Sunday 30 December 2012

നിനക്ക് വിട ....



>> സൂര്യനെല്ലി പെണ്‍കുട്ടി
>> വിധുര പെണ്‍കുട്ടി
>> കിളിനൂര്‍ പെണ്‍കുട്ടി
>> പറവൂര്‍ പെണ്‍കുട്ടി
>> കോതമംഗലം പെണ്‍കുട്ടി
>> ദില്ലി പെണ്‍കുട്ടി
 >> ??


 ഒരു തരത്തില്‍ മരണം നിനക്ക് ഒരു അനുഗ്രഹം ആണന്ന് തോന്നും പഴയ കാല പീഡന കഥകള്‍ നോക്കുമ്പോള്‍...... :( 

ഡല്‍ഹിയില്‍ റേപ്പ്‌ ചെയ്യപ്പെട്ട പെണ്‍കുട്ടി മരിച്ചു ഈ ദുഃഖ വാര്‍ത്തയാണ് ഇപ്പൊ ഫേസ്ബുക്കില്‍ മുഴുവന്‍ നിഴലിച്ചു നില്‍ക്കുന്നത്.....

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ആ പെണ്‍കുട്ടിമരിച്ചത് തന്നെ നന്നായി.....

കാരണം അത്രയ്ക്കും ക്രൂരമായി റേപ്പ്‌ ചെയ്യപ്പെട്ട ആ കുട്ടി ഇനി ജീവിതത്തില്‍ അനുഭവിക്കാനുള്ള സകല വേദനകളും അനുഭവിച്ചു തീരത്താണ് പോയിരിക്കുന്നത് ....

>> ഒരുപക്ഷെ ആ കുട്ടി തിരിച്ചു വന്നിരുന്നെങ്കി ല്‍ എങ്ങനെ ഈ നാറിയ സമൂഹത്തില്‍ വീണ്ടും ജീവിക്കും ???

 >> എത്ര പേരുടെ ആട്ടും തുപ്പും കൊള്ളേണ്ടി വരും ???

 >> എത്രഎത്ര പരിഹാസ നോട്ടങ്ങള്‍ , അശ്ലീല കമന്റുകള്‍ ഇവയൊക്കെ സഹിക്കേണ്ടി വരും ???

 >> ആരെയൊക്കെ കയറി ഇറങ്ങി കാലു പിടിച്ചു നടക്കേണ്ടി വരും നീതി ലഭിക്കാന്‍ ??

>> എത്ര വര്‍ഷങ്ങള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥിതികള്‍ ഈ വിചാരണയുടെ പേരില്‍ അവളെ വിഷമിപ്പിക്കും ....

അങ്ങനെയൊക്കെ വച്ച് നോക്കുമ്പോള്‍ അവള്‍ മരിച്ചത് തന്നെ നന്നായി ....

കാരണം ഇതിലും കൂടുതല്‍ വേദന അനുഭവിക്കാന്‍ ഇനിയാ പാവം കുട്ടി ബാക്കിയില്ല,
ഇതൊരു പക്ഷെ മരിക്കുന്നതിനു മുന്നേ പറഞ്ഞിരുന്നേല്‍ ­ കുറെ കപട സദാചാര വാദികളും കുറെ മനുഷ്യാവകാശ ഫ്രോടുകളും കൂടി കുറെ വിരോധാഭാസങ്ങളും കൊണ്ട് വന്നേനെ......

""" ലൈക്കുകളും പോസ്റ്റുകളും കമന്റുകളുമായി നിന്റെ മരണവും ഞങ്ങള്‍ ആഘോഷിക്കുന്നു....

എല്ലാം ഒന്നോ രണ്ടോ രാത്രികൊണ്ട്‌ തീരും....

മറ്റേതൊരു ഇരയെയും പോലെ നീയും പതുക്കെ മറക്കപ്പെടും...

വെള്ള രക്തം തിളച്ചു തുടങ്ങുമ്പോള്‍ വെറി പൂണ്ട ആണ്‍നായ്ക്കള്‍ വീണ്ടും വേട്ടയ്ക്കിറങ്ങും...

സ്വപ്‌നങ്ങള്‍ മുഴുമിക്കാന്‍ പറ്റാതെ ,ആശകള്‍ നിറവേറ്റാന്‍ പറ്റാതെ നിന്നെ പ്പോലെ മറ്റൊരാള്‍ അവറ്റകള്‍ക്ക് മുന്‍പില്‍ ചെന്ന് പെടും...

അതും ഞങ്ങള്‍ ആഘോഷിക്കും....

ആരോ പറഞ്ഞ പോലെ സമൂഹം ഒരു ഇരയെ തേടി നടക്കുകയാണ് ....

പക്ഷെ ,ആരെയും പേടിക്കാതെ,മറ്റ ൊന്നും ഓര്‍ക്കാതെ നിനക്ക് നിനക്ക് ഇനിസുഖമായി ഉറങ്ങാം...

സ്വന്തം മാനത്തിന് വേണ്ടി,ജീവന് വേണ്ടി അവസാന നിമിഷങ്ങളില്‍ നീ യുണ്ടാക്കിയ നിലവിളിയുടെ ഒരു മുഴക്കം മാത്രം ഇനി ബാക്കി....

പെണ്ണേ ....
എന്റെ നാട്ടില്‍ നീ സുരക്ഷിതയല്ല എന്ന് ലജ്ജയോടുകൂടി തന്നെ പറയട്ടെ...."""


 എല്ലാ സഹോധരിമാരോടും പറയാനുള്ളത് ....
# വീടുകളില്‍ ചേക്കേറുക  അതും ആറു മണിക്കു മുന്നേ .....
# സ്വഗ്രഹം മാത്രമേ കുറച്ചു സുരക്ഷീത ഇടം ആയുള്ളൂ !!

******************************
അരുണ്‍ എസ് എല്‍
******************************


Tuesday 11 December 2012

ദുഃഖം


ദുഖമേ നിനക്ക് സ്വാഗതം.....
നിനക്കായ്‌ ഞാനെന്‍ ജീവിതം ഭിക്ഷ നല്‍കാം....
ലഹരിയില്‍ ഞാന്‍ വിഹരിക്കുന്നു....

ലഹരി എന്നും എനിക്കൊരു അഭയകേന്ദ്രമായിരുന്നു....
എന്തില്‍ നിന്നൊക്കെയോ ഉള്ള ഒളിച്ചോട്ടം.....
നഷ്ട്ടപ്പെട്ട എന്തിനെയോ മറക്കാനുള്ള ശ്രമം....

കണ്ണും കരളും ഹൃദയവും  ലഹരി കട്ട് തിന്നു.....
പിടയുന്ന ഹൃദയവും മുറിവേറ്റ മനസ്സും ബാക്കിയായ്....
ഇന്ന് നീറുന്ന ചാരം മാത്രമാണ് ഞാന്‍......,......

ജയിച്ചു എന്ന് കരുതിയതോന്നും ജയമല്ലായിരുന്നു .....
ജീവിച്ചു എന്ന് കരുതിയതോന്നും ജീവിതമാല്ലയിരുനു....
സ്നേഹം എന്ന് കരുതിയതോന്നും സ്നേഹമാല്ലയിരുന്നു.....

ചിലര്‍ എന്നെനോക്കി പരിഹസിച്ചു....
മറ്റുചിലര്‍ എന്നില്‍ സഹതപിച്ചു.....
ദാക്ഷണൃമില്ലാത്ത അറവുകാരനെപ്പോലെ ഞാനെന്‍ വരികളെ വലിച്ചെറിഞ്ഞു.....

സ്വയം തിരുത്തണമെന്ന് ആഗ്രഹം തോന്നുന്നു ,...
പക്ഷെ......

[ ഒരു പെണ്ണിന്റെ ഓര്‍മ്മയ്ക്കായ് ബാക്കിയായതെന്‍ ജീവിതം.....]

********************************

അരുണ്‍ എസ് എല്‍

********************************

Wednesday 5 December 2012

SALES GIRL തന്ന എട്ടിന്റെ പണി


നേരം സന്ധ്യ ആയി തുടങി ...
പുറത്ത്‌ മഴ ആര്‍ത്ത് പെയ്യുന്നു ....

ഞാനും എന്‍റെ സുഹൃത്തും ഒരു ചായ
 പോലും കുടിക്കാന്‍ കാശില്ലാതെ ഇരിക്കുവായിരുന്നു .......

"ഈശ്വരാ എന്തൊരു വിശപ്പ്‌ ..."

ഒരു കാലിച്ചായ എങ്കിലും  കിട്ടിയായിരുന്നഗ്ഗില്‍ ??
ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചപ്പോ ഈ ആമാശയം ഇല്ലാതെ സൃഷ്ട്ടിച്ചാല്‍ മതിയായിരുന്നു.."

ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോകും...
കാരണം വിശപ്പിനെക്കാള് ‍ വലിയ ദുരിതം മനുഷ്യനില്ല എന്ന് ഞങ്ങള്‍ മുന്നേ മനസ്സിലാക്കിയതാ ണ് ...

ഇങ്ങനെ ഇരിക്കുംബ്ബോഴാണ ് വാതിലില്‍ ഒരു മുട്ട് കേള്‍ക്കുന്നത് ...
ആരാണ് ഈ പെരു മഴയത്ത് ??
മറ്റു കൂട്ടുകാര്‍ എല്ലാം വീട്ടില്‍ പോയിരുന്നു ...

""ആരാണെക്കിലും പോയി തുറക്കട... " ഞാന്‍ പറഞ്ഞു ....
അവന്‍ വാതില്‍ തുറക്കാന്‍ പോയി......
പാതി കീറിയ പഴയ ഒരു  ജീന്‍സാണ് അവന്‍ ഇട്ടിരുന്നത്... ഒരു ഇന്നര്‍ ബനിയന്‍ പോലും അന്നേരം ധരിച്ചിരുന്നില് ല ....
പോയ പാടെ അവന്‍ ഓടിമുറിയില്‍ വന്നു
"അളിയാ എന്‍റെ മാനം പോയി...എന്‍റെ എല്ലാം അവള്‍ കണ്ടു അളിയാ ........"
എനിക്കൊന്നും മനസ്സിലായില്ല...."
"എന്താടാ... ആരാ പുറത്ത്‌ ?"

"ഏതോ ഒരു നായിന്‍റെ മോള്....പക്ഷെ ഒടുക്കത്ത ചരക്കാ ...."
""എന്ത്...പെണ്ണോ ...അതും ഈ മഴയതോ??" ഞാന്‍ ചോദിച്ചു
ഞങ്ങള്‍ രണ്ടു പേരും ഷര്‍ട്ട് എടുത്തിട്ട് ചെറിയ പുഞ്ചിരിയോടെ പുറത്തോട്ടു ചെന്നു...
അവന്‍ പറഞ്ഞത്‌ തെറ്റിയില്ല.....മുടിഞ്ഞ ചരക്ക്‌ തന്നെ ...
രാവിലെ തൊട്ട ചന്ദന കുറി മഴ വെള്ളം വീണു നെറ്റിയില്‍ ആകെ പരന്നിരിക്കുന്ന ു ..
അവള്‍ അത് കയ്യിലുള്ള തൂവാല കൊണ്ട് ഒപ്പിയെടുക്കുക യായിരുന്നു....
അപ്പോഴാണ്‌ ഞങ്ങള്‍ ചെല്ലുന്നത് ..

    "മഴ നനഞ്ഞപ്പോള്‍ കേറി നിന്നതായിരിക്കു ം അല്ലെ??" ഞാന്‍ ചോദിച്ചു ....
    "അതെ സര്‍""" "'' അവള്‍ പറഞ്ഞു ...
    "അയ്യോ സര്‍ എന്നൊന്നും വിളിക്കണ്ട .....ഞങ്ങള്‍ ഇവിടെ അടുത്തുള്ള ഒരു കോളേജില്‍ പഠിക്കുന്നവരാ.....

    "അതെയോ ...പിന്നെ സര്‍ എന്ന് വിളിച്ചത് ഞങ്ങളുടെ ഡ്യൂട്ടി യുടെ ഭാഗമാണ് ...ഞാനൊരു സെയില്‍ ഗേള്‍ ആണ് .....ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ കുറച്ചു
    പ്രോഡക്റ്റ്സു നിങ്ങളെ പരിചയപ്പെടുത്താ ം "
    ഞാന്‍ എന്‍റെ സുഹൃത്തിനെ ഒന്ന് നോക്കി ....
    എന്‍റെ സുഹൃത്ത്‌ അവളുടെ ചന്തം കണ്ടു വാപൊളിച്ചുനില്‍ ക്കുവായിരുന്നു ...
    "അളിയാ ഇതു കേസ് വേറെയാണ്...മെല്ലെ വലിയാം ...."
    ഞാന്‍ സുഹ്രിത്തിന്റെ ചെവിയില്‍ പറഞ്ഞു ...

