Monday, 26 November 2012

യക്ഷി !!


College arts day'ടെ തലേ ദിവസം.....
അവസാന practise'um കഴിഞ്ഞ് നമ്മള്‍ എല്ലാവരും വീട്ടിലേക്കു പോകുവാന്‍ മനുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി....
സമയം 10.45...
എനിക്ക് വീട്ടിലേക്കു പോകുവാന്‍ കുറഞ്ഞത്‌ 45 മിനുട്ട് എടുക്കും....
മറ്റുള്ളവരുടെ വീടുകള്‍ സിറ്റിയില്‍ നിന്നും ദൂരെ അല്ല  ....

രാത്രി ആയതിനാല്‍ അവരുടെ ആരുടെയെങ്കിലും വീട്ടില്‍ കിടക്കാമെന്ന് പറഞ്ഞതാ.... വീട്ടില്‍ അമ്മ ചോറും ഉണ്ടാക്കി കാത്തിരിക്കുന്നത് മനസ്സില്‍ വിചാരിച്ചപ്പോള്‍ എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നിയില്ല...

ഏകദേശം 11 മണി കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ബസ്‌ കിട്ടി.....
ബസ്സില്‍ അങ്ങിങ്ങായി രണ്ടുമൂന്നു പേര്‍.....,....
ബസ്സില്‍ കയറി ടിക്കറ്റ്‌ എടുത്തത്‌ മാത്രം ഓര്‍മ്മ ഉണ്ട്....
practise'ന്റെ ക്ഷീണം കാരണം ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി....

പിന്നെ phone'il vibration അടിച്ചപ്പോഴാണ്‌ ഞാന്‍ ഞെട്ടി എഴുന്നേറ്റത് ...
" AMMA Calling...."
ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ ഇറങ്ങേണ്ട സ്ഥലം എത്തിയതുപോലെ തോന്നി....
കണ്ടക്ട'റോട് ആളിറങ്ങാന്‍ ഉണ്ടെന്നു പറഞ്ഞുകൊണ്ട് സീറ്റില്‍ ഇരുന്ന ബാഗും എടുത്തുകൊണ്ട് ഞാന്‍ എഴുന്നേറ്റു...
ബസ്സ്‌ നിര്‍ത്തി .... ബസ്സ്‌  പോയി....

ശോ...
ഒടുക്കത്തെ ഇരുട്ട് ...ഒരു street light പോലും ഇല്ല...!!!
ഞാന്‍ നമ്മുടെ വാര്‍ഡിലെ മെമ്പറിനെ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു ചുറ്റും നോക്കി....

എട്ടിന്റെ പണി കിട്ടി സൈമാ....
എനിക്കിരങ്ങേണ്ടത് ഇവിടെയല്ല...!!!!
അടുത്ത സ്റ്റോപ്പില്‍ ആണ്...!!!

""ഇനിയിപ്പോള്‍ എന്ത് ചെയ്യും ....??
വീടിലേക്ക്‌ പോകുവാന്‍ ഇതിലെ ഒരു വഴി ഉണ്ട്....പക്ഷെ ആ വഴി കൂടുതല്‍ ആരും ഉപയോഗിക്കാത്തതാണ് ,...
ഒരു കാവിന്റെ അടുത്തുകൂടി വേണം പോകാന്‍.... അതും അല്ല , ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും.... വിജനമായ പറമ്പും .... ആളനക്കം ഇല്ലാത്ത വഴി....
ഹോ കാവ് കഴിഞ്ഞുകിട്ടിയാല്‍ കുറച്ചു വീടുകള്‍ അങ്ങിങ്ങായി ഉണ്ട്...""
ഇതൊക്കെ മനസ്സില്‍ വിചാരിച്ചപ്പോള്‍ തന്നെ പേടിച്ച് മുട്ട് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങി....!!
ചെറുതായി ഒരു കാറ്റടിക്കുമ്പോള്‍ പോലും ഞാന്‍ പേടിച്ചു തിരിഞ്ഞുനോക്കാന്‍ തുടങ്ങി...!!

എന്തായാലും പേടിക്കാതെ മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു ...
പതുക്കെ പാട്ടൊക്കെ കേട്ട് പോകാം....
music player 'on' ആക്കാന്‍ വേണ്ടി keypad lock മാറ്റിയത് മാത്രം കണ്ടു ... പിന്നെ battery low എന്നതും...!!
ഹോ പണ്ടാരം switch off ആയി....!!
പിന്നെ എത്ര ശ്രമിച്ചിട്ടും on ആകുന്നില്ല....
നല്ല ലക്ഷണം.....!!!
ആരായാലും ഒന്ന് വിയര്‍ക്കും .... എന്നാല്‍ ഞാന്‍ അവരെക്കാള്‍ നന്നായി വിയര്‍ത്തു !!!

