Tuesday 30 October 2012

"" അയാളും ഞാനും തമ്മില്‍ "" എന്‍റെ കാഴ്ചപ്പാട്






ഡോക്ടര്‍മാരും എം.ബി.ബി.എസ് എന്ന ഡിഗ്രി മോഹിക്കുന്നവരും  ഒരിക്കലും കാണാതെ പോകരുതീ ചിത്രം....

നിലവാരമുള്ള സിനിമകള്‍ വരുന്നില്ല എന്ന് വിലപിക്കുമ്പോഴും നല്ലസിനിമകള്‍ വരുമ്പോള്‍ കൂവി സ്വീകരിക്കുകയാണ്ഇപ്പോള്‍ മലയാളികളുടെ ശീലം.......
ട്രിവാണ്ട്രം ലോഡ്ജ് എന്ന സിനിമ സദാചാര വിരുദ്ധം ആണെന്ന് പറഞ്ഞു കൂവിയപ്പോള്‍ ഇപ്പോള്‍കൂവുന്നത് എന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയില്ല.....
അതാണ്ടാ മലയാളീ.......
അത് കൊണ്ട് തന്നെ "അയാളും ഞാനും തമ്മില്‍" എന്ന ചിത്രം മോശമാണെന്ന് അഭിപ്രായമുള്ളവര്‍ ഇത് വായിച്ചതിനു ശേഷം എന്‍റെ നെഞ്ചത്ത് പൊങ്കാല ഇടാന്‍ വരരുത്.......

ഫീല്‍ ഗുഡ് മൂവികള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന മലയാള സിനിമയ്ക്ക് ഇതൊരു കുളിര്‍മഴ തന്നെയാണ് .....

ഒരു പക്ഷെ സിനിമ നമ്മള്‍ പ്രതീക്ഷിച്ചുപോവുന്ന ഒരു അച്ചിലുമല്ല വാര്‍ത്തെടുത്തത് എന്നതാണ് അതിന്റെ സവിശേഷത .......
ഒരു കാര്യഗൌരവവും ഇല്ലാത്ത രവി ( പ്രിത്വിരാജ്  )എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൊട്ടു തന്റെ വ്യക്തിമുദ്ര പദിപ്പിച ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഉയരുന്ന രവിയുടെ ജീവിതത്തിലൂടെ ഉള്ള ഒരു ചെറിയ യാത്ര....

എന്നാല്‍ അതിനുമെല്ലാം മുകളില്‍ആയിരുന്നു പ്രതാപ് പോത്തന്റെ പ്രകടനം.......

നരേനും,സംവൃത സുനിലിനും അധികം ഒന്നും ചെയ്യാനില്ലായിരുന്നു....
കുറച്ച് നേരമേ സ്‌ക്രീനില്‍ നില്ക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും കലാഭവന്‍ മണിയും, സലിംകുമാറും, റീമ കല്ലിങ്കലും അവരുടെ ജോലി വളരെ ഭംഗി ആയി ചെയ്തു.....
രമ്യ നമ്പീശന്‍ ഓവര്‍ ആക്ട് ചെയ്തു കുളമാക്കി കൈയ്യില്‍ തന്നു.....

ഈ സിനിമയില്‍ കഥാപാത്രങ്ങളുടെ പ്രകടനത്തില്‍ ആകെ ഒത്തുപോവാത്തതായി ചില രംഗങ്ങളില്‍ അനുഭവപ്പെട്ടത് 
പ്രിഥ്വിരാജ്'ന്‍റെ  കരച്ചില്‍ രംഗങ്ങള്‍ മാത്രമാണ് .....

ഗാനങ്ങളുടെ ബാഹുല്യമില്ലെങ്കിലും ആകെയുള്ള മൂന്നു ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്.....

ജോമോന്‍ ടി ജോണ്‍ എന്ന ഛായഗ്രാഹകന്‍ ഉപയോഗിക്കുന്ന ക്യാമറയ്ക്ക് ജീവനുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.അല്ലെങ്കില്‍ ഇത്രയും മനോഹരമായി ദൃശ്യങ്ങള്‍പകര്‍ത്താന്‍ അദ്ദേഹത്തിനു എങ്ങനെ കഴിയുന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചുപോയി !!
ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകന്റെയും ഇഷ്ടംപിടിച്ചു പറ്റാന്‍ കേല്‍പ്പുള്ളവയാണ് ഇതിലെ ഫ്രെയ്മുകള്‍ .....

പേരും സിനിമയും തമ്മിലുള്ള ബന്ധം ഒട്ടൊരു അങ്കലാപ്പ് ഉണ്ടാക്കുന്നതാണെങ്കിലും പല കഥാപാത്രങ്ങളുടെ ഓര്‍മയിലൂടെ രവി തരകന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ പ്രേക്ഷകരിലെതിക്കുന്നത് കൊണ്ടാവാം അങ്ങനെയൊരു പേര് എന്ന് വിശ്വസിക്കുന്നു....