    "വലിയാനോ..അതും ഇത്ര നല്ല ഒരു പെണ്ണ് ആദ്യമായിട്ട് വീട്ടില്‍ വന്നിട്ടോ ...നമുക്ക് കുറച്ചു നേരം ഒന്ന് സുഖിക്കാട ..." സുഹൃത്ത്‌ പറഞ്ഞു
    പിന്നെ ...ഇവള് കാണിക്കുന്ന സാധനംവേടിക്കാന്‍ നിന്‍റെ കയ്യില് പൈസ അടക്കി ഇരിക്കുന്നുണ്ട് ടല്ലോ ??
    "ഹ .....അതിനാരു സാധനം വേടിക്കുന്നു... ....അവള് കാണിക്കട്ടെ ....നമുക്ക്‌ ഒന്ന് കാണാമല്ലോ ?"
    അങ്ങനെ അവള് കാണിച്ചു തുടങി ....
    ആദ്യം കാണിച്ചത്‌ ചായ പ്പൊടി ആയിരുന്നു ...
    "സര്‍...ഇതൊരു പ്രത്യേഗ തരം ടീ പൌഡര്‍ ആണ്...മറ്റു ചായ പോടികളെ ക്കാള്‍ കുറവ്‌ ഉപയോഗിച്ചാല്‍ മതി .."
    "ഓഹോ ..കൊള്ളാലോ ..."എന്‍റെ സുഹൃത്ത്‌ അവളുടെ കയ്യില്‍ നിന്ന് അത് മേടിച്ചു.... അവള്‍രണ്ടാമത്ത െ ഐറ്റം കാണിച്ചു ....
    അതൊരു കമ്പിളി പുതപ്പ് ആയിരുന്നു ആയിരുന്നു ..
    "സര്‍ ഈ മഴക്കാലത്ത്‌ കമ്പിളി പുതപ്പില്‍ കിടന്നുറങ്ങുന്ന തിനെ പറ്റി ഒന്ന് ചിന്ധിച്ചു നോക്കു ....."
    "ദൈവമേ ...എവളിന്നു എന്തെന്ഗ്ഗിലുമൊ ക്കെ മേടിപ്പിക്കും ....മഴയത് അസമയത് ഒരു പെണ്ണ് കേറി വന്നു ഇങ്ങനെയൊക്കെ ചിന്ധിക്കാന്‍ പറഞ്ഞാല്‍ ....എന്തായിരിക് കും അവസ്ഥ ?"

    കല്യാണം കഴിഞ്ഞിട്ടാണെ മേടിക്കാമായിരുന ്നു "എന്‍റെ സുഹൃത്ത്‌ ഒരു തമാശ പോലെ പറഞ്ഞു...
    അവള്‍ക്കു എന്ത് മനസിലായിട്ടാണെന ്നറിയില്ല...അവള ും ചെറുതായൊന്നു ചിരിച്ചു....
    "സര്‍ ഈ പുതപ്പിന് വെറും നാന്നൂടറ്റി തൊണ്ണൂറ്റൊമ്പത് രൂപ മാത്രേ ഉള്ളു ..." അവള്‍ പറഞ്ഞു

    "ആഹ .......വളരെ വിലക്കുറവാലോ ? എന്റെ സുഹൃത്തിന്റെ മറുപടി ...

    അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു
    "അളിയ ...പൈസ ഇല്ലെന്നു പറഞ്ഞു നാറ്റിക്കരുത് ..പ്ലീസ്‌ ....."

    ഞാന്‍ തലചെറുതായൊന്നു ആട്ടി കൊടുത്തു ...
    "ഈശ്വര ....ഇവനിതെന്ത്‌ ഭാവിച്ചിട്ടാ കര്‍ത്താവേ ..."
    "സര്‍ ...ഒരു പുതപ്പ് എടുക്കട്ടെ "
    "പറയാം ...നിക്ക്...ഇനി വല്ലതും കാണിക്കാന്‍ ഉണ്ടോ ?"
    അടുത്തതായി അവള്‍ എടുത്തത് ആവി കൊള്ളുന്ന ഒരു ഉപകരണം ആണ് <അതിന്‍റെ പേര് ഞാന്‍ മറന്നു പോയി >
    "സര്‍ ഈ മഴക്കാലത്ത്‌ പനിയെങ്ങാനും വന്നാല്‍ ഇതില്‍ അല്‍പ്പം വിക്ക്സ്‌ ഇട്ട് ആവി പിടിച്ചു വിയര്‍ത്തു കഴിഞ്ഞാല്‍ എല്ലാ പനിയും പോയി കിട്ടും "
    "ഈ നിലക്ക് പോയാല്‍ നീ കുറെ വിയര്‍ക്കും .."
    .ഞാന്‍ സുഹൃത്തിന്‍റെ ചെവിയില്‍ പറഞ്ഞു ...

    "ഇതൊന്നു എടുത്താലോ ചേട്ടാ..."
    സര്‍ എന്നുള്ള വിളി നിര്‍ത്തി...ഏട്ടാ എന്ന് വിളിച്ചു തുടങി..അതെന്റെ കൂട്ടുകാരന് അല്‍പ്പം സുഖിച്ചുട്ടോ .......

    മേടിക്കു ഏട്ടാ ........
    എന്താ ഏട്ടാ ഇതു ...
    ഇന്നു മൊത്തം മഴയായ കാരണം ഒന്നും വിറ്റില്ല...
    പ്ലീസ്‌ ഏട്ടാ .........

    അളിയാ പണി പാളി ....
    ഇവള് എന്നെക്കൊണ്ട് മേടിപ്പിക്കും .....
    എന്‍റെ സുഹൃത്ത്‌ എന്നെ മെല്ലെ അകത്തേക്ക് വിളിച്ചു ...
    "എടാ...എന്തെലോന ്നു മേടിച്ചില്ലേ...നാണക്കേടല്ലേ ? പാവം ...ഈ മഴയത്ത്കിടന്നു കഷ്ട്ടപ്പെടുന്ന തല്ലേ??
    നിനക്ക് മുഴു വട്ടാ കോപ്പേ....അവള് ഒന്ന് ഒലിപ്പിച്ചപ്പോ നീ അതില് വീണു ല്ലേ ...അല്ല ഇതൊക്കെ മേടിക്കാന്‍ പൈസ എവിടുന്നാ ....??"
    "നമുക്ക്‌ കറണ്ട് ബില്‍ അടക്കാന്‍ വെച്ച പൈസ മുക്കിയാലോ??എടാ നാളെ എന്‍റെ വീട്ടില്‍ നിന്ന് പൈസ ഇടും ...അപ്പൊ അടക്കാം...."
    നിനക്ക് വട്ടാ ........
    അളിയ പ്ലീസ്‌ ...എനിക്കാ കൊച്ചിനെഒരുപാടിഷ്ട്ടപെട ്ടു ......"
    ഓഹോ ....അപ്പൊ ഇനി പറഞ്ഞിട്ട് കാര്യല്ല്യ....എ ന്ത് വേണന്നു വെച്ചാല്‍ ആയിക്കൊളൂ...... പക്ഷെ നാളെ പൈസ കിട്ടണം ....
    അവന്‍ പൈസ എടുത്ത് .....അഞ്ഞൂറ് രൂപക്ക്‌ എന്തൊക്കെയോ മേടിച്ചു......
    എന്നിട്ട് ഒരു ആയിരത്തിന്റെ നോട്ടു അവള്‍ക്കു കൊടുത്തു ....

    "അയ്യോ ...ചെയ്ന്ജ്‌ ഇല്ലല്ലോ ഏട്ടാ ......."

    വീണ്ടും പണി ....
    "ഏട്ടാ ...ഒരു കാര്യം ചെയ്യു...ഞങ്ങള് ‍ ഇവിടെ അടുത്താണ് താമസിക്കുന്നത്...നാളെ കോളേജില്‍ പോകുമ്പോ....അവിടെ വന്നാല്‍ ഭാക്കി പൈസ തരാം ...."
    മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി.....
    ഒരു വെടിക്ക്‌ രണ്ടു പക്ഷി ...........
    അവന്‍ ഓക്കേ അടിച്ചു .......
    ഒരു നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചു അവള്‍ തിരിഞ്ഞു നടന്നു .......
    പിറ്റേന്ന് ഞാനും എന്‍റെ സുഹൃത്തും അവളുടെ വീട് തപ്പി പോയി ....
    വീട് കണ്ടു പിടിച്ചു ..... കാളിംഗ് ബെല്‍ അടിച്ചു ...
    എന്‍റെ ഫ്രെണ്ട് അവളെ കാണാന്‍ കൊതി പൂണ്ടു നില്‍ക്കുവായിരു ന്നു
    ഉടനെ തന്നെ വാതില്‍ തുറന്നു ഒരു പെണ്‍ പട പുറത്തു വന്നു ...
    അതില്‍ അവളെ ഞങ്ങള്‍ തിരഞ്ഞു ...
    കാണുന്നില്ല .....
    ""എന്ത് വേണം ? ചോദ്യം വന്നു""
    "ഒരഞ്ഞൂറു രൂപ ഭാക്കി കിട്ടാന്‍ ഉണ്ടായിരുന്നു ...." ഞാന്‍ പറഞ്ഞു ...
    ഉടനെ അവള്‍ അവിടെ വന്നു ....
    കണ്ടു കഴിഞ്ഞാല്‍ കുളിച്ചു 
ഇപ്പോ ഇറങിയതെ ഉള്ളു ഇന്നു തോന്നും ...
അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്ന് വെള്ളം ഊര്‍ന്നു വീഴുന്നു ...
മനസ്സില്‍ വീണ്ടും എന്തൊക്കെയോ പൊട്ടി .........
ഞാന്‍ അവളോട്‌ പറഞ്ഞു ..
"അഞ്ഞൂറ് രൂപ....."

"ഏതു അഞ്ഞൂറ് ?? " അവള്‍ ചോദിച്ചു
""ഇന്നലെ വീട്ടില്‍ വന്നില്ലേ ?? അപ്പൊ താരാന്‍ ഭാക്കിയുള്ള അഞ്ഞൂറ് ...""
ഞാന്‍ പറഞ്ഞു ....

"ഞാനൊരു അഞ്ഞൂറും നിങ്ങള്ക്ക് തരാന്‍ ഇല്ല....നിങ്ങള്ക്ക്  ആളു മാറി എന്ന് തോനുന്നു ...""
""എടി പെരും കള്ളി ....ഞാന്‍ അലറി ..""""
ഈ സമയം കാട്ടു പോത്ത് പോലത്തെ ഒരു പെണ്ണ് പറഞ്ഞു ..
"പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്നസ്ഥ ലം ആണ് ഇതു...മക്കള് പോകാന്‍ നോക്കു ..."
ഇതുപോലൊരു ട്വിസ്റ്റ്‌ ഞാന്‍ പ്രതീക്ഷിച്ചില്ല ......
ആ പുന്നാര മോള് ഇങ്ങനെകാണിക്കും എന്ന് ഞാന്‍ സ്വപ്ന്നതില്‍ പോലും വിജാരിച്ചില്ല ....
വല്ലാത്ത ചതി ആയി പോയി ...

അവിടെ നിന്നാല്‍ അടി ഉറപ്പാണ് എന്ന് മനസിലായത് കൊണ്ട് ഞങ്ങള്‍മെല്ലെ വലിഞ്ഞു ........
എന്‍റെ സുഹൃത്ത് ഒന്നും മിണ്ടിയില്ല....
കാരണം അവന്‍ മിണ്ടിയിട്ടു കാര്യം ഒന്നും ഇല്ലാന്‍ എന്ന് അവനു തന്നെ അറിയാമായിരുന്നു ...
നേരെ പോയി എ ടി എമ്മില്‍ നിന്ന് എനിക്ക് ആയിരം രൂപ എടുത്തു തന്നു ......

എന്നിട്ട് പറഞ്ഞു
"അളിയാ നമ്മുടെ വീടിനു മുന്നില്‍ സെയില്‍സ്‌ ഗേള്‍സിനു പ്രവേശനം ഇല്ല എന്നുള്ള ഒരു ബോര്‍ഡ്‌ തൂക്കിയാലോ ? "

********************************
അരുണ്‍ എസ് എല്‍
********************************

Monday 26 November 2012

യക്ഷി !!


College arts day'ടെ തലേ ദിവസം.....
അവസാന practise'um കഴിഞ്ഞ് നമ്മള്‍ എല്ലാവരും വീട്ടിലേക്കു പോകുവാന്‍ മനുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി....
സമയം 10.45...
എനിക്ക് വീട്ടിലേക്കു പോകുവാന്‍ കുറഞ്ഞത്‌ 45 മിനുട്ട് എടുക്കും....
മറ്റുള്ളവരുടെ വീടുകള്‍ സിറ്റിയില്‍ നിന്നും ദൂരെ അല്ല  ....