പണ്ടൊക്കെ ഞാന്‍ നേരത്തെ വീട്ടില്‍ എത്താന്‍ വേണ്ടി അമ്മ പറയുമായിരുന്നു ...
"" ആറുമണി കഴിഞ്ഞാല്‍ പ്രേതവും...
പത്തുമണി കഴിഞ്ഞാല്‍ ഭൂതവും...
പന്ത്രണ്ടു മണിക്കുശേഷം യക്ഷിയും ഡ്രാക്കുളയും ചോര കുടിക്കാന്‍ ഇറങ്ങുന്ന സമയം ...!!""

ഇടയ്ക്ക് വീശിയ ഒരു കൊച്ചു തെന്നല്‍ എന്റെ ഭയത്തിന്റെ ആക്കം കൂട്ടി...!!

അപ്പോഴേക്കും മനസ്സില്‍ പണ്ടൊരിക്കല്‍ ഇതുവഴി വന്നപ്പോള്‍  എന്റെ കൂട്ടുകാരന്‍ പറഞ്ഞുതന്ന  വേറൊരു കാര്യം ഓര്‍മ്മ വന്നത്...
"" ഡാ അളിയാ ... നിനക്കീ സ്ഥലം ഓര്‍മ്മ ഉണ്ടോ ??
നമ്മള്‍ പത്താം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്ണിനെ ആരോ ഇവിടെ വച്ചാ കൊന്നത്...!!""
[ അല്ലേലും പരീക്ഷാ സമയത്ത് ഇതുപോലെ ഒന്നും ഓര്‍മ്മ വരില്ലല്ലോ... ആളെ പേടിപ്പിക്കാന്‍....,.....!! ]..

ഇത് രണ്ടും ആലോചിച്ചപ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ എത്തുമോ എന്നാ ചിന്ത കൂടി കൂടി വന്നു....

ആദ്യമായാണ് ഇങ്ങനൊരു പരീക്ഷണം നേരിടുന്നത് ...!!

"" ഞാനാ തെണ്ടികളോട് പറഞ്ഞതാ.... എനിക്ക് നേരത്തെ വീട്ടില്‍ പോകണം പോകണം എന്ന്... അവനൊക്കെ ഒന്നും അറിയണ്ടല്ലോ ....""
ഞാന്‍ എന്റെ കൂട്ടുകാരെ മുഴുവന്‍ പ്രാകി....

കൂരിരുട്ടില്കൂടി യാത്ര തുടങ്ങിയിട്ട് സമയം കുറേ ആയി.... വീടും എത്തുന്നില്ലല്ലോ !!!
രണ്ടുവശത്തും നിന്നും ചീവീടിന്റെ ശബ്ദവും ഇടയ്ക്കിടയ്ക്ക് മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി പട്ടികളും ഓരി ഇടുന്നുണ്ട് ....!!
ഉമിനീര് ഇറക്കി ഇറക്കി തൊണ്ട ആകെ വറ്റി വരണ്ടു....!!!
അങ്ങനെ തപ്പിയും തടഞ്ഞും കാവ്‌ കഴിഞ്ഞു....
പകുതി ജീവന്‍ തിരിച്ചു കിട്ടിയതുപോലെ.....

പ്രതീക്ഷകള്‍ തെറ്റിയില്ല ....
അങ്ങ് ദൂരെ ആയി ഒരു ചെറിയ വെളിച്ചം കാണാം...
ഞാന്‍ കുറച്ചു ആവേശത്തോടെ നടക്കാന്‍ തുടങ്ങി...

ഒരു പത്തു നുപ്പതു അടി ദൂരെയായി ഒരു വെളുത്ത രൂപം എന്റെ അടുത്തേക്ക്  നടന്നു വരുന്നതായി എനിക്ക് തോന്നി....

ഞാന്‍ അറിയാതെ അവിടെ നിന്നുപോയി....
"" വഴിയാത്രക്കാര്‍ ആരേലും ആയിരിക്കും...""
ഞാന്‍ മനസ്സിന് കുറച്ചു ആത്മ വിശ്വാസം കൊടുത്തു...!!