ചുരുക്കത്തില്‍ …
എല്ലാം ഒത്തിണങ്ങിയ ഒരു മനോഹര ചിത്രം......
ചിത്രത്തില്‍ പറയത്തക്ക യുക്തി സാഹിത്യം ഒന്നും കാണാന്‍ കഴിയില്ല.....
പലതിനും വ്യക്തമായ ഉത്തരം സംവിധായകന്‍ നല്‍കിയിട്ടുണ്ട്.അതൊന്നും കാണാതെ വെറുതെ ഇരുന്നു കുറ്റം പറയുന്നതില്‍ എന്താണ് അര്‍ഥം ???

"’അയാളും ഞാനും തമ്മില്‍ ‘" തീര്‍ച്ചയായും പ്രേക്ഷകര്‍,പ്രത്യേകിച്ച് മലയാളത്തില്‍ നല്ലത് പഞ്ഞം എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു നല്ല സമ്മാനം തന്നെയാണ്.....

എല്ലാവരും തീര്‍ച്ചയായും സിനിമ തിയേറ്ററില്‍ പോയി തന്നെ കാണണം.....

*****************************************************************************

അരുണ്‍ എസ് എല്‍

Monday 29 October 2012

ലാല്‍സലാം ....




ഞങ്ങളെപോലുള്ള പാവപ്പെട്ടവര്‍ എന്നും കാണുന്ന സ്വപ്നമാണ്‌ കമ്മ്യൂണിസം ....

ചെഗുവേരയും ഫിഡറല്‍ കാസ്ട്രോയും എന്ന പേരുകള്‍ ഇന്നും ഞങ്ങള്‍ക്ക് ആവേശം ആകുന്നതു ആ പ്രസ്ഥാനത്തിന്‍റെ മഹത്വം ഒന്ന് കൊണ്ട് മാത്രമാണ് .....

പാവപ്പെട്ട കര്‍ഷകന്‍റെ കൂടെ ചേറിലും ചെളിയിലും ...
തോക്കില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ നെഞ്ചുവിരിച്ച് നേരിട്ട പ്രസ്ഥാനമാണിത് ....
കാലം എന്ന ഘടികാരത്തിലെ കമ്മ്യൂണിസം എന്ന സൂചികള്‍ ഒരിക്കലും നില്‍ക്കുന്നില്ല ... നിലയ്ക്കുന്നില്ല ....
അത് ഓടിക്കൊണ്ടിരിക്കും .... കൂടെ ഞങ്ങളെ പോലുള്ള പോരാളികളും ....

കമ്മ്യൂണിസം ....
ഒരിക്കലും നശിക്കില്ല....
നശിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല....
കാരണം ഇത് ഞങ്ങളെ പോലുള്ള അനേകം യുവാക്കള്‍ക്ക് ആവേശം തന്നെയാണ് ....

ഇങ്ക്വിലാബ് സിന്ദാബാദ് .... രക്തസാക്ഷികള്‍   സിന്ദാബാദ്.....
 ലാല്‍സലാം സഖാക്കളേ ....

Friday 26 October 2012

മരണം


മരിക്കാന്‍ എനിക്ക്  ഇപ്പോള്‍ ഭയമില്ല.....
.

ഞാന്‍ പ്രണയത്തിന്‍റെ നൊമ്പരങ്ങളെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും അത് മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നില്ല .....
മനസ്സില്‍ മരിക്കാന്‍ മടിക്കുന്ന ആഗ്രഹങ്ങളുടെ പൊട്ടിക്കരച്ചില്‍ അങ്ങ് ദൂരെനിന്നും എനിക്ക് കേള്‍ക്കാമായിരുന്നു .....
ഏതോ നഷ്ട്ട സ്വപ്നത്തിന്‍ വേദന ഉള്ളില്‍ വിങ്ങുന്നപോല്‍ .....
ഒന്നും ആരോടും പറയാതെ .... അറിഞ്ഞവര്‍ സഹതാപത്തോടെ നോക്കുന്നത് കാണുമ്പോള്‍ മനസ്സ് വല്ലാതെ തേങ്ങുന്നു...

അറിയുന്നില്ല എന്‍ മനം ആരും ....
അടര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന ഒരു ജലകണം ഈ മിഴികളില്‍ എന്നും.....
തൂലികത്തുമ്പില്‍ വിരിയുന്ന വാക്കുകള്‍ക്കാകുമോ ഈ മനസ്സിന്‍റെ ഭാരം അളക്കുവാന്‍....

എന്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൊരുതി ജയിക്കുവാന്‍ ആവില്ലന്നറിഞ്ഞിട്ടും  ജീവിതത്തോടുള്ള വെറും നിഴല്‍ യുദ്ധത്തിനു മൂക സാക്ഷി ആകുന്നു ഞാന്‍ .....
വാക്കിന്‍റെ ഇരുണ്ട ഭൂഖണ്ഡത്തിലെവിടെയോ പ്രണയം മൌനം പുതച്ചിരിക്കുന്നു......