രാത്രി ആയതിനാല്‍ അവരുടെ ആരുടെയെങ്കിലും വീട്ടില്‍ കിടക്കാമെന്ന് പറഞ്ഞതാ.... വീട്ടില്‍ അമ്മ ചോറും ഉണ്ടാക്കി കാത്തിരിക്കുന്നത് മനസ്സില്‍ വിചാരിച്ചപ്പോള്‍ എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നിയില്ല...

ഏകദേശം 11 മണി കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ബസ്‌ കിട്ടി.....
ബസ്സില്‍ അങ്ങിങ്ങായി രണ്ടുമൂന്നു പേര്‍.....,....
ബസ്സില്‍ കയറി ടിക്കറ്റ്‌ എടുത്തത്‌ മാത്രം ഓര്‍മ്മ ഉണ്ട്....
practise'ന്റെ ക്ഷീണം കാരണം ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി....

പിന്നെ phone'il vibration അടിച്ചപ്പോഴാണ്‌ ഞാന്‍ ഞെട്ടി എഴുന്നേറ്റത് ...
" AMMA Calling...."
ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ ഇറങ്ങേണ്ട സ്ഥലം എത്തിയതുപോലെ തോന്നി....
കണ്ടക്ട'റോട് ആളിറങ്ങാന്‍ ഉണ്ടെന്നു പറഞ്ഞുകൊണ്ട് സീറ്റില്‍ ഇരുന്ന ബാഗും എടുത്തുകൊണ്ട് ഞാന്‍ എഴുന്നേറ്റു...
ബസ്സ്‌ നിര്‍ത്തി .... ബസ്സ്‌  പോയി....

ശോ...
ഒടുക്കത്തെ ഇരുട്ട് ...ഒരു street light പോലും ഇല്ല...!!!
ഞാന്‍ നമ്മുടെ വാര്‍ഡിലെ മെമ്പറിനെ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു ചുറ്റും നോക്കി....

എട്ടിന്റെ പണി കിട്ടി സൈമാ....
എനിക്കിരങ്ങേണ്ടത് ഇവിടെയല്ല...!!!!
അടുത്ത സ്റ്റോപ്പില്‍ ആണ്...!!!

""ഇനിയിപ്പോള്‍ എന്ത് ചെയ്യും ....??
വീടിലേക്ക്‌ പോകുവാന്‍ ഇതിലെ ഒരു വഴി ഉണ്ട്....പക്ഷെ ആ വഴി കൂടുതല്‍ ആരും ഉപയോഗിക്കാത്തതാണ് ,...
ഒരു കാവിന്റെ അടുത്തുകൂടി വേണം പോകാന്‍.... അതും അല്ല , ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും.... വിജനമായ പറമ്പും .... ആളനക്കം ഇല്ലാത്ത വഴി....
ഹോ കാവ് കഴിഞ്ഞുകിട്ടിയാല്‍ കുറച്ചു വീടുകള്‍ അങ്ങിങ്ങായി ഉണ്ട്...""
ഇതൊക്കെ മനസ്സില്‍ വിചാരിച്ചപ്പോള്‍ തന്നെ പേടിച്ച് മുട്ട് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങി....!!
ചെറുതായി ഒരു കാറ്റടിക്കുമ്പോള്‍ പോലും ഞാന്‍ പേടിച്ചു തിരിഞ്ഞുനോക്കാന്‍ തുടങ്ങി...!!

എന്തായാലും പേടിക്കാതെ മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു ...
പതുക്കെ പാട്ടൊക്കെ കേട്ട് പോകാം....
music player 'on' ആക്കാന്‍ വേണ്ടി keypad lock മാറ്റിയത് മാത്രം കണ്ടു ... പിന്നെ battery low എന്നതും...!!
ഹോ പണ്ടാരം switch off ആയി....!!
പിന്നെ എത്ര ശ്രമിച്ചിട്ടും on ആകുന്നില്ല....
നല്ല ലക്ഷണം.....!!!
ആരായാലും ഒന്ന് വിയര്‍ക്കും .... എന്നാല്‍ ഞാന്‍ അവരെക്കാള്‍ നന്നായി വിയര്‍ത്തു !!!

പണ്ടൊക്കെ ഞാന്‍ നേരത്തെ വീട്ടില്‍ എത്താന്‍ വേണ്ടി അമ്മ പറയുമായിരുന്നു ...
"" ആറുമണി കഴിഞ്ഞാല്‍ പ്രേതവും...
പത്തുമണി കഴിഞ്ഞാല്‍ ഭൂതവും...
പന്ത്രണ്ടു മണിക്കുശേഷം യക്ഷിയും ഡ്രാക്കുളയും ചോര കുടിക്കാന്‍ ഇറങ്ങുന്ന സമയം ...!!""

ഇടയ്ക്ക് വീശിയ ഒരു കൊച്ചു തെന്നല്‍ എന്റെ ഭയത്തിന്റെ ആക്കം കൂട്ടി...!!

അപ്പോഴേക്കും മനസ്സില്‍ പണ്ടൊരിക്കല്‍ ഇതുവഴി വന്നപ്പോള്‍  എന്റെ കൂട്ടുകാരന്‍ പറഞ്ഞുതന്ന  വേറൊരു കാര്യം ഓര്‍മ്മ വന്നത്...
"" ഡാ അളിയാ ... നിനക്കീ സ്ഥലം ഓര്‍മ്മ ഉണ്ടോ ??
നമ്മള്‍ പത്താം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്ണിനെ ആരോ ഇവിടെ വച്ചാ കൊന്നത്...!!""
[ അല്ലേലും പരീക്ഷാ സമയത്ത് ഇതുപോലെ ഒന്നും ഓര്‍മ്മ വരില്ലല്ലോ... ആളെ പേടിപ്പിക്കാന്‍....,.....!! ]..

ഇത് രണ്ടും ആലോചിച്ചപ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ എത്തുമോ എന്നാ ചിന്ത കൂടി കൂടി വന്നു....

ആദ്യമായാണ് ഇങ്ങനൊരു പരീക്ഷണം നേരിടുന്നത് ...!!

"" ഞാനാ തെണ്ടികളോട് പറഞ്ഞതാ.... എനിക്ക് നേരത്തെ വീട്ടില്‍ പോകണം പോകണം എന്ന്... അവനൊക്കെ ഒന്നും അറിയണ്ടല്ലോ ....""
ഞാന്‍ എന്റെ കൂട്ടുകാരെ മുഴുവന്‍ പ്രാകി....

കൂരിരുട്ടില്കൂടി യാത്ര തുടങ്ങിയിട്ട് സമയം കുറേ ആയി.... വീടും എത്തുന്നില്ലല്ലോ !!!
രണ്ടുവശത്തും നിന്നും ചീവീടിന്റെ ശബ്ദവും ഇടയ്ക്കിടയ്ക്ക് മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി പട്ടികളും ഓരി ഇടുന്നുണ്ട് ....!!
ഉമിനീര് ഇറക്കി ഇറക്കി തൊണ്ട ആകെ വറ്റി വരണ്ടു....!!!
അങ്ങനെ തപ്പിയും തടഞ്ഞും കാവ്‌ കഴിഞ്ഞു....
പകുതി ജീവന്‍ തിരിച്ചു കിട്ടിയതുപോലെ.....

പ്രതീക്ഷകള്‍ തെറ്റിയില്ല ....
അങ്ങ് ദൂരെ ആയി ഒരു ചെറിയ വെളിച്ചം കാണാം...
ഞാന്‍ കുറച്ചു ആവേശത്തോടെ നടക്കാന്‍ തുടങ്ങി...

ഒരു പത്തു നുപ്പതു അടി ദൂരെയായി ഒരു വെളുത്ത രൂപം എന്റെ അടുത്തേക്ക്  നടന്നു വരുന്നതായി എനിക്ക് തോന്നി....

ഞാന്‍ അറിയാതെ അവിടെ നിന്നുപോയി....
"" വഴിയാത്രക്കാര്‍ ആരേലും ആയിരിക്കും...""
ഞാന്‍ മനസ്സിന് കുറച്ചു ആത്മ വിശ്വാസം കൊടുത്തു...!!

എവിടെനിന്നൊക്കെയോ കുറച്ചു ധൈര്യം കിട്ടിയതുപോലെ ഞാന്‍ മുന്നോട്ടു നടന്നു....[ പഴയ്ടഹു പോലെ വേഗത നടത്തത്തിനു  ഇല്ല !!!]
എന്നാലും ഒരു ചോദ്യം മനസ്സില്‍ അലയടിക്കുന്നു...
"" എന്നാലും ഒരു സ്ത്രീ ഇവിടെ,,,. അതും വെളുത്ത സാരിയും ഉടുത്തുകൊണ്ട് ..!!!""
എന്റെ കൂട്ടുകാരന്‍ പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മ വന്നു....
"" ഈശ്വരാ ,, ഗതികിട്ടാതെ പ്രതികാരം തീര്‍ക്കാന്‍ നടക്കുന്ന ആ പെണ്ണാണോ ഇത് ??"
തിരിഞ്ഞോടാന്‍ പോലും പറ്റാത്ത അവസ്ഥ....!!
ഞാന്‍ കുറേ സമയം ആ രൂപത്തെ കണ്ണ് മിഴിച്ചു നോക്കി...

ഛെ... ആ രൂപം അവിടുന്ന് അനങ്ങുന്നില്ലല്ലോ ..!!
"" അത് വല്ല തുണിയോ മറ്റോ ആരേലും ഉണങ്ങാന്‍ ഇട്ടിരിക്കുന്നതയിരിക്കും..."
ഞാന്‍ മനസ്സില്‍ പറഞ്ഞു
"" എന്നാലും ഈ റോഡില്‍ ആര് തുണി ഉണക്കാന്‍ ഇടും...!! ഞാനൊരു മണ്ടന്‍ തന്നെ ..."
എന്റെ മനസ്സ് പറഞ്ഞു....

അവളുടെ അടുത്ത് എത്തുമ്പോള്‍ ഓടാം എന്നാ തീരുമാനത്തോടെ ഞാന്‍ മുന്നിലേക്ക്‌ പേടിച്ചു പേടിച്ചു നടന്നു...!!!

അടുത്തെത്തും തോറും രൂപം മാറി മാറി വരുന്നു...
വെളുതെ ജുബ്ബയും ,,, മുണ്ടും...!!
ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മെലിഞ്ഞ വ്യക്തി....

എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്‌ !!

അയാളുടെ നോട്ടം കണ്ടപ്പോള്‍ വീണ്ടും ഒരു സംശയം ....
"" ഇനിയിപ്പോള്‍ വല്ല ഡ്രാക്കുളയോ മറ്റോ ആയിരിക്കുമോ !!!"
ഞാന്‍ ഒന്നുകൂടി പേടിച്ചു !!

""ഓരോ താ..പൂ.. മക്കള്‍ ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാനായി ...!!""

പുള്ളിക്കാരന്റെ ആയ വിളി കേട്ടപ്പോള്‍ ഒരു കാര്യം പിടികിട്ടി ...
അത് ഡ്രാക്കുളയും കോപ്പും അല്ല ...!!

അല്ല അയാളെന്തിനാ മനുഷനെ പേടിപ്പിക്കാന്‍ വഴിയില്‍ കയറി നില്‍ക്കുന്നത് ???

അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌
practise കഴിഞ്ഞു ഞാന്‍ ആ വെളുത്ത ജുബ്ബയും ഇട്ടുകൊണ്ടാണ് വണ്ടിയില്‍ കയറിയത്...!!!

എനിക്ക് ചിരി സഹിക്കാന്‍ വയ്യ....
പിന്നെ പേടി ഒട്ടും ഇല്ലായിരുന്നു....
സംഭവിച്ചതൊക്കെ മനസ്സില്‍ ആലോചിച്ചു ആലോചിച്ചു ചിരിച്ചുകൊണ്ട് നടന്നപോള്‍ വേഗം വീട്ടില്‍ എത്തി....

അപ്പോഴേക്കും അമ്മയുടെ ഒരു ലോഡ് ചോദ്യം...
"" എവിടെ ആയിരുന്നടാ ഇതുവരെ ??
സമയത്തും കാലത്തും വീട്ടില്‍ വരില്ല...
ഒരു phone ഉള്ളത് സമയത്ത് വിളിച്ചാല്‍ കിട്ടുകയും ഇല്ല....""

ചോറും കഴിച്ച് അടുത്ത ദിവസത്തെ arts'ന്റെ programme സ്വപ്നം കണ്ടുകൊണ്ടു ഞാന്‍ നന്നായി ഉറങ്ങി....

