്ലേ എന്ന് ...
സമയത്തും കാലത്തും വീട്ടില്‍ കയറണം ....
അവള്‍ക്കു ആഴ്ചയില്‍ ഒരു ദിവസം സിനിമയ്ക്ക്‌ പോകണം .... രണ്ടു ജോഡി ചുരിദാര്‍ ... ചെരുപ്പ് ... കോപ്പ് .. ചപ്പും ചവറും എല്ലാം വാങ്ങണം...

ഇനി പിള്ളേര്‍ ആയാല്‍ അതിലും വലിയ മെനക്കെട് ...
പ്രസവചിലവ് ഒരു ഒന്ന് ഒന്നര ലെക്ഷം പൊടിക്കും .... സിസേറിയന്‍ ആണേല്‍ പിന്നെ ഉള്ള വീടിന്റെ ആധാരം പണയം വയ്ക്കാന്‍ സ്ഥലം കണ്ടുപിടിക്കണം ....

ഘീ ..ഘീ ... എന്നും പറഞ്ഞു രാത്രി മുഴുവന്‍ കരച്ചിലും പിടിച്ചിലും ....
ജലദോഷമോ ... പനിയോ വന്നാല്‍ .. പാതിരാത്രി ആശുപത്രി നോക്കി ഓടണം ...

പെണ്‍കൊച്ചു ആണേല്‍ ... ആ ജനന സമയം മുതല്‍ സ്ത്രീധനം കൊടുക്കാന്‍ പൈസ ഒപ്പിക്കാനുള്ള ശ്രമം ആരംഭിക്കണം .... :o
പയ്യന്‍ ആണേല്‍ അങ്ങനൊന്നും പേടിക്കണ്ട .... :)

പിള്ളേര്‍ ഒന്ന് വളര്‍ന്നാല്‍ ...
വഴിയിലൂടെ പോകുമ്പോള്‍ എന്ത് കണ്ടാലും എനിക്കത് വേണം ... എനിക്കിത് വേണം ..". എന്നൊക്കെ പറഞ്ഞു കരയുമ്പോള്‍ കയ്യില്‍ പൈസ ഇല്ലേല്‍ നമ്മള്‍ ആകെ വിയര്‍ക്കും .... :p

ചെക്കന്‍ വളര്‍ന്നു ലോക പരിചയം വന്നാല്‍ സമയാ സമയം അവനെ വീട്ടില്‍ കയറ്റാന്‍ അടുത്ത പാട്പെടല്‍ .... അവന്റെ കൂട്ടുകെട്ട് ശെരിയാണോ ... അവര്‍ പഠിക്കുന്നോ എന്നൊക്കെ നോക്കണം ... എത്ര എത്ര ഉപദേശം കൊടുക്കണം ....
പിന്നെ എന്നെപ്പോലെ ആകാതെ നോക്കണം,,,!! :D

ഇപ്പോഴത്തെ അവസ്ഥ കാരണം പെണ്‍മക്കളെ സമൂഹത്തിനു മുന്നിലേക്ക്‌ നടത്തിക്കൊണ്ടു പോകുവാന്‍ പേടിക്കണം .... :'(
അവളുടെ സുരക്ഷ ..... നല്ലൊരു കരങ്ങളില്‍ എത്തിക്കുംവരെ തീ തിന്നേണ്ടി വരും ... :(

എല്ലാം കൂടി ആലോചിച്ചപ്പോള്‍ കല്യാണം കഴിക്കണ്ട എന്ന തീരുമാനമാണ് നല്ലതെന്ന് തോന്നി.... :)

അതാകുമ്പോള്‍ ഭാര്യയെ പേടിക്കണ്ട .... സമൂഹത്തെ പേടിക്കണ്ട ..... നമുക്ക് ഫ്രീ ആയി അടിച്ചുപൊളിച്ചു ചുറ്റി കറങ്ങി തെണ്ടിതിരിഞ്ഞു നടക്കാം......

എന്താ അതല്ലേ അതിന്റെ ശെരി ....??