എന്‍റെ ഏകാന്തതയില്‍ ഞാന്‍ ഇന്ന് കേള്‍ക്കാറുള്ളത് മാലാഖമാരുടെ താരട്ടുപാട്ടല്ല....
വിടര്‍ന്ന പൂക്കളെ ചുംബിക്കുന്ന മന്ദമാരുതന്റെ ഇതളില്‍ കുരുങ്ങിയ ഗീതികളല്ല.....
പുല്‍ക്കൊടികളില്‍ ചിതറിയ മഞ്ഞിന്‍ കണങ്ങളുടെ തെങ്ങലല്ല ....
ഭൂതകാലങ്ങളുടെ രണഭൂമിയില്‍ നിശ്ചലമായി കിടക്കുന്ന എന്‍റെ ആത്മാവിന്‍റെ ദയനീയ ഞരക്കങ്ങള്‍ മാത്രം.....

എന്‍ ആത്മാവ് എന്നുടെ ചിന്താശക്തിയെപോലും മരവിപ്പിചിരിക്കുന്നതുപോലെ !!!

മരണത്തിന്റെ തണുത്ത മരവിപ്പ് അറിയുന്നതിന് മുന്‍പേ , ആത്മാവ് ആതിന്‍റെ സ്വാതന്ത്ര്യം അറിഞ്ഞു...!!
ദ്രവിച്ച ഓര്‍മ്മകള്‍ കൂടുകൂട്ടും മുന്‍പേ ഹൃതയം അതിന്‍റെ താളവും നിര്‍ത്തി .....

അന്തമില്ലാത്ത കാത്തിരുപ്പുകളെ ബാക്കിയാക്കി ഞാന്‍ മണ്ണോട് ചേരുമ്പോഴും ,
കഴിയുന്നില്ല എനിക്ക് നിന്നെ മറക്കുവാന്‍.....

***************************
ഒരു ജീവന്‍റെ വില അത് ജീവനോടെ ഇരിക്കുന്നതിലും കൂടുതല്‍ നാം അറിയുന്നത് അവ മരിക്കുംബോഴാണ്.......
***************************

അരുണ്‍ എസ എല്‍ 

Tuesday 23 October 2012

മഴ


വീണ്ടും ഒരു മഴക്കാലം ......

ഈ മഴയെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു ....
മാനത്ത്  കാണുന്ന നക്ഷത്രങ്ങളെക്കാളും .....
മനസ്സില്‍ കാണുന്ന സ്വപ്നങ്ങളെക്കാളും .....

ഒരു മഴയായ് ഒരിക്കല്‍ അവള്‍ എന്നിലേക്ക്‌ പെയ്തിറങ്ങി ....
അവളോടൊപ്പം നനഞ ആ മഴ ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു....

ആ മഴ അവള്‍ക്ക് വെറും കൌതുകം ആയിരുന്നു....
മഴയുടെ മാറിലൂടെ കൈനീട്ടി കളിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൌതുകം.....
അവള്‍ക്കറിയില്ലല്ലോ ... ആ കൈകള്‍ കീറിമുറിക്കുന്നത് എന്‍റെ ഹൃദയമാണെന്ന്.....

എന്നിലേക്ക്‌ ചിതറിവീഴുന്ന ഓരോ മഴത്തുള്ളികളും അവളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു ....
ആ വിരഹമഴയില്‍  ഞാന്‍ വെന്തുരുകി.....

ഒരു നോവായി മാറുന്ന നൊമ്പരമാണ് ആ പ്രണയമെന്ന് ആ മഴ എന്നെ പഠിപ്പിച്ചു....

സുഖമുള്ള ലോകത്തിനും അപ്പുറം വിരഹത്തിന്‍റെ മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു .....
തകര്‍ച്ചയുടെ വേദന എന്നെ ഓര്‍മ്മകളില്‍ നിന്നും മായ്ക്കും മുന്‍പേ പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം ബാക്കിയാക്കി എനിക്ക് അകന്നു പോകണം.....
ആ മഴയില്‍ അലിയുന്ന മനസ്സുകള്‍ക്ക് എന്നും കണ്ണുനീര്‍ മാത്രമാകും കൂട്ട്....

ഒരിക്കല്‍ എന്‍റെ ഹൃതയതിന്റെ തേങ്ങല്‍ അവള്‍  തിരിച്ചറിയും ....
അന്നെന്‍റെ  കണ്ണുനീര്‍ കൊണ്ട് മേഘങ്ങള്‍ നിറയും....
എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍ അത് മഴയായ് വീണ്ടും പെയ്യും....

*^*^*^*^*^*^*^*^*^*^*^*^*^
അരുണ്‍ .‍ എസ . എല്‍
^*^*^*^*^*^*^*^*^*^*^*^*^*

Sunday 21 October 2012

പ്രണയം നഷ്ട്ടപ്പെട്ടവന്‍റെ പ്രണയാക്ഷരങ്ങള്‍ !!!