എവിടെനിന്നൊക്കെയോ കുറച്ചു ധൈര്യം കിട്ടിയതുപോലെ ഞാന്‍ മുന്നോട്ടു നടന്നു....[ പഴയ്ടഹു പോലെ വേഗത നടത്തത്തിനു  ഇല്ല !!!]
എന്നാലും ഒരു ചോദ്യം മനസ്സില്‍ അലയടിക്കുന്നു...
"" എന്നാലും ഒരു സ്ത്രീ ഇവിടെ,,,. അതും വെളുത്ത സാരിയും ഉടുത്തുകൊണ്ട് ..!!!""
എന്റെ കൂട്ടുകാരന്‍ പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മ വന്നു....
"" ഈശ്വരാ ,, ഗതികിട്ടാതെ പ്രതികാരം തീര്‍ക്കാന്‍ നടക്കുന്ന ആ പെണ്ണാണോ ഇത് ??"
തിരിഞ്ഞോടാന്‍ പോലും പറ്റാത്ത അവസ്ഥ....!!
ഞാന്‍ കുറേ സമയം ആ രൂപത്തെ കണ്ണ് മിഴിച്ചു നോക്കി...

ഛെ... ആ രൂപം അവിടുന്ന് അനങ്ങുന്നില്ലല്ലോ ..!!
"" അത് വല്ല തുണിയോ മറ്റോ ആരേലും ഉണങ്ങാന്‍ ഇട്ടിരിക്കുന്നതയിരിക്കും..."
ഞാന്‍ മനസ്സില്‍ പറഞ്ഞു
"" എന്നാലും ഈ റോഡില്‍ ആര് തുണി ഉണക്കാന്‍ ഇടും...!! ഞാനൊരു മണ്ടന്‍ തന്നെ ..."
എന്റെ മനസ്സ് പറഞ്ഞു....

അവളുടെ അടുത്ത് എത്തുമ്പോള്‍ ഓടാം എന്നാ തീരുമാനത്തോടെ ഞാന്‍ മുന്നിലേക്ക്‌ പേടിച്ചു പേടിച്ചു നടന്നു...!!!

അടുത്തെത്തും തോറും രൂപം മാറി മാറി വരുന്നു...
വെളുതെ ജുബ്ബയും ,,, മുണ്ടും...!!
ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മെലിഞ്ഞ വ്യക്തി....

എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്‌ !!

അയാളുടെ നോട്ടം കണ്ടപ്പോള്‍ വീണ്ടും ഒരു സംശയം ....
"" ഇനിയിപ്പോള്‍ വല്ല ഡ്രാക്കുളയോ മറ്റോ ആയിരിക്കുമോ !!!"
ഞാന്‍ ഒന്നുകൂടി പേടിച്ചു !!

""ഓരോ താ..പൂ.. മക്കള്‍ ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാനായി ...!!""

പുള്ളിക്കാരന്റെ ആയ വിളി കേട്ടപ്പോള്‍ ഒരു കാര്യം പിടികിട്ടി ...
അത് ഡ്രാക്കുളയും കോപ്പും അല്ല ...!!

അല്ല അയാളെന്തിനാ മനുഷനെ പേടിപ്പിക്കാന്‍ വഴിയില്‍ കയറി നില്‍ക്കുന്നത് ???

അപ്പോഴാ ഞാന്‍ ഓര്‍ത്തത്‌
practise കഴിഞ്ഞു ഞാന്‍ ആ വെളുത്ത ജുബ്ബയും ഇട്ടുകൊണ്ടാണ് വണ്ടിയില്‍ കയറിയത്...!!!

എനിക്ക് ചിരി സഹിക്കാന്‍ വയ്യ....
പിന്നെ പേടി ഒട്ടും ഇല്ലായിരുന്നു....
സംഭവിച്ചതൊക്കെ മനസ്സില്‍ ആലോചിച്ചു ആലോചിച്ചു ചിരിച്ചുകൊണ്ട് നടന്നപോള്‍ വേഗം വീട്ടില്‍ എത്തി....

അപ്പോഴേക്കും അമ്മയുടെ ഒരു ലോഡ് ചോദ്യം...
"" എവിടെ ആയിരുന്നടാ ഇതുവരെ ??
സമയത്തും കാലത്തും വീട്ടില്‍ വരില്ല...
ഒരു phone ഉള്ളത് സമയത്ത് വിളിച്ചാല്‍ കിട്ടുകയും ഇല്ല....""

ചോറും കഴിച്ച് അടുത്ത ദിവസത്തെ arts'ന്റെ programme സ്വപ്നം കണ്ടുകൊണ്ടു ഞാന്‍ നന്നായി ഉറങ്ങി....

"" പ്രേതം , യക്ഷി ,മാടന്‍, ഡ്രാക്കുള....""
ഈ ലോകത്ത് ഇങ്ങനെയുള ഒരു കോപ്പും ഇല്ല എന്ന് അന്നത്തോടെ മനസ്സിലായി....

**************************

അരുണ്‍ എസ് എല്‍

**************************

2 comments:

  1. അനുഭവ കുറിപ്പ് നന്നായിട്ടുണ്ട്. എവിടെയോ എന്തോ ഒരു വരി വിട്ടു പോയോ?

    ReplyDelete