Friday 16 November 2012

""തീവ്രം"" എന്‍റെ കാഴ്ചപ്പാട്






""  മലയാളത്തില്‍ ഏതൊരു യുവ താരവും കൊതിക്കുന്ന വിജയം നേടാന്‍ ദുല്‍ഖറിനാവുമോ ?? ""
തീവ്രം ഇന്നലെ  തിയേറ്ററില്‍ എത്തുമ്പോള്‍ ഏതൊരു സിനിമ ആരാധകരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണത്.....??

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാംതന്നെ  കാറ്റില്‍ പറത്തിക്കൊണ്ടാണ് തീവ്രം എന്ന Roopesh Peethambaran'ന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ആദ്യ ദിവസം കടന്നുപോയത്....

അത് മാത്രമല്ല  തന്റെ പുതിയ ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ ഒരു ഹാട്രിക്ക് ഹിറ്റ് നേടാനും ഈ താരപുത്രന് സാധിച്ചു .....
''ആയാലും ഞാനും തമ്മില്‍"" ""'' സിനിമക്കിടയില്‍ തീവ്രം സിനിമയുടെ trailer കണ്ടപ്പോഴേ എന്റെ കൂട്ടുകാരന്‍ പറഞ്ഞു "" അളിയാ എന്തായാലും ആദ്യ show'ക്ക് തന്നെ പോകണം ...."" വലിയ പ്രതീക്ഷയോടെ അല്ല ഞാന്‍ സിനിമയ്ക്കു പോയത്.....
എന്നാലും ഉള്ളില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... ""ചെക്കന്‍ അഭിനയിച്ച second show'ഉം usthad hotl'ഉം കൊള്ളാമായിരുന്നല്ലോ !!!""
അഭിനയിച്ച ആദ്യ രണ്ടു ചിത്രത്തിലും വന്‍ വിജയം നേടി മൂന്നാമത്തെ ചിത്രത്തിലും അതേ വിജയം നേടാന്‍ ഈ മമ്മൂട്ടി പുത്രന് സാദിച്ചു എന്നതാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് മറ്റുള്ളവരില്‍ നിനും മനസ്സിലാക്കുവാന്‍ സാദിച്ചതു ....

താര പുത്രന്‍ എന്ന ലേബലില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകനിലേക്ക് വളര്‍ത്തിയ സെക്കന്റ് ഷോയും കോഴിക്കോടന്‍ രുചിയുടെ കഥ പറഞ്ഞ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലും വമ്പന്‍ ഹിറ്റായതോടെ മലയാളം സിനിമ പ്രേക്ഷകര്‍ ദുല്‍ഖറില്‍ നിന്നും തീവ്രം'ത്തില്‍ കൂടെ അടുത്ത ഹിറ്റിനെ തേടുകയാണ്...,
അതെ സമയം വേറൊരാള്‍ കൂടി തീവ്രത്തിലൂടെ മറ്റൊരു വിജയം പ്രതീക്ഷിക്കുന്നുണ്ട്.....
പ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആണത്....
ലാല്‍ ജോസ് എന്ന സംവിധായകനെ അല്ല നമ്മള്‍ തീവ്രത്തിലൂടെകാണുക, പകരം ഡിസ്ട്രിബ്യൂട്ടര്‍ ആയാണ് ലാല്‍ ജോസ് ദുല്‍ഖറുമായി കൂട്ട് കൂടുന്നത്. എല്‍ജെ ഫിലിംസ് എന്ന ബാനറില്‍ ആണ് ലാല്‍ ജോസിന്റെ വിതരണ കമ്പനി പ്രവര്‍ത്തിക്കുന്നത്.......

"" തീവ്രം "" എന്നത് വ്യത്യസ്ത രീതിയില്‍ പറയുന്ന ഒരു പ്രതികാരത്തിന്റെ കഥയാണ് .....
തന്റെ ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ ഒരു തെളിവുപോലും ബാകിവയ്ക്കാതെ രണ്ടു കൂട്ടുകാരുടെ സഹായത്തോടെ നായകന്‍ കൊലപ്പെടുത്തുന്നു .....""

സിനിമയുടെ ആദ്യപകുതിയിലാണ് ക്ലൈമാക്‌സ്.....
അതുകൊണ്ടുതന്നെ ആദ്യ പകുതിയാകുന്നതുവരെ ആര്‍ക്കും സംഭവം കൃത്യമായി പിടികിട്ടുകയില്ല. എല്ലാ പ്രതികാരവും വീട്ടി നായകന്‍ വിദേശത്തേക്കു പോയശേഷമാണ് കഥയുടെ ആദ്യഭാഗം പറയുന്നത്.......
രണ്ടുഭാഗത്തും സസ്‌പെന്‍സ് പൂര്‍ണമായും നിലനിര്‍ത്താന്‍ രൂപേഷിനു കഴിഞ്ഞു......
ആക്ഷന്‍ ത്രില്ലറാണെങ്കിലും ഹ്യൂമറിനുംപ്രാധാന്യം നല്‍കിയതിനാല്‍ എവിടെയും ബോറടിയില്ലാതെ സിനിമ കാണാം.....
...
ഹര്‍ഷ എന്ന MBBS കാരന്‍ ആയിട്ടാണ് ദുല്‍ക്കര്‍ നമുക്കുമുന്നില്‍ എത്തുന്നത്‌ ... പക്ഷെ സംഗീതത്തോടുള്ള കമ്പം കാരണം അദ്ദേഹം MBBS ഉപേക്ഷിക്കുന്നു....
ഹര്‍ഷയുടെ കാമുകിയായി Shikha Nair മായയുടെ രൂപത്തില്‍ തകര്‍ത്തു.....
Dr. Roy ആയി Anu Mohan'നും Riya Saira'ഉം ആണ് സിനിമയില്‍ ദുല്‍ക്കര്‍'ന്റെ ആത്മ സുഹൃത്തുക്കള്‍ ആയി അഭിനയിക്കുന്നത് .....