"അവളോടുള്ള എന്‍റെ പ്രണയം .......
നിറമില്ലാത്ത പൂ പോലെ .....
ഒരുപാട് രഹസ്യങ്ങള്‍ ഒളിപ്പിച്ച രാത്രി പോലെ ....
അരികിലെത്തുമ്പോള്‍ വിടപറയുന്ന സ്വപ്നം പോലെ ....
അസ്തമയത്തിനു മുന്‍പേ കൂടുകള്‍ ലക്ഷ്യമാക്കി പറക്കുന്ന കിളികളെ പോലെ....
പുഴയുടെ ഒഴുക്കിനെതിരെ നീന്തുന്ന മീനുകളെ പോലെ ....
പുലരിക്കു വേണ്ടി ശമിക്കാത്ത ദാഹവും , പിഴുതെടുക്കാന്‍ ഇനി വേരുകള്‍ ഇല്ലാത്ത മരങ്ങള്‍ പോലെയും എന്നും  അതൊരു നഷ്ടമാണ്.....""

എന്‍റെ വസന്തം ഇലമൂടിയ കൊന്നമരങ്ങളില്‍ നിന്നും തിരിച്ചു പോകുന്നു ....
അവളുടെ ഓര്‍മ്മകള്‍ എന്നില്‍ ചിന്തകളായി എരിഞ്ഞു തീരുന്നു ....
വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കരഞ്ഞുപിറക്കുന്ന കവിതകളുടെ ശബ്ദം നിലയ്ക്കുന്നു....
ചുമരില്‍ പതിഞ്ഞ ഒരു ചിത്രമായി ഞാനും എന്‍റെ പ്രണയവും .....

**************************************
അരുണ്‍ എസ് എല്‍ 

Friday 19 October 2012

എന്‍റെ കവിത .....



"" ഈ നുറുങ്ങുവെട്ടത്തില്‍ ഏകനായി ഇരിപ്പൂ ഞാന്‍....
എന്‍റെ ഇരുളാര്‍ന്ന ജീവിത വീഥിയില്‍ ഇനിയുമൊരുപാട് കാതങ്ങള്‍ താണ്ടാനുണ്ട് ....
ഈ സ്നേഹ സഞ്ചാരിതന്‍ മാനസത്തില്‍ സ്നേഹത്തിന്‍ ജ്യോതിസായി നീ വീണ്ടും വരില്ലേ...""

എന്‍റെ മങ്ങിയ കണ്ണുകളില്‍ അവളെക്കുറിച്ചുള്ള ചിന്തകള്‍ കവിതകളായി.....
ജീവരക്തം  മഷിയാക്കി , ജീവിതം കൊണ്ട് അവളെക്കുറിച്ച്
എഴുതിയതെല്ലാം ഞാന്‍ കവിതയാണെന്ന് വിളിച്ചിരുന്നു ....

അര്‍ത്ഥവും വ്യക്തിത്വവും ഇല്ലാത്ത വെറും അക്ഷരങ്ങള്‍ മാത്രമാണ് എന്‍റെ കവിതകള്‍ .....

ഞാനെഴുതിക്കളഞ്ഞ അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ കിട്ടുന്നത് എന്‍റെ ഭ്രാന്തമായ പ്രണയത്തിന്‍റെ അനുഭൂതിയാണ് ....

ഞാന്‍ എന്നാ മനുഷ്യനില് കവിതയുടെ ‍  പരിപൂര്‍ണ രൂപീകരണം ഉണ്ടായത് രാത്രിയുടെ യാമങ്ങളില്‍  " VODKA കുപ്പിയിലെ നിറമില്ലാത്ത ദ്രാവകത്തില്‍ അവളുടെ ഓര്‍മ്മകള്‍ മുക്കിക്കളയാന്‍ ശ്രമിക്കുമ്പോഴും,
സിഗരറ്റിന്റെ പുകച്ചുരുളില്‍ അവളുമായി പങ്കിട്ട നിമിഷങ്ങള്‍ പറത്തിക്കളയുവാന്‍ ശ്രമിക്കുമ്പോഴും ആയിരുന്നു....."

മാസം തികയാതെ ജനിച്ച എന്‍റെ പ്രണയവും കവിതകളും എന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രം.....
 മരണക്കിടക്കയിലും ജീവിക്കാന്‍ മോഹിപ്പിച്ച  കാമുകിയെ എന്‍റെ പേനകൊണ്ട് വരച്ചുവെങ്കില്‍ നിന്‍റെ പ്രണയത്തോട് ഞാന്‍ ചെയ്ത അപരാധമാണെന്‍റെ കവിതകള്‍ .......


****************************************************************************

അരുണ്‍ എസ് എല്‍

Wednesday 17 October 2012

ഞാന്‍ !!!


ഇതാരാണെന്ന് നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരം കാണില്ല.....!!
കാരണം ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തി ഇ.മ.എസ് നമ്പൂതിരിപ്പാടിനെ പോലെ പ്രശസ്തനോ ഒന്നും അല്ല.....
ആരും നെറ്റി ചുളിക്കണ്ട .....
ഇത് ഞാനാണ്‌ ... ഈ ബ്ലോഗിന്‍റെ ഉടമ അരുണ്‍ ......