"" പ്രേതം , യക്ഷി ,മാടന്‍, ഡ്രാക്കുള....""
ഈ ലോകത്ത് ഇങ്ങനെയുള ഒരു കോപ്പും ഇല്ല എന്ന് അന്നത്തോടെ മനസ്സിലായി....

**************************

അരുണ്‍ എസ് എല്‍

**************************

തുപ്പാക്കി - എന്റെ കാഴ്ചപ്പാട്



ആദ്യ ദിവസം ടിക്കറ്റ്‌ കിട്ടാത്തത് കാരണം സിനിമ  കാണാന്‍ ഒരല്‍പ്പം വൈകി.....

ഇന്നലെ  തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി പടം കാണാന്‍ സാധിച്ചു..... 


തുപ്പാക്കി വിജയുടെ  മുന്‍കാല സിനിമകളെ പോലെ [ സുറ, വേട്ടക്കാരന്‍, അഴകിയ തമിഴ് മകന്‍ , കുരുവി ....] എന്തായാലും  വെറുമൊരു കത്തിപ്പടം അല്ല.... അതില്‍ സംഭവിച്ച കുറവുകളും കുറ്റങ്ങളും എല്ലാം  തുപ്പാക്കി എന്ന സിനിമയില്‍  കൂടി ഏറെ ക്കുറെ വിജയ്‌  പരിഹരിക്കപ്പെട്ടിട്ടുണ്ട് .....
മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ മുരുക ദാസ് ശ്രമിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം തന്നെയാണ്......വിജയ്‌ എന്ന നടനെ മറ്റു  നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് ഈ സിനിമയില്‍ പ്രകടമാണ്  ....
തമിഴ് സിനിമയില്‍ പുതിയൊരു മാറ്റം കൊണ്ട് വരാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം.....
അത് മറ്റൊന്നും കൊണ്ടല്ല , കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.....
കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം.....

മുംബൈ 
 പശ്ചാത്തലമാക്കി കഥ പറയുന്ന ഒരു മനോഹര ചിത്രം.....അവധിക്കു നാട്ടില്‍ വന്ന നടനും കൂട്ടുകാരനുമായ ബാലാജിയും ( സത്യന്‍ ) മാത്രമേ ഉള്ളോ നാട്ടിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി നടക്കുന്നത്  എന്ന്ല്  ചില സമയങ്ങളില്‍ നാം ചിന്തിച്ചുപോകും ...
എല്ലാ തമിഴ് സിനിമകളിലും ഉള്ളതുപോലുള്ള മരംചുറ്റി പ്രേമം ഇതിലില്ല എന്നതാണ് ഒരു ആശ്വാസം....
കാജല്‍ അഗര്‍വാള്‍ തന്റെ റോള്‍ തരക്കേടില്ലാതെ ചെതിട്ടുണ്ട്...
എന്നാല്‍ 
സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു വിജയ്‌'ടെ  സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം )...
 ഒരു കോമാളിക്ക് തുല്യമായാണ് ജയറാമിനെ ഈ സിനിമയില്‍ അവതിരിപ്പിചിരിക്കുന്നത് .....

സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പ് ഉണ്ടാക്കുക എന്നത് മിക്യ സംവിധായകരുടെയും ഒരു ഹോബി ആണ്, എന്നാല്‍ തുപ്പാക്കിയില്‍ അങ്ങനൊരു പ്രവണത കൂടുതലായി  കാണാന്‍ സാധിച്ചില്ല....
വിജയ്‌ സിനിമകളില്‍ ഏറ്റവും നല്ല ഘടകം എന്നും ഡാന്‍സ് തന്നെയാണ്....
എന്നാല്‍ മറ്റു സീനുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍  ഏറ്റവും മോശമായി ചിത്രീകരിചിരിക്കുന്നതും  ഡാന്‍സ് ആയിരുന്നു
.....

വിജയുടെ നായകവേഷം അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്....
അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്....


ഏഴാം അറിവ് എടുത്ത മുരുക ദാസ്  ബുദ്ധിപരമായ ചിന്തയിലൂടെ എഴുതിതീര്‍ത്ത കഥ- തിരക്കഥ ഒരു ഹിറ്റ്‌ ആകുക തന്നെ ചെയ്യും എന്ന് നിസംശയം പറയാന്‍ സാധിക്കും.....
അതിനാല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ്‌ അല്ല മറിച്ച് മുരുക ദാസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം....
വിജയ്‌'യുടെ പോക്കിരിയും ഗില്ലി'യും പത്തില്‍ കൂടുതല്‍ തവണ കണ്ട ഒരു ആസ്വാതകന്‍ എന്ന നിലയ്ക്ക് പറയുകയാണ്....""വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ....
ബോറടിക്കാതെ  കണ്ടിരിക്കാം.....""

തീര്‍ച്ചയായും എല്ലാവരും മറക്കാതെ സിനിമ കാണണം .... നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം....

************************
അരുണ്‍ എസ് എല്‍

 
************************

Thursday 22 November 2012

മരണം : രംഗബോധം ഇല്ലാത്ത കോമാളി


നാളെ Digital Electronics Lab പരീക്ഷയാണ്‌.....,.....
ഹോ ഒന്നും പഠിച്ചില്ല....
പുസ്തകം തുറന്നുനോക്കിയപ്പോള്‍ അതിനുള്ളിലെ Circuit Diagram's എന്നെ നോക്കി ചിരിക്കുന്നു.....!!! [കി കി കി ]

എന്തൊരു നശിച്ച ജീവിതം.... എഴുതിയ പേപ്പര്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല ... വീട്ടുകാരുടെ പൈസ കളയാനായി ഒരു പാഴ് ജന്മം.... :(
[ ഞാന്‍ മനസ്സില്‍ വിചാരിച്ചു  ]

ഛെ .... എന്തൊക്കെയോ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ ഞാന്‍ വീണ്ടും പുസ്തകം തുറന്നു...
എല്ലാം ശൂന്യം....
"" ഈശ്വരാ ഇതെന്തു മായം...??""
കുറച്ചുമുന്പ് എന്നെ കളിയാക്കിയ Circuit Diagram's എവിടെ....
എന്തൊക്കെയോ ചില വാക്കുകള്‍ അവിടെ തെളിഞ്ഞുവരുന്നതായി തോന്നി...
മ ,ര ,ണം
ഞാന്‍ കൂട്ടി വായിച്ചു ""മരണം"" !!!!

മരണം മരണം മരണം .... ആ പുസ്തകം മുഴുവന്‍ ഈ വാക്കുകൊണ്ട് നിറഞ്ഞു ....
ഞാന്‍ പേടിച്ച് ആ പുസ്തകം കട്ടിലിന്റെ ഒരു ഭാഗത്തേക്ക്‌ വലിച്ചെറിഞ്ഞു ....എന്നിട്ട് ഒരു ഷീറ്റ് കൊണ്ട് അതിനെ മൂടി...

ഇപ്പോഴാ സമാധാനം ആയതു...

ഫാനില്‍ നിന്നുള്ള ഇളം കാറ്റും കൊണ്ട് ഞാന്‍ കട്ടിലില്‍ കിടന്നു...
കണ്ണടയ്ക്കാന്‍ പറ്റുന്നില്ല ... മനസ്സില്‍ ആ വാക്കുകള്‍ മാത്രം തെളിഞ്ഞുവരുന്നു ....
 ""മരണം"" "" മരണം"" ""മരണം""

നെഞ്ചിന്റെ ഇടതു ഭാഗത്തായി ആരോ ഒരു മരക്കുറ്റി അടിച്ചിറക്കുന്നത്  പോലെ ഒരു തോന്നല്‍......,...
ഞാന്‍ സൂക്ഷിച്ചു നെഞ്ചിലേക്ക്  നോക്കി ...
ശെരിയാ  ഉള്ളില്‍ ഒരു വേദന പോലെ ...
ആ വേദന കൂടി കൂടി വന്നു....
നെഞ്ചത്ത്‌ കയ്യും വച്ചുകൊണ്ട് ഞാന്‍ കട്ടിലിലേക്ക് വീണു ....
ഒന്നുറക്കെ കരയണമെന്നുണ്ട് ... പറ്റുന്നില്ല.... ശബ്ദം ഇടറുന്നു....

എവിടെ നോക്കിയാലും ഞാന്‍ പുസ്തകത്തില്‍ കണ്ട വാക്കുകള്‍ എന്റെ മുറിയുടെ നാലുവശത്തും ഉലാത്തുന്നു....

ഞാന്‍ മരണത്തിന്റെ പടുകുഴിയിലേക്ക് വീഴുകയാണോ ???
അറിയില്ല..... വേദന കൂടി കൂടി വന്നു....

[കുറേ  സമയം കഴിഞ്ഞു ]

ആരൊക്കെയോ കരയുന്ന ശബ്ദം കേട്ട് ഞാന്‍ കിടക്കയുടെ ഇടതു ഭാഗത്തേക്ക്‌ നോക്കി...

അമ്മ എന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പൊട്ടി കരയുകയാണ് ....
അനുജത്തി അമ്മയുടെ തോളില്‍ കലങ്ങിയ കണ്ണുകളുമായി ചാരിക്കിടക്കുന്നു....

എന്താണ് ഇവിടെ നടക്കുന്നത് ?? എനിക്കൊന്നും മനസ്സിലായില്ല....

എന്റെ സുഹൃത്തുക്കള്‍ പലരും മുറിയുടെ പല വശത്തായി താടിക്ക് കയ്യും കൊടുത്തു നില്‍ക്കുന്നു...
ചില ബന്ധുക്കളും അയല്‍വാസികളും എന്റെ അച്ഛനെയും അമ്മയെയും എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു ...

എന്തായാലും കാര്യം അറിയണമല്ലോ ... അവരോടു അന്വേഷിക്കാനായി ഞാന്‍ കട്ടിലില്‍ നിനും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.... കഴിയുന്നില്ല.... ദേഹം വല്ലാതെ തണുത്ത് ഉറഞ്ഞിരിക്കുന്നു ....
പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു...

"" അതെ ഞാന്‍ മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു...."""

എനിക്ക് അമ്മയെയും അനുജത്തിയും ആശ്വസിപ്പിക്കണം എന്നുണ്ട് ..... പറ്റുന്നില്ല.....

ഒരു നിമിഷം ഞാന്‍ എന്റെ വീട്ടുകാരെയും കൂട്ടുകാരെയും ഓര്‍ത്തു പോയി....
അമ്മ അച്ഛന്‍ അനുജത്തി , കൂട്ടുകാര്‍ , എന്റെ കാമുകി .... ഇവരെല്ലാം എന്റെ മുന്നിലൂടെ കടന്നുപോയി....
ഇനി ഇവര്‍ക്കൊക്കെ ആരാണ് ഉള്ളത്....

എന്നും ഉറക്കം എഴുന്നേറ്റ ഉടനെ അമ്മയോട്
"" എന്താ അമ്മേ ഇത് ... സമയം 8.30 ആയല്ലോ.. ഞാനിനി എപ്പോഴാ കോളേജില്‍ പോകുന്നത്....???""
ഇനി ഇങ്ങനെ പറയാന്‍ ഈ പൊന്നോമന പുത്രന്‍ ഇല്ലല്ലോ...

എന്റെ അച്ഛന്‍..,...
"" നീ കറങ്ങി നടന്നോ.. ഒന്നും പഠിക്കണ്ട ...നീ എന്നെ മുടിപ്പികും....""
പരീക്ഷക്ക്‌ മാര്‍ക്ക്‌ കുറഞ്ഞാല്‍ ഇനി ഇങ്ങനെയൊക്കെ ആരോട് അച്ഛന്‍ പറയും ???

എന്റെ അനുജത്തി ...
"" നീ സിഗരറ്റും വലിച്ച് ,കള്ളും   കുടിച്ചു നടന്നോ...
ഇനി വീട്ടില്‍ വച്ച് സിഗരറ്റ് വലിച്ചാല്‍ ഞാന്‍ ഉറപ്പായും അമ്മയോട് പറഞ്ഞുകൊടുക്കും...നോക്കിക്കോ...!!""

"' ഇല്ലടീ ഇനി ചേട്ടന്‍ അങ്ങനെ ഒന്നും ചെയ്യില്ല....""
അവളെ കെട്ടിപ്പിടിച്ചു കരയണമെന്നു തോന്നിപ്പോയി ....

എന്റെ കൂട്ടുകാര്‍...,...
സന്തോഷമായാലും സങ്കടം ആയാലും ആരുടെയെങ്കിലും കയ്യില്‍ നിന്നും  പൈസ കടം വാങ്ങി ബിവേറേജില് പോയി മദ്യം  കൊണ്ട് വന്നു ആഘോഷിക്കുന്ന എന്റെ തെമ്മാടി കൂട്ടുകാര്‍......,....
അളിയന്മാരേ i misss u.....
ഇനി നിങ്ങള്‍ എന്റെ ശവക്കല്ലറയില്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു ഗ്ലാസ്‌ മദ്യം കൊണ്ട് വയ്ക്കണം...
കുറച്ചു അച്ചാര്‍ വയ്ക്കാനും മറക്കല്ലേ....