Saturday 20 July 2013

രേക്തത്തിന്റെ വില

കഴിഞ്ഞ രാത്രിയിൽ ഒരു സുഹൃത്തിന്റെ ഫോൺ വിളിയിൽ നിന്ന് കേട്ടത്‌ അവന്റെ അമ്മയ്ക്ക്‌ സുഖമില്ലെന്നും പെട്ടന്ന് ആശുപത്രിയിലേക്ക്‌ ചെല്ലണമെന്നുമാണു..... 

സമയം പുലർച്ചേ ആകുന്നുണ്ടായിരുന്നു...

ഞാന്‍ കുളിച്ചു റെഡി ആയി ബൈക്കില്‍ ആശുപത്രിയില്‍ എത്തി

എന്നെയും കാത്ത് അവന്‍ ആശുപത്രിയുടെ മുന്നില്‍ നില്‍പ്പുണ്ടായിരുന്നു .....

അമ്മ ഒബ്സർവ്വേഷനിലാണു.... 

ഞാൻ അൽപം ദൂരേക്ക്‌ മാറി നിന്നു....

ഏതോ രോഗിക്ക്‌ രക്തം കൊടുത്ത്‌ പുറത്തിറങ്ങി അയാൾ ബന്ധുവിനോട്‌ പറയുന്നു....

"സർ... ഇരുന്നുർ രൂപ വേണം....

"ഇരുന്നുറോ..?? പറ്റില്ല..... നുറു വേണമെങ്കിൽ തരാം..

"പറ്റില്ല സാർ... ഇരുന്നുർ വേണം....

രക്തത്തിനു വില പേശുന്ന അയാളോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി.... 
കള്ളുകുടിക്കാനാവാം.... 
ഇതിനു മുൻപും ഞാൻ ഇതുപോലെയുള്ള മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്‌.. 

നിസഹായതയ്ക്ക്‌ മുന്നിൽ നിന്ന് ചോരയ്ക്ക്‌ വില പറയും....

ബന്ധു വാശി അവസാനിപ്പിച്ച്‌ ഇരുന്നുറു രൂപ അയാളുടെ കയ്യിൽ വെച്ച്‌ കൊടുത്തു..... 

സന്തോഷപൂർവ്വം അയാൾ എന്നെയും നോക്കി ചിരിച്ചു ...

എനിക്ക്‌ ചിരിക്കാൻ കഴിഞ്ഞില്ല.. മാത്രമല്ല.... അപരിചിതനായ അയാളോട്‌ എനിക്ക്‌ അതിനോടകം വെറുപ്പും തോന്നിയിരുന്നു...

അയാൾ മുന്നിലേക്ക്‌ നടന്ന് ചെന്ന് കസേരയിൽ ഇരിക്കുന്ന മൂന്ന് കുട്ടികളെ കയ്യാട്ടി വിളിച്ചു.....

"വാ മക്കളെ......

"അച്ഛാഛ... എന്ന് വിളിച്ച്‌ കുഞ്ഞുങ്ങൾ ഓടി ചെന്നു...

"വാ... എന്തേലും വാങ്ങിച്ച്‌ തരാട്ടാ....

ദൂരെ വെളിച്ചം കാണുന്ന തട്ടുകട..... അയാൾ കുഞ്ഞുങ്ങളെയും കൂട്ടി നടന്ന് തുടങ്ങുമ്പോ എന്റെ നേരേ തിരിഞ്ഞു പറഞ്ഞു...

"വേറെ വഴിയില്ല... ഇതുങ്ങളുടെ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി സാറെ......
ഒരാഴ്ചയായിട്ടാണേൽ മഴയായ്തോണ്ട്‌ പണിയുമില്ല... നമ്മുടെ കാര്യം പോട്ടേ... കുഞ്ഞുങ്ങളല്ലേ... അവർക്ക്‌ വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"

അയാൾ നടന്ന് അകലുമ്പോൾ മഴ ചാറി തുടങ്ങി....

*****************************************

നമ്മൾ അറിയാതെ പോകുന്ന... നമ്മുടെകാഴ്ചകൾക്കും അപ്പുറം എത്ര ജീവിതങ്ങൾ...

ശരി എല്ലായ്പ്പോഴും ശരിയുമല്ല....