ഞാന്‍ അരുണ്‍ എസ് എല്‍ .....
അച്ഛന്‍ : സെല്‍വന്‍ ( എംപ്ലോയിമെന്റ്റ് ഓഫീസര്‍ )
അമ്മ : ലില്ലി ( രെജിഷ്ട്രേഷ്ന്‍ ഓഫീസര്‍  )
അനുജത്തി : ആശ ( ആദ്യ വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി )
****************************************
 1989 ജനുവരി 4'ന് കേരളത്തിലെ തെക്കേ അറ്റത്തുള്ള  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ആശുപത്രിയിലാണ്  ഞാനെന്ന സംഭവത്തിന്റെ തുടക്കം.....
സ്നേഹനിധികളായ മാതാപിതാക്കള്‍ എനിക്ക് "അരുണ്‍ -"എന്ന് പേരിട്ടു..... "അങ്ങനെ,അന്ന്‌ തുടങ്ങിയ 'അമ്മയെ കഷ്ടപ്പെടുത്തല്‍ !!" ( ഇന്നും തുടരുന്നു...!!)
കുടുംബത്തിലെ മൂത്ത കുട്ടി ആയതുകൊണ്ട് കുഞ്ഞു നാളിലേ എന്നെ എല്ലാവരും ലാളിച്ച്  ലാളിച്ച് ഒരു പരിവതിലാക്കി......
പ്രഞ്ചിയെട്ടന്‍ സിനിമയില്‍ മമ്മൂട്ടിക്ക് "" അരി പ്രാഞ്ചി "" എന്ന പേര് കിട്ടിയതുപോലെ  എന്‍റെ അമ്മുമ്മ എനിക്കിട്ടും ഒരു താങ്ങ് താങ്ങി  "" ചിന്നു "" !!
അഥവാ ജനിക്കുന്ന കുഞ്ഞ് പെണ്ണായിരുന്നെങ്കില്‍ വിളിക്കാന്‍ വച്ചിരുന്ന പേര് വൈരാഗ്യത്തിന്റെ പുറത്ത് എനിക്ക് ഇട്ടതാണോ എന്നുപോലും ഞാന്‍ ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട് ....!!!

ആരും കാണാതെ മുട്ടില്‍ ഇഴഞ്ഞു പോയി കല്ലും മണ്ണും വാരി കഴിക്കുന്നതായിരുന്നു കുഞ്ഞിലെ ( ഏകദേശം രണ്ട് വയസ്സ് കഴിഞ്ഞപ്പോള്‍ ) എന്‍റെ വിനോദം .....
കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ഭയങ്കര അക്രമം ആയിരുന്നെന്നു വീട്ടുകാര്‍ എപ്പോഴും പറയും
അങ്ങനെ ഞാന്‍ വളര്‍ന്ന് വലുതാകാന്‍ തുടങ്ങി.....
ഏകദേശം മൂന്ന് നാല് വയസ്സ് പ്രായം ആയപ്പോള്‍ വീട്ടുകാര്‍ എന്നോട് ഒരു കൊടും ചതി ചെയ്തു !!!
""" എന്നെ അംഗന്‍'വാടിയില്‍ കൊണ്ട് ചേര്‍ത്തു .....""
  ആദ്യമായി വീട്ടില്‍ നിന്നും മാറിനില്‍ക്കുന്നതിന്റെ വിഷമം ഞാന്‍ ആദ്യ ദിവസം തന്നെ അവിടെ കരഞ്ഞുകൊണ്ട്‌ പ്രകടിപ്പിച്ചു .....!!!
മിഠായി വാങ്ങി തന്നും , കാറ്റാടി ഉണ്ടാക്കി തന്നും എന്നെ എല്ലാവരും സന്തോഷിപ്പിച്ച് ദിവസവും   അംഗന്‍'വാടിയില്‍ കൊണ്ടാക്കുമായിരുന്നു .....
നല്ല നല്ല കൂട്ടുകാരേ കിട്ടിയതോടെ എന്‍റെ വീടിനെക്കാളും എനിക്ക് എവിടെ ഇഷ്ട്ടമായി !!!
 പിന്നെ പിന്നെ   അംഗന്‍'വാടിയില്‍ പോകാന്‍ ഞാന്‍ വാശിപിടിക്കുമായിരുന്നു  ( ഞായറാഴ്ച പോലും ) !!!
പിന്നെ അവിടെ ഗുണ്ടായിസം ആയിരുന്നു : എന്നെ ചിന്നു എന്ന് വിളിക്കുന്നവരെ ഞാന്‍ ഓടിച്ചിട്ട് നുള്ളുകയും , കടിക്കുകയും ചെയ്യുമായിരുന്നു ( അന്ന് ഈ അടിയും ഇടിയും നമുക്ക് അറിയില്ലല്ലോ ) അങ്ങനെ വീട്ടില്‍ പരാതിയോട് പരാതി ....
അവസാനം ഒരുത്തന്‍റെ തല സ്ലാറ്റ് കൊണ്ട് അടിച്ച് മുറിച്ചു എന്ന കുറ്റത്താല്‍ എനിക്ക് ആദ്യമായി ഒരു സര്ട്ടിഫിക്കട്റ്റ് അവര് തന്നു ...
എന്നിട്ട് വീട്ടില പോയി ്‍ ഇരിക്കാന്‍ പറഞ്ഞുവിട്ടു ...
ഇതിന്‍റെ പേരില്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ അച്ഛന്‍ ഓടിച്ചിട്ട് അടിച്ചു....
എല്ലാ അടിയും ഞാന്‍ വാങ്ങിച്ചിട്ട് അന്തസോടെ ആ വിഷമം  കരഞ്ഞു തീര്‍ത്തു ...
(അല്ല പിന്നെ നമ്മളോടാ കളി .....)