എന്റെ കാമുകി...
ജീവിതം എന്താണെന്നു പഠിപ്പിച്ച എന്റെ ഏറ്റവും നല്ല സുഹൃത്ത്‌....
എനിക്ക് അവളുടെ കാര്യത്തില്‍ മാത്രമാണ് ഒരാശ്വാസം...
ഞാന്‍ മരിക്കും മുന്‍പ് അവള്‍ സുരക്ഷിതയായി മറ്റൊരാളുടെ കൈകളില്‍ എത്തിയല്ലോ....!!
ഞാന്‍ സ്വപ്നം കണ്ടിരുന്ന കുടുംബം,കുട്ടികള്‍, അവയെല്ലാം സമ്മാനിക്കാന്‍ എന്നേക്കാള്‍ നല്ലൊരു പുരുഷനെ അവള്‍ക്കു നല്‍കിയതിനു ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു....

ഇനി എന്നെ കുഴിയിലേക്ക് കൊണ്ടുപോകുന്നവരെയും കാത്തുകൊണ്ട് എനിക്ക് സ്വസ്ഥമായി വിശ്രമിക്കാം....

പെട്ടന്നാണ് അത് സംഭവിച്ചത്....
"" ഇസ്രയേലിന്‍ നാഥനായി വാഴുമെക ദൈവം....
സത്യാ ദീപ മാര്‍ഗമാെണന്‍  ദൈവം....""
അതിനൊപ്പം നിലയ്ക്കാത്ത മണി മുഴക്കവും.....

അല്‍പ്പം പതര്‍ച്ചയോടെ ഞാന്‍ തിരിഞ്ഞുനോക്കി....
ഹോ മൊബൈല്‍ അലാറം ആയിരുന്നോ....

ഇതുവരെ കണ്ടത് സ്വപ്നമായിരുന്നു ....

ഞാന്‍ സ്വയം നുള്ളി നോക്കി....
എനിക്കെന്താ പുനര്‍ജന്മം കിട്ടിയതുപോലെ അനുഭവപ്പെട്ടു ....
ഞാന്‍ മരണത്തെ തോല്‍പ്പിച്ചു എന്നൊരു സംതൃപ്തിയും..

ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
""" ജീവിതം അവസാനിച്ചിട്ടില്ല ... ഇനിയും ഒരുപാടു ബാക്കിയുണ്ട്...."""

******************************

അരുണ്‍ എസ് എല്‍

*******************************



Tuesday 20 November 2012

ഫേസ്ബുക്ക് ഗുണ്ടകള്‍


""ഈ അടുത്ത കാലത്ത് മുഖ പുസ്തകത്തില്‍ ഗുണ്ടാ വിളയാട്ടം കൂടി കൂടി വരുന്നില്ലേ എന്നൊരു സംശയം......"""

എന്റെ സംശയം തെറ്റിയില്ല ....
ദിനംപ്രതി ഫേസ്ബുക്കില്‍ ഗുണ്ടകളുടെ ജനനം കൂടി കൂടി വരികയാണ്‌......................,......

വെബ്‌ പേജ്കളിലും , ബ്ലോഗുകളിലും , സൈബര്‍ സൈറ്റ്കളിലും ഗുണ്ടായിസം നടത്തി സ്വയം സന്തോഷം അനുഭവിക്കുന്ന ഇത്തരം ഗുണ്ടകള്‍ നമ്മള്‍ പോലും അറിയാതെ നമുക്കിടയിലും ജീവിക്കുന്നുണ്ട് എന്ന സത്യം നാം അറിയാതെ പോകുന്നു ......!!!!

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു ഗുണ്ടയായി ജീവിക്കാന്‍ നല്ല തണ്ടും തടിയും ചങ്കുറപ്പും വേണമെങ്കില്‍ , സൈബര്‍ ഗുണ്ടകള്‍ക്ക് ഇതിന്റെ ഒരു ആവശ്യവും വേണ്ട.....
അവര്‍ക്ക് വേണ്ടത് വെറും ഒരു വ്യാജ id'um പിന്നെ ഒരു കിടിലം profile ഫോട്ടോയും , ആരെയും വിറപ്പിക്കാന്‍ കഴിയുന്ന രീതില്‍ ഉള്ള കുറച്ചു വാക്കുകള്‍ about me'ലും ചേര്‍ക്കണം......
പിന്നെ ഈ ഗുണ്ടാ പണിക്കു ഇറങ്ങിത്തിരിക്കുമ്പോള്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് താ'യും പൂ'വും ചേര്‍ത്ത് നല്ല ഉച്ചാരണത്തില്‍ ഉള്ള തെറി' വിളി.....!!

സത്യത്തില്‍ ഈ ഗുണ്ടകള്‍ പൊതുവേ സമൂഹത്തില്‍ കൂടുതലായി സംസാരിക്കാത്ത വ്യക്തികള്‍ ആയിരിക്കും....
ആളുകളെ കാണുമ്പോള്‍ നാണിച്ചു തറയില്‍ നോക്കുന്നവയും ,
മറ്റുള്ളവരെ കാണാന്‍ ഏറു കണ്ണിട്ടു നോക്കി നടക്കുന്ന " ചാന്തുപൊട്ട് " ശൈലിയില്‍ ഉള്ള ചെറുപ്പക്കാര്‍ ഒക്കെയാണ് മിക്ക്യപ്പോഴും മുഖ പുസ്തകത്തെ വിറപ്പിക്കുന്ന ഈ ഗുണ്ടകള്‍.....,......!!

എന്നാല്‍ ഈ വിരുതന്മാരുടെ കൈകളില്‍ ഒരു key'board കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല....!!!

[ അന്യന്‍ സിനിമയില്‍ അംബി നിമിഷനേരംകൊണ്ട്‌  അന്യന്‍ ആകുന്നതു പോലെ.....!! ]

നേരിട്ട് ആണത്വത്തോടെ കാര്യങ്ങള്‍ പറയുന്നവരെ ഇവന്മാര്‍ക്ക് ഉള്ളില്‍ ഭയങ്കര പേടിയും ആരാധനയും ആയിരിക്കും....
അവരെപ്പോലെ ആയിത്തീരണം എന്നുള്ള തീവ്രമായ ആഗ്രഹം , വ്യക്തിത്വത്തിന്റെ ഭാഗമായി തീര്‍ന്ന വിശ്വാസക്കുറവ് ഇവരെ ഒരു ഭീകരനായ ഗുണ്ട ആകാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം....

ഇവര്‍ക്കും കാണും  ഒരു ഗുണ്ടാ തലവന്‍.......,......!!
ഈ തലവന്‍ മറ്റുള്ള ഗുണ്ടകളുടെ മനസ്സില്‍  താന്‍ എന്തോ അമാനുഷിക ശക്തി ഉള്ള ആളായി ആദ്യം കടന്നുകൂടുന്നു.....
[ പക്ഷെ സത്യത്തില്‍ ഇവര്‍ക്ക് ശരാശരിയിലും താഴെ മാത്രമാണ് ബുദ്ധി ...!! ]

മറ്റുള്ളവരുടെ [ ശത്രുക്കളുടെ ] wall'il പോയി തെറി വിളിച്ചും , ചീത്ത ഫോട്ടോസ് upload ചെയ്തും അവരെ  ഒതുക്കാന്‍  ശ്രമിക്കുന്നു.....
[ പലപ്പോഴും ഈ ഗുണ്ടകള്‍ക്ക് BLOCK കിട്ടാറാണ് പതിവ് കാഴ്ചകള്‍ !! ]
തെറിവിളിയിലൂടെ അല്‍പ്പം സംതൃപ്തി ലഭിക്കുന്നു എന്നതാണ് ഇവരുടെ ഇത്തരത്തിലുള്ള പ്രവൃത്തിയുടെ പിന്നിലെ ചേതോവികാരം.....!!!

പൊതുവേ ഈ ഗുണ്ടകള്‍ പതിനെട്ടിനും ഇരുപത്തിഎട്ടിനും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ ആണ്...
ഇവരില്‍ പലരും ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ ആണ്....
എന്നാല്‍ software engineers'um , സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഗുണ്ടകളുടെ list'il ഉള്‍പ്പെടുന്നു....!!

ഇപ്പോള്‍ കൂടുതലായും ഇതുപോലുള്ള ഗുണ്ടകള്‍ ഓരോ നടന്മാരുടെയും fans'ന്റെ രൂപത്തിലാണ് മുഖ പുസ്തകത്തില്‍ വിലസ്സുന്നത്....
നമ്മള്‍ അവര്‍ ഇഷ്ട്ടപ്പെടുന്ന നടന്മാരെ കളിയാക്കി എഴുതുകയോ , അവരെ കളിയാക്കുന്ന രീതിയിലുള്ള ഫോട്ടോ ഇടുകയോ ചെയ്‌താല്‍ അപ്പോള്‍ തുടങ്ങും അവന്മാരുടെ അഴിഞ്ഞാട്ടം.....
പിന്നെ വള്ളിയും പുള്ളിയും ചേര്‍ത്ത് വയറും കണ്ണും നിറയുന്ന രീതിയില്‍ ഓരോ commentes കൊണ്ട് നമുടെ പോസ്റ്റ്‌ നിറയും..... തെറിവിളി  സഹികെട്ട് ആ പോസ്റ്റ്‌  നമ്മള്‍ റിമൂവ് ചെയ്യും വരെ !!!
[ ആരും ഇതൊന്നും പരീക്ഷിക്കാന്‍ നില്‍ക്കണ്ട കേട്ടോ...!!! ]
[ അവന്മാരുടെ ഭാഷാ പ്രയോഗം കണ്ടാല്‍  പെറ്റ തള്ള  അപ്പോള്‍ തല തല്ലി ചാകും...!! ]
ഇവന്മാരെ പഠിപ്പിച്ചു നല്ലൊരു ഗുണ്ട ആക്കാന്‍ പ്രത്യേകം ഗ്രൂപ്പ്കള്‍ വരെ മുഖപുസ്തകത്തില്‍ ഉണ്ട്....!!

ഞാന്‍ ഈ ഇടയ്ക്ക് കണ്ട ഒരു ഗുണ്ടയുടെ comment ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു....

"""