തെറ്റ്‌ എല്ലാകാലവും തെറ്റായിരിക്കുകയുമില്ല....!!
******************************************

Thursday 6 June 2013

പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.....

പെണ്ണ് കണ്ടു പോയ ചെക്കന്‍റെ വീട്ടീന്നാ ഫോണ്‍.,.
അവള്‍ അച്ഛന്‍റെ അടുത്ത് പോയി നിന്ന് ചെവിയോര്‍ത്തു.

"പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.., ഒരു ഇരുപത് ലക്ഷം എങ്കിലും കിട്ടണം."

അച്ഛന്‍റെ മുഖത്ത് പടരുന്ന നിരാശ കണ്ട് അവള്‍ ഫോണ്‍ വാങ്ങി വളരെ സൌമ്യമായി പറഞ്ഞു,

"എന്‍റെ ഇത്രകാലത്തെ ജീവിത-വിദ്യാഭ്യ ­ാസചെലവ് അച്ഛന് ഏതാണ്ട് അന്‍പത് ലക്ഷത്തോളം വരും... നിങ്ങള്‍ അത് അച്ഛന് കൊടുക്കൂ എന്നിട്ട് എന്നെ വാങ്ങിക്കൊണ്ടു പോകൂ...
നിങ്ങളുടെ മകളെ വളര്‍ത്തിയ കണക്കും എഴുതി വെയ്ക്കൂ.., അവളെ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ ­ഇതാണ് അവളുടെ വില എന്നും പറയണം...
അതല്ലേ ശരി, അങ്ങോട്ട്‌ കാശ് കൊടുത്തു വില്‍ക്കാന്‍ തത്കാലം ഞാന്‍ ഒരു കീറാമുട്ടി ആയിട്ടില്ല... അതായി കഴിഞ്ഞാല്‍ ശ്രമിക്കാം അങ്ങോട്ട്‌ കാശുകൊടുത്തു എനിക്കൊരു ഉടമസ്ഥനെ കണ്ടെത്താന്‍...,".

അച്ഛനില്‍ നിന്നും ഭര്‍ത്താവിലേക്ക ­് പവനും പണവും കൊടുത്ത് ഉടമസ്ഥ സ്ഥാനം കൈ മാറുന്നത് മാത്രമല്ല ജീവിത ലക്‌ഷ്യം എന്നത് മനസ്സിലാക്കും എന്ന്വെ വെറുതേ പ്രതീക്ഷിക്കാം...

പെണ്ണെന്ന വര്‍ഗ്ഗം എന്നെങ്കിലും പുരുഷന്‍റെ ഉടമസ്ഥതയില്‍ അല്ലാത്ത ജീവിതത്തിനു തയ്യാറാവും എന്നും അതിനു വേണ്ടി ശബ്ദം ഉയര്‍ത്തും എന്നും പ്രതീക്ഷിക്കാം..

Tuesday 4 June 2013

ഈ കാലത്തെ ഭാര്യ പറയും ഭര്‍ത്താവ് അത്ര പോര എന്ന് .....!!!

ഭാര്യ : ചേട്ടാ ഞാന് എന്റെ മുടി ബോബ് കട്ട് ചെയ്തോട്ടെ ?

ഭര്ത്താവ് : നിനക്ക് വേണമെങ്കില് അങ്ങനെ ചെയ്തോളൂ പ്രിയേ....

ഭാര്യ : ഞാന് നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്...?

ഭര്ത്താവ് : അല്ല, നിനക്ക് അത് അത്ര ഇഷ്ടമാണേല് കട്ട് ചെയ്തോളൂ..

ഭാര്യ : പക്ഷേ എനിക്ക് അതല്ല അറിയേണ്ടത്, നിങ്ങളുടെ അഭിപ്രായമാണ്.

ഭര്ത്താവ് : ശരി അങ്ങനെയെങ്കില് കട്ട് ചെയ്തോളൂ....

ഭാര്യ :അപ്പോ ചേട്ടന് പറയുന്നത് കട്ട് ചെയ്താല് ഞാന് കുറച്ചു കൂടി സുന്ദരിയാവും എന്നാണോ ?