കുറച്ച് ബോധം വന്നപ്പോള്‍ എന്നെ സ്കൂളില്‍ കൊണ്ട് ചേര്‍ത്തു .....
സ്കൂള്‍ എന്ന് പറഞ്ഞാല്‍ ഒരു ENGLISH മീഡിയം സ്കൂള്‍ ......
നെയ്യാറ്റിന്‍കര വിധ്യാധി രാജാ സ്കൂള്‍.....
അന്ന് പേരുകേട്ട സ്കൂള്‍ ആയിരുന്നു -( ഇപ്പോഴത്തെ കാര്യം പറയണ്ട !!)

  അംഗന്‍'വാടിയിലെ ജീവിതത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ആയിരുന്നു എനിക്ക് സംഭവിച്ചത് ..... പുതിയ ബുക്കും  കുപ്പായവും വാട്ടര്‍ ബോട്ടിലും ബാഗും ....ഇതെല്ലാം വഹിച്ചുകൊണ്ടുള്ള  വരവ് ആനയെ ആറാട്ടിന് കൊണ്ടുപോകുന്നതുപോലെ ഇരിക്കുമെന്ന് കുഞ്ഞിലത്തെ ഫോട്ടോ കാണുമ്പോള്‍ മനസ്സിലാകും ....!!!
  a,b,c,d എഴുതി എഴുതി  കൈ ഒടിഞ്ഞ കാലത്തില്‍ നിന്നും ഞാന്‍ വേഗം വളര്‍ന്ന് വലുതായി .....
നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കിക്കാണാന്‍ വലിയ താല്‍പ്പര്യം ആയിരുന്നു എനിക്ക്,..... പഠിക്കാന്‍ ഇരിക്കുന്നതുപോലും വീട്ടിലെ പേരമരത്തിന്റെ മുകളില്‍ ആയിരുന്നു !!!
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്ത വീട്ടിലെ മാവില്‍ നിന്നും വീണതോടെ മരം കയറ്റം നിന്നു ....!!!
( കുളിസീന്‍ കാണാന്‍ കയറിയതല്ലെന്നു പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു !!! )
ആദ്യമായി I LOVE YOU പറഞ്ഞത് ആറാം ക്ലാസ്സില്‍ വച്ചായിരുന്നു.....
അവള്‍ നാളെ അച്ഛനെ വിളിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം സ്കൂളില്‍ പോകാന്‍ തന്നെ മടിയായിരുന്നു .....
വീട്ടില്‍ അടച്ചിട്ടു പഠിപ്പിച്ചത് കാരണം പഠിക്കാന്‍ പണ്ടേ മിടുക്കനായിരുന്നു ഞാന്‍ ....
( ആരും ചിരിക്കല്ലേ ....ഞാന്‍ എന്‍റെ സന്തോഷത്തിനു പറയുന്നതാ !!!)
ENGLISH, MALAYALAM, SOCIAL STUDIES, SCIENCE , MATHEMATICS എന്നിവ പഠിക്കാന്‍ എന്തൊരു എളുപ്പമായിരുന്നു ആറാം ക്ലാസ് വരെ.....
അപ്പോഴാണ് എനിക്ക് പണി തരാന്‍ HINDI വന്നത് !!!
മലയാളി ആയതുകൊണ്ടാണോ പണ്ടാരം HINDI  ഒരു കാലത്തും എനിക്ക് മനസിലാകില്ല ....
ആദ്യമായി ഞാന്‍ തോറ്റ വിഷയവും അതായിരുന്നു .....

എങ്ങനെയും HINDI പഠിക്കാന്‍ ഞാന്‍ ടുഷന് പോയി .....
ഒരുവിധം ആ പണ്ടാരം  ഞാന്‍ പഠിച്ചു ....
പിന്നെ എല്ലാം വേഗമായിരുന്നു ... ഞാന്‍ ജയിച്ച് ജയുച്ച് പത്താം ക്ലാസില്‍ ആയി ....
 ആ സ്കൂളിലെ ഏറ്റവും നല്ല ക്ലാസ് ആയ 10 A 'ലെ ഗീത ടീച്ചറിന്റെ ശിക്ഷണത്തില്‍ നന്നായി പഠിച്ച് 94 % മാര്‍ക്കോടുകൂടി വിജയിച്ചു .....