ഞാന്‍ ........എന്ന { ..........} ഏതോ നിമിഷത്തില്‍  എനിക്ക് ഇങ്ങനെ ഒരു ഫൈക് അക്കൗണ്ട്‌ തുടങ്ങേണ്ടി വന്നതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനം കൊള്ളുന്നു .... xxxxxx എന്ന ഗ്രൂപ്പില്‍ വച്ച് എന്‍റെ പെങ്ങളെ ചീത്ത വിളിച്ച ശശി എന്നവനു പണി കൊടുക്കണമെന്ന ആഗ്രഹത്തോടെ നടന്ന എനിക്ക് RRRRRRR ആണ് ഇങ്ങനെ ഒരു ഗ്രൂപിനെ പറ്റി എനിക്ക് പറഞ്ഞു തന്നു എന്‍റെ ഒറിജിനല്‍ പ്രൊഫൈല് നെ ഇവിടെ ആഡ് ചെയ്തത് ...... എങ്ങനെ സ്വന്തം പ്രൊഫൈലില്‍ നിന്നും തെറി വിളിക്കും , ഞാന്‍ ആകെ കുഴഞ്ഞു ...മനസ്സില്‍ എപ്പോഴോ തോന്നി ഒരു ഫൈക് ഉണ്ടാക്കാം എന്ന് .... അങ്ങനെ പ്രൊഫൈല്‍ ഉണ്ടാക്കി തുടങ്ങി, അപ്പോഴാണ് മനസ്സില്‍ ഒരു തോന്നല്‍ എന്തായാലും ഒന്ന് തുടങ്ങുന്നു ... അതൊരു കിടിലം ആയിരിക്കണം ... അവസാനം പേര് കൊടുക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ആകെ ശശി ആയി അന്ത് പേര് കൊടുത്താല്‍ പിടിച്ചു നില്ക്കാന്‍ പറ്റും ... അവസാനം ഒരു മാഗസിനില്‍ നിന്നും പൊക്കിയ പേരാണ് ഈ cccccccccccccccccccc .... എന്‍റെ ഉദ്ദേശം പോലെ ശശിക്ക് പണി കൊടുത്തു ..... ഇനി എന്തിനാ ഈ അകൌണ്ട് , ഞാന്‍ ഡിലീറ്റ് ചെയ്യാന്‍ ഇരുന്നപ്പോഴാ ആരോ എന്നെ കലിപ്പുള്ള വേറൊരു ഗ്രൂപ്പില്‍ ആഡ് ചെയ്തത് ....അവിടെ വച്ചാണ് ഞാന്‍ KKKKKKKKK എന്ന ആ പ്രസ്ഥാനത്തെ പരിച്ചയപെടുന്നത് ..... ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് ആ മഹാന്‍റെ തെറി വിളിക്കുന്ന ശൈലിയില്‍ .... പലപ്പോഴും ഞാന്‍ KKKKനെ അനുകരിക്കുവാന്‍ ശ്രമിച്ചു , നടന്നിട്ടില്ല ... പതുകെ പതുക്കെ KKKKK'de തെറികള്‍ വായിച്ച് വായിച്ച് ഞാന്‍ തെറി എന്താണെന്ന് പഠിച്ചു ...." പലരെയും ഞാന്‍ തെറി വിളിച്ച് വിഷമിപിച്ചതായി ഇപ്പോള്‍ എനിക്ക് തോന്നി അതാണ്‌ ഇപ്പോള്‍ ഇങ്ങനെ ഒന്ന് എഴുതാന്‍ എന്‍റെ മനസ്സ് പ്രേരിപ്പിച്ചത് .... എല്ലാവരോടും സോറി ഒന്നും മനപ്പൂര്‍വ്വം അല്ല... കൂടെ ഉള്ളവരെ എന്തെങ്കിലും പറഞ്ഞാല്‍ അതും കേട്ട് ലൈക്‌ അടിക്കാന്‍ എന്നെ കിട്ടില്ല ....അറിയാതെ അവന്‍റെ തള്ളക് തന്നെ ഞാന്‍ ആദ്യം വിളിക്കും... പിന്നെ അറിയാതെ ആലോചിക്കുമ്പോള്‍ അവരെ പോലെ എനിക്കും അങ്ങനെ ഒരു അമ്മ ഉണ്ടല്ലോ ഞാന്‍ ഓര്‍മിക്കും ...സൊ ഞാന്‍ എല്ലാം നിര്‍ത്തുകയാ .... ഇനി ഞാന്‍ തെറി വിളിക്കില്ല എന്ന് ഇവിടെ സാക്ഷ്യപെടുതുന്നു ... .അവസാനമായി kkkkk തന്ന ഒരു ഉപദേശം ഞാന്‍ എല്ലാവര്‍ക്കും തരുന്നു "ഒരിക്കലും കൂടെ നിക്കുന്നവനെ ചതിക്കുകയോ ..ചതിയിലൂടെ ഒന്നും നേടുകയോ ചെയ്യരുത്‌ ...."

 """"

ഇതുപോലെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണു ചിലര്‍  fake id ഉണ്ടാക്കുന്നത്‌.....,....!!
.
സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ള ഗുണ്ടകളുടെ പല  കഥകളും   ഈ മുഖ പുസ്തകത്തിന്റെ ഏടുകളില്‍ ഉണ്ട്....!!!
ഈ തെറി വിളിക്കുന്നവന്മാര്‍ക്കെതിരെ ip അഡ്രസ്‌ ഉപയോഗിച്ച് കേസ് കൊടുക്കാമെന്ന കാര്യം ഇപ്പോള്‍ കുരുത്തു വന്ന പല new generation ഗുണ്ടകള്‍ക്കും അറിയില്ല എന്ന് തോനുന്നു.....
[ ഇത് വായിക്കുംബോഴെക്കിലും മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം ...!!!]

***********************************

മുഖ പുസ്തകത്തിലെ retired ഗുണ്ടയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു ഉപദേശം തരാം.....
[ for fans ഗുണ്ടകള്‍ക്ക് !! ]\

>> എന്തിനാ അനിയന്മാരെ ഇങ്ങനെ കണ്ടവന്മാര്‍ക്ക് വക്കാലത്തും പിടിച്ചുകൊണ്ടു മറ്റുള്ളവരെ തെറി വിളിച്ചു നടക്കുന്നത്...???
""അവന്മാരാണോ നിങ്ങളുടെ വീടിലേക്കുള്ള വട്ടച്ചിലവിനുള്ള പൈസ തരുന്നത്...???""
ആ സമയം internet'ലും youtube'ലും നാം കാണാത്തതായ എന്തൊക്കെ സംഭവങ്ങള്‍ ഉണ്ട് ... അതൊക്കെ തേടി പൊകൂ .... അറിവ് അതിലൂടെ നേടൂ.....
[പുസ്തകം തുറന്നു വച്ച് പഠിക്കാന്‍ ഞാന്‍ പറയില്ല...!!! ]

>> അതുപോലെ തന്നെ എഴുത്തിന്റെ മഹാ സാഗരത്തില്‍ എന്നെ പോലെ പോയിരുന് atleast നോത്തൊലി മീനിനെ പിടിക്കാന്‍ ചൂണ്ടയെങ്കിലും ഇട്ടു സമയം കളയൂ.....

>> facebook എന്ന ലോകത്തില്‍ തെറിവിളിച്ച് ശത്രുക്കളെ സമ്പാതിക്കാതെ നല്ല സൌഹൃതം സ്ഥാപിക്കാന്‍ സ്രമിക്കൂ.....

**********************************
അരുണ്‍ എസ് എല്‍
**********************************

Friday 16 November 2012

""തീവ്രം"" എന്‍റെ കാഴ്ചപ്പാട്






""  മലയാളത്തില്‍ ഏതൊരു യുവ താരവും കൊതിക്കുന്ന വിജയം നേടാന്‍ ദുല്‍ഖറിനാവുമോ ?? ""
തീവ്രം ഇന്നലെ  തിയേറ്ററില്‍ എത്തുമ്പോള്‍ ഏതൊരു സിനിമ ആരാധകരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണത്.....??

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാംതന്നെ  കാറ്റില്‍ പറത്തിക്കൊണ്ടാണ് തീവ്രം എന്ന Roopesh Peethambaran'ന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ആദ്യ ദിവസം കടന്നുപോയത്....

അത് മാത്രമല്ല  തന്റെ പുതിയ ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ ഒരു ഹാട്രിക്ക് ഹിറ്റ് നേടാനും ഈ താരപുത്രന് സാധിച്ചു .....
''ആയാലും ഞാനും തമ്മില്‍"" ""'' സിനിമക്കിടയില്‍ തീവ്രം സിനിമയുടെ trailer കണ്ടപ്പോഴേ എന്റെ കൂട്ടുകാരന്‍ പറഞ്ഞു "" അളിയാ എന്തായാലും ആദ്യ show'ക്ക് തന്നെ പോകണം ...."" വലിയ പ്രതീക്ഷയോടെ അല്ല ഞാന്‍ സിനിമയ്ക്കു പോയത്.....
എന്നാലും ഉള്ളില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... ""ചെക്കന്‍ അഭിനയിച്ച second show'ഉം usthad hotl'ഉം കൊള്ളാമായിരുന്നല്ലോ !!!""
അഭിനയിച്ച ആദ്യ രണ്ടു ചിത്രത്തിലും വന്‍ വിജയം നേടി മൂന്നാമത്തെ ചിത്രത്തിലും അതേ വിജയം നേടാന്‍ ഈ മമ്മൂട്ടി പുത്രന് സാദിച്ചു എന്നതാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് മറ്റുള്ളവരില്‍ നിനും മനസ്സിലാക്കുവാന്‍ സാദിച്ചതു ....

താര പുത്രന്‍ എന്ന ലേബലില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകനിലേക്ക് വളര്‍ത്തിയ സെക്കന്റ് ഷോയും കോഴിക്കോടന്‍ രുചിയുടെ കഥ പറഞ്ഞ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലും വമ്പന്‍ ഹിറ്റായതോടെ മലയാളം സിനിമ പ്രേക്ഷകര്‍ ദുല്‍ഖറില്‍ നിന്നും തീവ്രം'ത്തില്‍ കൂടെ അടുത്ത ഹിറ്റിനെ തേടുകയാണ്...,
അതെ സമയം വേറൊരാള്‍ കൂടി തീവ്രത്തിലൂടെ മറ്റൊരു വിജയം പ്രതീക്ഷിക്കുന്നുണ്ട്.....
പ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആണത്....
ലാല്‍ ജോസ് എന്ന സംവിധായകനെ അല്ല നമ്മള്‍ തീവ്രത്തിലൂടെകാണുക, പകരം ഡിസ്ട്രിബ്യൂട്ടര്‍ ആയാണ് ലാല്‍ ജോസ് ദുല്‍ഖറുമായി കൂട്ട് കൂടുന്നത്. എല്‍ജെ ഫിലിംസ് എന്ന ബാനറില്‍ ആണ് ലാല്‍ ജോസിന്റെ വിതരണ കമ്പനി പ്രവര്‍ത്തിക്കുന്നത്.......

"" തീവ്രം "" എന്നത് വ്യത്യസ്ത രീതിയില്‍ പറയുന്ന ഒരു പ്രതികാരത്തിന്റെ കഥയാണ് .....
തന്റെ ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ ഒരു തെളിവുപോലും ബാകിവയ്ക്കാതെ രണ്ടു കൂട്ടുകാരുടെ സഹായത്തോടെ നായകന്‍ കൊലപ്പെടുത്തുന്നു .....""

സിനിമയുടെ ആദ്യപകുതിയിലാണ് ക്ലൈമാക്‌സ്.....
അതുകൊണ്ടുതന്നെ ആദ്യ പകുതിയാകുന്നതുവരെ ആര്‍ക്കും സംഭവം കൃത്യമായി പിടികിട്ടുകയില്ല. എല്ലാ പ്രതികാരവും വീട്ടി നായകന്‍ വിദേശത്തേക്കു പോയശേഷമാണ് കഥയുടെ ആദ്യഭാഗം പറയുന്നത്.......
രണ്ടുഭാഗത്തും സസ്‌പെന്‍സ് പൂര്‍ണമായും നിലനിര്‍ത്താന്‍ രൂപേഷിനു കഴിഞ്ഞു......
ആക്ഷന്‍ ത്രില്ലറാണെങ്കിലും ഹ്യൂമറിനുംപ്രാധാന്യം നല്‍കിയതിനാല്‍ എവിടെയും ബോറടിയില്ലാതെ സിനിമ കാണാം.....
...
ഹര്‍ഷ എന്ന MBBS കാരന്‍ ആയിട്ടാണ് ദുല്‍ക്കര്‍ നമുക്കുമുന്നില്‍ എത്തുന്നത്‌ ... പക്ഷെ സംഗീതത്തോടുള്ള കമ്പം കാരണം അദ്ദേഹം MBBS ഉപേക്ഷിക്കുന്നു....
ഹര്‍ഷയുടെ കാമുകിയായി Shikha Nair മായയുടെ രൂപത്തില്‍ തകര്‍ത്തു.....
Dr. Roy ആയി Anu Mohan'നും Riya Saira'ഉം ആണ് സിനിമയില്‍ ദുല്‍ക്കര്‍'ന്റെ ആത്മ സുഹൃത്തുക്കള്‍ ആയി അഭിനയിക്കുന്നത് .....

Raghavan എന്ന NEGATIVE റോള്‍ അഭിനയിച്ച Vishnu Raghav സത്യത്തില്‍ നല്ലൊരു അഭിനയം തന്നെയാണ് പ്രേക്ഷകരുടെ മുന്നില്‍  കാഴ്ച വച്ചത്....
Sreenivasan'നും Janardhanan'നും Vinay'യും പോലീസ് വേഷത്തില്‍ നമുക്കുമുന്നില്‍ എത്തുന്നു....
ചില സമയം ശ്രീനി ചേട്ടന്‍ നല്ലൊരു പോലീസുകാരന്‍ ആയും ചിലപ്പോള്‍ നമ്മളെ പോലും വെറുപ്പിക്കുന്ന ഒരു പോലീസുകാരന്‍ ആയും എത്തുന്നു [ ഒരു പേടിത്തൊണ്ടന്‍ പോലീസ് ...!!]

 ശ്രീനിവാസനെ ഇതേപോലെയുള്ള വേഷങ്ങളില്‍ മുമ്പും കണ്ടിട്ടുണ്ടെങ്കിലും കേസന്വേഷണത്തില്‍ അദ്ദേഹം കാണിക്കുന്ന പുതിയ രീതി കയ്യടി നേടുന്നുണ്ട്. ശ്രീനിവാസന്‍ ശൈലിയിലുള്ള തമാശ ഇതേപോലെ കണ്ടിട്ട് വര്‍ഷങ്ങളായതിനാല്‍ ശരിക്കും ചിരിപ്പിച്ചുകൊണ്ട് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്....