ഭര്ത്താവ് : അതെ

ഭാര്യ : പക്ഷേ ഞാന് വിചാരിക്കുന്നത് ­ എനിക്ക് നീളന്മുടി തന്നെയാണ് ഭംഗി എന്നാണ്..

ഭര്ത്താവ് : ആ അങ്ങനെങ്കില് കട്ട് ചെയ്യണ്ട..

ഭാര്യ : അപ്പോ ചേട്ടന് തന്നെയല്ലേ കട്ട് ചെയ്യാന് പറഞ്ഞത്...

ഭര്ത്താവ് : അത് നീ അഭിപ്രായം ചോദിച്ചതു കൊണ്ടല്ലേ...

ഭാര്യ : അപ്പോ ചേട്ടന് സ്വന്തമായി അഭിപ്രായമൊന്നു ­മില്ലേ...?

ഭര്ത്താവ് : ഹോ പണ്ടാരം.....! നീ പോയി മുടിക്ക് പകരം തല തന്നെ വെട്ടിക്കോ, തീരട്ടെ പ്രശ്നം...!

രാജഭരണം vs ജനാധിപത്യ ഭരണം

* രാജ ഭരണം *--------------

<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

രാജാവ് :"ആ കല്ല്‌ എടുത്തു മാറ്റു"

ഭൃത്യൻ :"അടിയൻ, ഇതാ മാറ്റി കഴിഞ്ഞു"

>> അവസാനിച്ചു.
______________________________

* ജനാധിപത്യം *
--------------


<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

¤ നേതാവ് :"ഞങ്ങൾ പ്രശ്നം പഠിക്കും."

(ആറു മാസം കഴിഞ്ഞ്..)

¤ നേതാവ് :"ഞങ്ങൾ ഈ കല്ല്‌ മാറ്റാൻ തീരുമാനിച്ചിരിക ­ ­ ­ -്കുന്നു"

¤ ജനങ്ങൾക്കിടയിൽ രണ്ടു അഭിപ്രായം. ഫേസ് ബുക്കിൽ, പത്രത്തിൽ, വാർത്തകളിൽ.

¤ കല്ല്‌ എടുത്തു മാറ്റുന്നത് കൊണ്ട് നേതാവിന് എന്തോ ലാഭം ഉണ്ടെന്നു പരക്കെ സംശയം.

¤ പ്രതി പക്ഷം സംശയിക്കുന്നവർക ­ ­ ­ -്കൊപ്പം.

¤ കല്ലിന്റെ ചരിത്രം..വൈകീട് ­ ­ ­ -ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ ഡോക്യുമെന്ററി പ്രദര്ശനം.

¤ "മാറ്റണോ നമുക്ക് ഈ കല്ല്‌.."? ഇന്ത്യ വിഷനിൽ രാത്രി 8 മണിക്ക് ചര്ച്ച."

>> തുടരും....

______________________________

Sunday 19 May 2013

You Have a New message !!


ബോറടിച്ചു ...

മൊബൈല്‍ എടുത്തു ....

fb എടുത്തു ...
online=83

പെണ്പിള്ളേരുടെ പ്രൊഫൈല്‍ തപ്പിപ്പിടിച്ചു മെസ്സേജ് അയച്ചു ,,,,,

refresh ചെയ്തു ....

message(1)

wonderadichu
അപ്പോഴേക്കും ഒരു കാള്‍ വന്നു ....

customer care ആയിരുന്നു !!!
ചീത്ത വിളിച്ചുകൊണ്ടു cut ചെയ്തു .....

browser തുറന്നു ...

അയ്യോ നാശം ... ചാര്‍ജ് തീര്‍ന്നു ....

ചാര്‍ജ് കുത്തി വച്ച് പിന്നേം fb
തുറന്നു ...

network പോയി നാശം switch off ആയി ...

പിന്നേം ഓണ്‍ ആക്കി ...

browser എടുത്തു ..

message കണ്ട് കണ്ണ് നിറഞ്ഞു ...

പൊട്ടിയ ഹൃതയത്തോടെ ഞാനത് വായിച്ചു . ...
.
. .
.
.
"plz like ma profile pic aliya"

കൊല്ലടാ ആ പട്ടിയെ .....