അങ്ങനെ LKG മുതല്‍ പത്ത് വരെ ഒരേ സ്കൂളില്‍ ..... ചുരുക്കി പറഞ്ഞാല്‍ ഒരു ജയില്‍ വാസത്തില്‍ നിന്നും മോചിതനായ സന്തോഷം ഉണ്ടായിരുന്നെങ്കിലും എന്‍റെ കൂട്ടുകാരെ  വിട്ട് പിരിഞ്ഞതില്‍ എനിക്ക് ഭയങ്കര വിഷമം തോന്നി ......

പിന്നെയുള്ള +1, +2 പഠനകാലം ആയിരുന്നു എന്‍റെ ജീവിതത്തിലെ വസന്തകാലം ....
നല്ല മാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് നെയ്യാറ്റിന്‍കരയിലെ തന്നെ ഏറ്റവും നല്ല സ്കൂള്‍ ആയ BOYS HIGHER SECONDARY SHOOL'ല്‍ സയന്‍സ് ഗ്രൂപ്പില്‍ തന്നെ  എനിക്ക് അഡ്മിഷന്‍ കിട്ടി....
പഠിത്തവും രാഷ്ട്രീയവും കളിയും ചിരിയുമായി എന്‍റെ ജീവിതം മുന്നോട്ട് പോയി......
ആ സ്കൂളില്‍ പോയതിന് ശേഷമാണു ഞാന്‍ ആദ്യമായി ഒരു വിദ്ധ്യാര്‍ത്തി സഖടനയില്‍ അംഗം ആകുന്നത് ....
പഠിക്കാനും പോരാടാനും വിധ്യാര്‍ത്തികളെ സജ്ജരാക്കുന്ന കരുത്തുള്ള പ്രസ്ഥാനമായ SFI'ല്‍ ഞാന്‍ അണിചേര്‍ന്നു......
പഠിക്കുനതിനോടൊപ്പം പോരാടാനും പഠിച്ച് ...
( കുറേ അടിയും പിടിയും നടത്തി രാഷ്ട്രീയത്തിന്റെ സുഖം അറിഞ്ഞു.....)

അങ്ങനെ ആ വസന്തകാലം അവസാനിപ്പിക്കാനുള്ള +2 അവസാന  പരീക്ഷ എത്തി .....
പോരാടി നടന്നത് കാരണം പഠിത്തത്തില്‍ പിന്നോട്ട് പോയി എന്ന സത്യാവസ്ഥ പരീക്ഷ അടുത്തപ്പോഴാണ് ഞാന്‍ മനസിലാക്കിയത് .....
ഞാന്‍ തോറ്റ് പോകുമോ എന്ന് പോലും തോന്നിയ  നിമിഷങ്ങള്‍ ഉണ്ടായിരുന്നു, എന്നാലും ധൈര്യം കൈവെടിയാതെ  ഇരുന്ന് പഠിച്ച് !!
റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ നല്ല പോലെ ഞെട്ടി
86 % മാര്‍ക്കോടെ ഞാന്‍ ജയിച്ചു .....

പിന്നെ അടുത്തുള്ള തീരുമാനം എന്താകണം തുടര്‍ന്നുള്ള പഠിത്തം എന്നായി ....
വീടുകാര്‍ക്ക് എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ആകണം എന്നതായിരുന്നു .....
എന്‍റെ അപ്പോഴത്തെ പഠിത്തത്തില്‍ ഉള്ള നിലവാരം എനിക്ക് തന്നെ ബോധ്യം ഉണ്ടായിരുന്നതിനാല്‍ എന്തായാലും പൈസ കൊടുത്ത് തോല്‍ക്കുന്നതില്‍ എനിക്ക് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല .....
അവസാനം ഞാന്‍ വീടുകരെ ധിക്കരിച്ചുകൊണ്ട് ഡിഗ്രിക്ക് പോകാന്‍ തീരുമാനിച്ചു....
വീട്ടുകാര്‍ വിട്ടുതന്നില്ല അവരും വച്ചു ഒരു നിബന്ധന ....
അവര്‍ പറയുന്ന വിഷയം പഠിക്കണം.....!!!
അവസാനം ഫിസിക്സ്‌ മെയിന്‍ ആയി എടുക്കാന്‍ പറഞ്ഞതോടെ ഞാന്‍ തളര്‍ന്നു.....
എന്നാലും മനസില്ല മനസ്സോടെ ഞാന്‍ സമ്മതം മൂളി....."" ഉം ""
ഏതു  കോളേജില്‍ പോകണം എന്നതായിരുന്നു   അടുത്ത തീരുമാനം !!
വീട്ടിന്റെ അടുത്താണ് ധനുവച്ചപുറം കോളേജും , കാട്ടാക്കട കോളേജും ...
എന്നാലും പലപ്പോഴും തിരുവനന്തപുരത്ത് സമരത്തിനും സിനിമ കാണാനും പോയതിനാലോ ആണോ എനിക്ക് UNIVERSITY COLLEGE വല്ലാതെ അങ്ങ് ഇഷ്ട്ടമായി ,......