സിനിമയില്‍ ശ്രീനി പറയുന്ന ചില ഡയലോഗ്സ് ശ്രദ്തിക്കപ്പെട്ടതാണ്
"" നമ്മുടെ നാട്ടില്‍ അറബി നാട്ടിലെ പോലെ ഉള്ള ഭരണം വരേണ്ട സമയം കഴിഞ്ഞു ....
കൊലയ്ക്കു കൊല തന്നെയാണ് ഇവിടെയും നടപ്പിലാക്കേണ്ടത്....""എന്നാലേ ഇവിടെ ഉള്ളവന്മാരും പഠിക്കൂ ....

"" ചത്തത് യേശുക്രിസ്തു അല്ലല്ലോ ഒരു യൂദാസ് അല്ലെടോ .... ഇതുപോലെ കുറേ എണ്ണം ഉണ്ട് ... എല്ലാത്തിനും ഇതുതന്നെ വേണം....""

അതോടൊപ്പം തന്നെ ദുല്‍ക്കര്‍'ന്റെ  ഒരു കിടിലം ഡയലോഗ്
"" പ്രേക്ഷകരുടെ പള്‍സ്‌ അറിയാന്‍ വീട്ടിലിരുന്നു DVD'യില്‍ സിനിമ കണ്ടാല്‍ പോര... വല്ലപ്പോഴും അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു THEATRE'ല്‍ പോയി പടം കാണണം....""

സത്യത്തില്‍ നമ്മുടെ പള്‍സ്‌ അറിഞ്ഞ ഒരു നല്ല സിനിമ എന്ന് തന്നെ തീവ്രത്തെ  ഒറ്റ വാക്കില്‍ പറയാം......

" തീവ്ര " ത്തിന്റെ തീവ്രത അല്പം കൂടി എന്ന അഭിപ്രായം ഉണ്ടെങ്കിലും , ഇന്ന്
മിനിമം ഗ്യാരന്റിയുള്ള ഒരു നടന്‍ ആയി മാറിയ ഇതിലെ യുവ നായകന്‍, തന്റെ അഭിനയ
സിദ്ധിയിലൂടെ കാണികളെ തൃപ്തിപ്പെടുത്ത ിയിരിക്കുന്നു....
കരഞ്ഞു അഭിനയിക്കുന്ന രംഗങ്ങളില്‍ ഒരിക്കലും ഓവര്‍ ആകാതെ , കാണികളുടെ ഹൃദയത്തെ
സ്പര്‍ശിക്കാന്‍ ദുല്‍ഖറിനു സാധിക്കുന്നു .
മലയാളം ഈ യുവ നടനെ ഇന്ന് കാണുന്നത് ഒരു താരപുത്രനായി മാത്രമല്ല ... ഒരു
ചോക്ലറ്റ് നായകനായുമല്ല ... !! 
ഭാവിയുള്ള ഒരു അഭിനയ പ്രതിഭയായിതന്നെയാണ് . !
ഇന്നുകളില്‍ എന്ന പോലെ , നന്നായിഅഭിനയിക്കാന്‍ അറിയുന്ന ചില താരങ്ങളെങ്കിലും
നാളെകളില്‍ മലയാള സിനിമയിലുണ്ടാകു ം എന്ന പ്രതീക്ഷയോടെ തന്നെയാണ് ...

ഇനി അഭിപ്രായം  പറയേണ്ടത് നിങ്ങളാണ്....
എല്ലാവരും സിനിമ THEATRE'il പോയി തന്നെ കാണണം .....

NB : സിനിമ കാണാതെ ഒരുത്തനും അഭിപ്രായം പറഞ്ഞുകൊണ്ട് നടക്കരുത്......
******************************
അരുണ്‍ എസ് എല്‍
******************************

ഉറുമ്പിനെ കൊല്ലാന്‍ എളുപ്പ വഴി !!

********************************

ഉറുമ്പിനെ കൊല്ലാന്‍ ഒരു എളുപ്പ വഴി !!

********************************

ആദ്യമായി അല്‍പ്പം മുളക് പൊടിയും പഞ്ചസാരയും കൂടി മിക്സ്ചെയ്ത് ഉറുമ്പിന്‍ കൂടിനു മുന്‍പില്‍ ഇടുക....
ഇത് തിന്നു കഴിയുമ്പോള്‍ ഉറുമ്പ് വെള്ളം കുടിക്കാന്‍ പരക്കം പായും....
അടുത്തു തന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന ബക്കറ്റിലെ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉറുമ്പിനെ തള്ളി ബക്കറ്റിലെ വെള്ളത്തില്‍ ഇടുക.....
ആകെ നനഞ്ഞ ഉറുമ്പ് ശരീരം ഉണക്കാനായി അടുത്തു കൂട്ടിയിരിക്കുന്ന  തീയുടെ അടുത്തു ചെന്ന് നില്‍ക്കുമ്പോള് ‍ ആ തീയിലേക്ക് ഒരു നാടന്‍ ബോംബ്‌ എറിയുക....!!
ബോംബ്‌ പൊട്ടി പരിക്ക് പറ്റിയ ഉറുമ്പിനെ ഉടനെ ഐ സി യു വില്‍ പ്രവേശിപ്പിക്കുക.....
ഒടുവില്‍ ഐ സി യു വില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന ഉറുമ്പിന്‍റെ മുഖത്ത് നിന്നും ഓക്സിജന്‍ മാസ്ക് എടുത്തു മാറ്റുക...

ശ്വാസം കിട്ടാതെ ഉറുമ്പിന്‍റെ കഥ തീരും !!!

[ അവസാനം പ്രാണന്‍ പോകാന്‍  പിടയുന്ന ഉറുമ്പിനെ  സിനിമയില്‍ കാണുന്നത്പോലെ നായിക ഓടിവന്ന് 
ഓക്സിജന്‍ മാസ്ക് തിരികെ വച്ചുകൊടുതാല്‍ പണി പാളും ....   ]

********************************
അരുണ്‍ എസ് എല്‍
********************************

Wednesday 14 November 2012

പിശുക്കന്‍


ഒരിടത് പിശുക്കനായ ഒരു ആളുണ്ടായിരുന്നു .....

 ഒരിക്കല്‍ അയാളുടെ മൂത്ത മകന്‍ അയാളോട് പറഞ്ഞു " അച്ഛാ എന്റെ കാമുകി ഗര്‍ഭിണിയാണ് ... അവളെ ഒഴിവാക്കാന്‍ ഒരു ലക്ഷം രൂപ വേണം... "

കുടുംബത്തിന്റെ മാനം രേക്ഷിക്കാന്‍ വേണ്ടി അയാള്‍ മനസ്സില്ല മനസ്സോടെ അത് കൊടുത്തു ....

വീണ്ടും ഒരു മാസം കഴിഞ്ഞപ്പോള്‍ അയാളുടെ രണ്ടാമത്തെ മകനും ഇതേപോലെ ഒരു ലക്ഷം രൂപ ചോദിച്ചു......
അതും അയാള്‍ കൊടുത്തു ....!!

അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാളുടെ മകള്‍ വന്നു പറഞ്ഞു
"അച്ഛാ ഞാന്‍ ഗര്‍ഭിണിയാണ്........"

 അപ്പോള്‍ പിശുക്കനായ ആ മനുഷ്യന്‍
" നന്ദി മോളെ .... നീ വേഗം പോയി ഒരു മൂന്നു ലക്ഷം കാമുകന്റെ കയ്യില്‍ |
നിന്നും മേടിച്ചിട്ട് വാ....!!! "[ രണ്ടു ലക്ഷം കളഞ്ഞാല്‍ എന്താ ഒരു ലക്ഷം ലാഭം കിട്ടിയല്ലോ...!!!]

അച്ഛന്‍....



കുഞ്ഞിലെ ഞാനും അമ്മയും അച്ഛനും അനുജത്തിയും ഒരുമിച്ച് Royal സ്റ്റുഡിയോ'യില്‍ പോയി ഒരു ഫോട്ടോ എടുതതല്ലാതെ എന്റെ ജീവിതത്തില്‍ ഇതുവരേക്കും ഞാനും അച്ഛനും ഇങ്ങനെ ഒരുമിച്ച് ഒരു ഫോട്ടോയില്‍ വന്നിട്ടില്ല.....!!!!

ഹൈദരാബാദിലെ ചാര്‍മിനാര്‍ സ്മാരകത്തിന് മുന്നില്‍ വച്ച് ചേട്ടന്റെ ക്യാമറാ കണ്ണുകളാണ് ഈ ദൃശ്യം പകര്‍ത്തി എടുത്തത്‌....

അവിടെ നിന്നും നാട്ടില്‍ പോകാന്‍ സമയത്ത് ചേട്ടന്‍ sent ചെയ്തു തന്ന ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നാണ് ഞാനീ ഫോട്ടോ ശ്രദ്ധിക്കുന്നത്.....

അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു
"" ഞാന്‍ അച്ഛനെക്കാള്‍ ഉയരം കൂടിയിരിക്കുന്നു , മീശ വളര്‍ന്നിടുണ്ട്, കുറച്ചു size'ഉം വച്ചു ....""

എന്റെ ഓര്‍മ്മകള്‍ എന്നെ  കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.....

കുഞ്ഞിലെ ഓര്‍മ്മവച്ച കാലം തൊട്ട് ഇപ്പോഴും അമ്മ പറയുമായിരുന്നു
"" മാതാ,പിതാ,ഗുരു,ദൈവം..."""
"അമ്മ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അച്ഛനാണ് , അതുകഴിഞ്ഞ് മാത്രമേ ഗുരുവും ദൈവവും ബഹുമാനം അര്‍ഹിക്കുന്നുള്ളൂ ...." എന്ന് അമ്മ വിവരിച്ചു തരും.....

അന്നൊക്കെ എനിക്ക് അച്ഛനോട് ഭയക്കര വെറുപ്പും ,വൈരാഗ്യവും ആയിരുന്നു....
ഞാന്‍ എന്ത് ചെയ്താലും എന്നെ ശാസിക്കും , അടി തരും, വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയും...
[  മിക്യപ്പോഴും ശാസന കാണില്ല ... അടി ആയിരിക്കും പതിവ്...!! ]

7-ആം ക്ലാസ്സ് വരെ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ എന്നെയും അനുജത്തിയും പഠിപ്പിക്കുന്നത്‌ അച്ഛന്റെ ഒരു ഹോബി ആയിരുന്നു....
സ്കൂളില്‍ അന്നന്ന് പഠിപ്പിക്കുന്ന എല്ലാ വിഷയവും അച്ഛന്‍ ഒരിക്കല്‍ക്കൂടി പഠിപ്പിക്കും .....
ദിവസവും test paper'um , imposition'um .... പിന്നെ അതുകഴിഞ്ഞ് അടിയും ബഹളവും , കരച്ചിലും ....ഹോ ഓര്‍മ്മിക്കാന്‍ കൂടി വയ്യ....
[ കുട്ടിയായിരുന്നതുകൊണ്ടോ സ്നേഹക്കൂടുതല്‍ കൊണ്ടോ എന്റെ അനുജത്തിക്ക് എന്റെ അത്ര അടി കിട്ടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല ..... ]
കരയുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അമ്മ അടുക്കളയില്‍ നിന്നും ഓടി പിടച്ചു വരും , നിസ്സാഹയായി വാതില്‍ക്കല്‍ വന്നു നോക്കി നില്‍ക്കാന്‍ മാത്രമേ അമ്മക്ക് കഴിയുമായിരുന്നുള്ളൂ ....
ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി മാക്ക് മാക്കന കരയും ,.... ഒരു ചിരി തന്നിട്ട് അമ്മ അടുക്കളയിലേക്കു തിരിഞ്ഞു നടക്കുകയാണ് ഞാന്‍ പലപ്പോഴും നിറ'കണ്ണുകളോടെ കാണുന്നത്.....

സ്കൂളില്‍ പസീക്ഷാ പേപ്പര്‍ കിട്ടുന്ന ദിവസവും , progress കാര്‍ഡ്‌ കിട്ടുന്ന ദിവസവും അച്ഛന്റെ ഭാവം രാമായണം സീരിയല്‍'ലെ രാവണനെ പോലെയാണ് ....
കയ്യില്‍ ഒരു വടി കാണും !!!
 ആദ്യം ചോദിക്കുന്നത് "" ക്ലാസില്‍  ഒന്നാം റാങ്ക് ആര്‍ക്കാണ്....""
ഉത്തരം പറഞ്ഞു തീരും മുന്‍പ് അടി വീണിരിക്കും....
കൂടെ ഒരു മുടന്തന്‍ ചോദ്യവും """ അതെന്താ നിനക്ക് കിട്ടാത്തത് ??""
[ ഞാന്‍ മനസ്സില്‍ അറിയാതെ പറയും ... ക്ലാസില്‍ ഒരാള്‍ക്കല്ലേ ഒന്നാം റാങ്ക് കിട്ടുകയുള്ളൂ .... ആ സ്ഥാനം ഒരിക്കലും ക്ലാസിലെ കാട്ട് ബുജികള്‍ ഒഴിഞ്ഞു തരികയും ഇല്ല !!
അറിയാതെ ഞാന്‍ അച്ഛനെയും പ്രാകും ,,, പിന്നെ എനിക്ക് അടികിട്ടന്‍ കാരണക്കാരന്‍ അയ എന്റെ ആ ഒന്നാം റാങ്ക് വാങ്ങിയ കൂട്ടുകാരനെയും....!!! ]
കരഞ്ഞുകൊണ്ടായിരിക്കും പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാറ്.....