Raghavan എന്ന NEGATIVE റോള്‍ അഭിനയിച്ച Vishnu Raghav സത്യത്തില്‍ നല്ലൊരു അഭിനയം തന്നെയാണ് പ്രേക്ഷകരുടെ മുന്നില്‍  കാഴ്ച വച്ചത്....
Sreenivasan'നും Janardhanan'നും Vinay'യും പോലീസ് വേഷത്തില്‍ നമുക്കുമുന്നില്‍ എത്തുന്നു....
ചില സമയം ശ്രീനി ചേട്ടന്‍ നല്ലൊരു പോലീസുകാരന്‍ ആയും ചിലപ്പോള്‍ നമ്മളെ പോലും വെറുപ്പിക്കുന്ന ഒരു പോലീസുകാരന്‍ ആയും എത്തുന്നു [ ഒരു പേടിത്തൊണ്ടന്‍ പോലീസ് ...!!]

 ശ്രീനിവാസനെ ഇതേപോലെയുള്ള വേഷങ്ങളില്‍ മുമ്പും കണ്ടിട്ടുണ്ടെങ്കിലും കേസന്വേഷണത്തില്‍ അദ്ദേഹം കാണിക്കുന്ന പുതിയ രീതി കയ്യടി നേടുന്നുണ്ട്. ശ്രീനിവാസന്‍ ശൈലിയിലുള്ള തമാശ ഇതേപോലെ കണ്ടിട്ട് വര്‍ഷങ്ങളായതിനാല്‍ ശരിക്കും ചിരിപ്പിച്ചുകൊണ്ട് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്....

സിനിമയില്‍ ശ്രീനി പറയുന്ന ചില ഡയലോഗ്സ് ശ്രദ്തിക്കപ്പെട്ടതാണ്
"" നമ്മുടെ നാട്ടില്‍ അറബി നാട്ടിലെ പോലെ ഉള്ള ഭരണം വരേണ്ട സമയം കഴിഞ്ഞു ....
കൊലയ്ക്കു കൊല തന്നെയാണ് ഇവിടെയും നടപ്പിലാക്കേണ്ടത്....""എന്നാലേ ഇവിടെ ഉള്ളവന്മാരും പഠിക്കൂ ....

"" ചത്തത് യേശുക്രിസ്തു അല്ലല്ലോ ഒരു യൂദാസ് അല്ലെടോ .... ഇതുപോലെ കുറേ എണ്ണം ഉണ്ട് ... എല്ലാത്തിനും ഇതുതന്നെ വേണം....""

അതോടൊപ്പം തന്നെ ദുല്‍ക്കര്‍'ന്റെ  ഒരു കിടിലം ഡയലോഗ്
"" പ്രേക്ഷകരുടെ പള്‍സ്‌ അറിയാന്‍ വീട്ടിലിരുന്നു DVD'യില്‍ സിനിമ കണ്ടാല്‍ പോര... വല്ലപ്പോഴും അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു THEATRE'ല്‍ പോയി പടം കാണണം....""

സത്യത്തില്‍ നമ്മുടെ പള്‍സ്‌ അറിഞ്ഞ ഒരു നല്ല സിനിമ എന്ന് തന്നെ തീവ്രത്തെ  ഒറ്റ വാക്കില്‍ പറയാം......

" തീവ്ര " ത്തിന്റെ തീവ്രത അല്പം കൂടി എന്ന അഭിപ്രായം ഉണ്ടെങ്കിലും , ഇന്ന്
മിനിമം ഗ്യാരന്റിയുള്ള ഒരു നടന്‍ ആയി മാറിയ ഇതിലെ യുവ നായകന്‍, തന്റെ അഭിനയ
സിദ്ധിയിലൂടെ കാണികളെ തൃപ്തിപ്പെടുത്ത ിയിരിക്കുന്നു....
കരഞ്ഞു അഭിനയിക്കുന്ന രംഗങ്ങളില്‍ ഒരിക്കലും ഓവര്‍ ആകാതെ , കാണികളുടെ ഹൃദയത്തെ
സ്പര്‍ശിക്കാന്‍ ദുല്‍ഖറിനു സാധിക്കുന്നു .
മലയാളം ഈ യുവ നടനെ ഇന്ന് കാണുന്നത് ഒരു താരപുത്രനായി മാത്രമല്ല ... ഒരു
ചോക്ലറ്റ് നായകനായുമല്ല ... !! 
ഭാവിയുള്ള ഒരു അഭിനയ പ്രതിഭയായിതന്നെയാണ് . !
ഇന്നുകളില്‍ എന്ന പോലെ , നന്നായിഅഭിനയിക്കാന്‍ അറിയുന്ന ചില താരങ്ങളെങ്കിലും
നാളെകളില്‍ മലയാള സിനിമയിലുണ്ടാകു ം എന്ന പ്രതീക്ഷയോടെ തന്നെയാണ് ...

ഇനി അഭിപ്രായം  പറയേണ്ടത് നിങ്ങളാണ്....
എല്ലാവരും സിനിമ THEATRE'il പോയി തന്നെ കാണണം .....

NB : സിനിമ കാണാതെ ഒരുത്തനും അഭിപ്രായം പറഞ്ഞുകൊണ്ട് നടക്കരുത്......
******************************
അരുണ്‍ എസ് എല്‍
******************************

No comments:

Post a Comment