കരച്ചില്‍ നിര്‍ത്താത്തതിന്റെ പേരിലും കുറേ അടി കൊണ്ടിട്ടുണ്ട്.....!!

കൂട്ടുകാരോട് ഓടിക്കളിച്ചു വാഴുമ്പോള്‍ മുറിവ് കഴുകിത്തന്നുകൊണ്ട് മരുന്ന് വച്ചുതരുമ്പോഴും , ബുക്കിലെ പിറകിലത്തെ പേജില്‍ പടം വരയ്ക്കുന്നതിനും, പെന്‍സില്‍ കളഞ്ഞിട്ടു വരുമ്പോഴും ശാസിക്കാനായി എപ്പോഴും എന്തിനായിരുന്നു ഒരു കമ്പ് കയ്യില്‍ കരുതുന്നതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല....!!

വീട്ടിലെ ഷെല്‍ഫില്‍ നിന്നും ഗാന്ധിജിയുടെ തലയുള്ള 2 രൂപ തുട്ട്  ആരും  കാണാതെ എടുത്തതിന്റെ കാരണം പറയാത്തതിനു എന്നെ ഒരു രാത്രി പട്ടിണിക്കിട്ടൂ  , അവസാനം വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ അവയൊക്കെ എന്റെ ശേഖരണത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി എടുത്തതാണെന്ന് പറഞ്ഞതിന് ശേഷം പല നാണയ തുട്ടുകളും അച്ഛന്‍ ഇനിക്ക് കൊണ്ടുതരുമായിരുന്നു .....

പണ്ടൊക്കെ ചോറ് കഴിക്കാന്‍ ഇരിക്കുമ്പോള്‍ അച്ഛന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ആയിരിക്കും പതിവ് വിഭവം ....
പണ്ട് കിലോമീറ്ററുകള്‍ നടന്നു കറ്റ ചുമന്നതും, പണിസ്ഥലത്തേക്ക് മണ്ണ് ചുമന്നതും, പട്ടിണി കിടന്നതും, അദ്വാനിചു ഒരു ജോലി നേടിയ കാര്യങ്ങളും എല്ലാം....
എന്നിട്ട് അവസാനം ഗൌരവത്തോടെ ഒരു പറച്ചിലും """ നിനക്കൊന്നും ഈ കഷ്ടപ്പാട് അറിയാതെ വളര്‍ന്നതിന്റെ കുഴപ്പമാണ് കാണുന്നത്...."""
ഇത്രം കേള്‍ക്കുമ്പോഴേക്കും കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടാകും ....!!!

പിന്നെ ഇതൊന്നും കല്‍ക്കാതിരിക്കാന്‍   നേരത്തെ ആഹാരം കഴിക്കുന്നത്‌ പതിവാക്കി ....!!

ഞായറാഴ്ചകളില്‍ തുണി അലക്കുബോള്‍ ഞാന്‍ മിക്യപ്പോഴും അച്ഛന്റെ ഷര്‍ട്ട്‌ എടുത്തിട്ടിട്ടു അമ്മയോട് ചോദിക്കും "" അമ്മെ ,,,ഞാന്‍ അച്ഛന്റെ അത്രേം ആയോ...???""
ഉടനടി മറുപടി വരും "" പിന്നില്ലേ ,,,, ഇത് ഒരുമാതിരി എലികുഞ്ഞു ചാകിനകത്തു നിന്നും തല പുറത്തിട്ടു നോക്കുന്നതുപോലെ ഉണ്ട്...!!"""
[ നല്ല മുട്ടന്‍ ഗോള്‍ !! ]
അച്ഛന്റെ ചെരുപ്പ് ഇട്ടു നടക്കുകയും , മീശ വളരുന്നുടോ എന്ന് കണ്ണാടി നോക്കിയും ഞാന്‍ പല തവണ സ്വയം തോല്‍വി ഏറ്റ് വാങ്ങിയിടുണ്ട്....

പിന്നീടെപ്പോഴോ മീശ വളര്‍ന്നപ്പോള്‍ ഞാന്‍ മീശയില്‍ തടവിക്കൊണ്ട്  വലിയ ഗമയില്‍ അച്ഛനോട് പറഞ്ഞു """ എനിക്കും വന്നു മീശ ...!!!"""
അന്ന് വെറും രണ്ടുവാക്കില്‍ സ്വന്തം മീശ ചുരുട്ടിക്കൊണ്ട് എന്നോട് പറഞ്ഞു...
"" ദെ ഇത്രേം വരില്ലല്ലോ നിന്റെ മീശ....""
[ ശെരിയാ !! പാവം മൈന വീണ്ടും ചമ്മി !!]

വലുതായപ്പോള്‍ പലപ്പോഴും ഞാന്‍ അച്ഛനെ എന്റെ roll model ആക്കാന്‍ ശ്രമിച്ചു.... "" പറമ്പത്ത് പണിയെടുക്കുമ്പോള്‍ ഒരുപോലെ തലക്കെട്ട്‌ കേട്ടുന്നതിലും ,കൈ വീശി നടക്കുന്നതിലും , shirt'nte കൈ മടക്കി വയ്ക്കുനന്നതില്‍ പോലും ഞാന്‍ അനുകരണം നടത്താന്‍ ശ്രമിച്ചു....."""
ഒരിക്കല്‍ അച്ഛന്‍ മുറുക്കാന്‍ ചവച്ചപ്പോള്‍ ഞാനും വാശിപിടിച്ച് ഒരു മുറുക്കാന്‍ ചവച്ചു .....
അന്ന് തല കറങ്ങി വീണതോടെ അനുകരണം എട്ടായി ചുരുട്ടിക്കൂട്ടി കളഞ്ഞു....!!!

ഞാന്‍ വളര്‍ന്ന് വലുതയിത്തിടങ്ങിയപ്പോഴാണ് അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ ഓരോന്നായി മനസ്സിലായിത്തുടങ്ങിയത്.....
[ പണ്ടൊക്കെ അച്ഛന്‍ കാശ് പിശുക്കി ഉപയോഗിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിക്കുമായിരുന്നു "" ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നിട്ടും അച്ഛന്‍ എന്തിനാ ഇങ്ങനെ പിശുക്കുന്നത് ???""
ഇപ്പോള്‍ കൂട്ടുകാര്‍ എന്നോട് ചോദിക്കും """ അച്ഛനും അമ്മയ്ക്കും ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നിട്ടും  എന്തിനാടാ ഇങ്ങനെ പിശുക്കി ജീവിക്കുന്നത് ....""
- ഞാന്‍ മനസ്സില്‍ വിചാരിക്കും ... ഇവന്മാര്‍ക്ക്  ഇന്നത്തെ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍  എന്റെ അച്ഛന്‍ തന്നെ വേണം,,,,,

ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ഭിക്ഷ എടുക്കുന്നവരെ കാണുമ്പോള്‍ പണ്ട് ആഹാരം കഴിക്കാതെ കളയുന്നതിനു അച്ഛന്‍ തന്ന അടിയുടെ ചൂട് കാലില്‍ തട്ടുന്നു ....!! ]

ഇപ്പോഴും അച്ഛന്റെ മുന്നില്‍ പോകാന്‍ തന്നെ എനിക്ക് പേടിയാണ് ....
ആ നോട്ടവും ,ആ ശബ്ദവും എനിക്കിപോഴും പേടിയാണ്....!!!

പലപ്പോഴും ഞാന്‍ അച്ഛനെ ധിക്കരിചിട്ടുണ്ടെക്കിലും പലപ്പോഴും പണ്ട് അച്ഛന്‍ പറയാറുണ്ടായിരുന്നു ജീവിതാനുഭവങ്ങളില്‍ കൂടെ ഞാനും നടക്കാന്‍ ശ്രമിചിട്ടുണ്ടായിരുന്നു.....
"" അച്ഛന് 23'ആം വയസ്സില്‍ M.A'ക്ക് പഠിക്കുമ്പോഴായിരുന്നു ജോലി കിട്ടുന്നത്.....
26'ആം വയസ്സില്‍ എന്റെ അമ്മയെ സ്വന്തമാക്കുകയും ചെയ്തു !!!
പിന്നെ സ്വന്തമായി അദ്വാനിചു ഒരു വീട് പണിതു, കുറെ കൃഷിപ്പടം വാങ്ങിച്ചു....""
[[ എനിക്കിത് രണ്ടും നടക്കുമെന്ന് തോന്നുന്നില്ല .... ഇപ്പോഴേ 24 വയസ്സായി , ജോലി ഒന്നും ഈ അടുത്ത കാലത്ത് ആകുമെന്നു തോന്നുന്നില്ല.... ]]

എനിക്ക് പരിചയമില്ലാത്ത പലരും എന്നോട് "" നീ സെല്‍വ'ന്റെ മോനല്ലേ... [ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ഞാന്‍ അന്തം വിട്ടു നിക്കുമ്പോള്‍ അവര്‍ പറയും ]
"" അതേ ചിരി ,അതേ നടത്തം.....""
ഇതൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് പണ്ട് ഞാന്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചതൊക്കെ ഓര്‍മ്മ വരുന്നത് !!

ഇത്രയൊന്നും അല്ല ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട് അച്ഛനെപ്പറ്റി പറയുവാന്‍ ....
അതൊക്കെ ഇന്ന് അരുണ്‍ എങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍  ജീവിക്കുന്നതെന്ന് നിരീക്ഷിച്ചാല്‍  മനസ്സിലാകും .....

ജീവിതം പലപ്പോഴും അങ്ങനെയാണ് .... നാം പലതും മനസ്സിലാക്കി വരുമ്പോഴേക്കും സമയം താമസിചിരിക്കും ....അതേ അവസ്ഥയിലൂടെയാണ് എന്റെ ജീവിതം ഇപ്പോള്‍ കടന്നു പോകുനത് ....

എന്റെ മീശയുടെ കാര്യം പറയാന്‍ മറന്നുപോയി ....
ഇന്ന് അച്ഛന്റെ അത്ര മീശ എനിക്കും വന്നു ....
പക്ഷേ ഞാനിതുവരെ അത് ചുരുട്ടി കാണിക്കനോ , അച്ഛന്റെ അത്ര വളര്‍ന്നു എന്ന് കാണിക്കണോ പോയിട്ടില്ല...!!!

[ ഞാന്‍ അച്ഛനെപ്പറ്റി പറഞ്ഞില്ലലോ.....
അച്ഛന്റെ പേര് സെല്‍വന്‍
തിരുവനതപുരം എംപ്ലോയ്മെന്റ് ഓഫീസര്‍ ആണ് ....
പ്ലാമൂട്ടുക്കട ആണ് ജന്മദേശം ....
നാല് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്......
ദാരിദ്രതെയും പട്ടിണിയെയും പിന്തള്ളിക്കൊണ്ട് BA,MA,LLB എന്നീ ബിരുദങ്ങള്‍ കൈവരിച്ചു ..... ]

Nothing to say more about DAD...
no one is better than him ...
&
no one is much caring as him....

***************************
ഇത് വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും .....
ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട വസ്തു ""ബറോട്ട"" അല്ല ഈ ഞാനാണെന്ന്.....!!
***************************
അരുണ്‍ എസ് എല്‍
***************************

Friday 9 November 2012

പ്രണയാക്ഷരങ്ങള്‍ .....!!!




 പ്രണയിക്കാത്ത ഒരു പാട് കവികള്‍ പാടി ..... പ്രണയം പാലാണ് , പുഴയാണ് , തണലാണ് , മഴയാണ് എന്നൊക്കെ ......
 പ്രണയിച്ചു പ്രണയം കുളമായ ഒരു കവി പാടിയത് വായിക്കുക.....

""" പ്രണയം അടുപ്പാണ് ..

അടുപ്പിലെ വിറകാണ് ...

വിറകിലെ  തീയാണ് ...

തീയിലെ കരിയാണ് ....

കരിയിലെ കറുപ്പാണ് ....

കറുപ്പിലെ വെറുപ്പാണ്...

വെറുപ്പിലെ മടുപ്പാണ്....

മടുപ്പിലെ കോപ്പാണ് ....

കോപ്പിലെ ചതിയാണ്  ..."""

 ഫ്തൂ ഫ്തൂ ഫ്തൂ...