അവസാനം വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ചിച്ചതും പാല് എന്ന് പറഞ്ഞതുപോലെ എനിക്ക് UNIVERSITY COLLEGE'ല്‍ തന്നെ അഡ്മിഷന്‍ ആയി ......
അപ്പോഴത്തെ എന്‍റെ ജീവിധം എന്ന് പറഞ്ഞാല്‍ കൂട്ടിലിട്ടിരുന്ന കിളിയെ പുറത്തേക്കു തുറന്നു വിട്ട അനുഭൂതി ആയിരുന്നു
പുതിയ പുതിയ കൂട്ടുകാര്‍ ആയി ....
പെട്ടന്നായിരുന്നു  +2 സ്കൂള്‍  ജീവിതത്തെക്കാള്‍ ഞാന്‍ കലാലയ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത് .....
പിന്നെ ക്ലാസില്‍ കയറാതെ സിനിമയ്ക്കു പോക്കും , കറങ്ങി നടക്കലും , ചുരുക്കി പറഞ്ഞാല്‍ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ തിരുവനതപുരം നഗരം ചുറ്റിക്കണ്ടു......
കോളേജിലെ ഓരോ പരുപാടിയും അത് സമരം ആയാലും യൂത്ത്‌ ഫെസ്റ്റിവല്‍ ആയാലും ഒരുപോലെ അടിച്ചുപൊളിച്ചു !!!
അങ്ങനെ ഒന്നാം വര്‍ഷ പരീക്ഷ എത്തി .....
+2 ജയിച്ചതിന്റെ ആത്മ ധ്യര്യത്തില്‍ ഞാന്‍ കുറച്ചൊക്കെ പഠിച്ചിട്ടു പരീക്ഷക്ക്‌ പോയി....
റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയത്തിനും അന്തസായി പൊട്ടി...
ഡും ഡും ഡും
മാര്‍ക്ക്‌ ലിസ്റ്റ് കണ്ടപ്പോള്‍ സങ്കടം തോന്നി ... കിട്ടിയ മാര്‍ക്കിനു താങ്ങും കൊടുത്ത് രണ്ട് ചുവന്ന വര രണ്ട് വശത്തും ....
കണ്ണ് നിറഞ്ഞന്കിലും കൂടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഇതേ അവസ്ഥ ആയിരുന്നതുകൊണ്ട് തൂങ്ങി ചാകാന്‍ മാത്രം തോന്നിയില്ല...!!
( എല്ലാം തോറ്റതിന്റെ വിഷമത്തില്‍ വീടുകാര്‍ കുറേ ദിവസം പിണങ്ങി നടന്നു....)
.
രണ്ടാം വര്‍ഷത്തില്‍ കടന്നതോടെ ജീവിതം എന്താണെന്നു അറിഞ്ഞു തുടങ്ങി ....
പൈസ ഉണ്ടാക്കാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ കടന്നുകൂടി .....എന്തേലും ജോലിക്ക് പോകാമെന്നായി നമ്മള്‍ എല്ലാപേരും ....
കൂലിപ്പണിക്ക് പോകാന്‍ അഭിമാനം അനുവദിച്ചില്ല ..... അവസാനം CATTERING WORK'നു പോകാന്‍ തീരുമാനിച്ചു എല്ലാവരും.....
രാവിലെ കോളേജില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്നും എല്ലാവരും ഇറങ്ങും ... സിറ്റിയില്‍ എത്തിയാല്‍ ഒരുമിച്ചു കൂടിയിട്ട് കല്യാണത്തിന് വിളമ്പാന്‍ പോകും....
അങ്ങനെ കുറേ പൈസ ഉണ്ടാക്കി .......
അപ്പോഴേക്കും അതാ രണ്ടാം വര്‍ഷ പരീക്ഷ വാതിലില്‍ വന്ന് മുട്ടുന്നു ....
ഓഫീസില്‍ പോയി റെഗുലര്‍  ഫീസും ഒന്നാം വര്‍ഷത്തിലെ  സപ്ലി ഫീസും ‌ അടച്ചിട്ടാണ് ക്ലാസ്സില്‍ കയറാത്ത നമ്മള്‍ എന്ത് എഴുതാന്‍ എന്ന ആലോചന മനസ്സില്‍ വന്നത് ....
നല്ല കൂട്ടുകാര്‍ ആയതിനാല്‍ അവന്മാര്‍ ഉള്ള സമയം കൊണ്ട് പഠിക്കാം അന്നല്ല പറഞ്ഞു തന്നത് ... ""ഡാ അളിയാ തുണ്ട് വയ്ക്കാം !!""" എന്നായിരുന്നു  !!
പിന്നെ ഒന്നും നോകിയില്ല .... തുണ്ടേ ശരണം എന്ന് പറഞ്ഞ് എല്ലാ പരീക്ഷയും എഴുതി ( മൊത്തം 12 )
റിസള്‍ട്ട്‌ വന്നപ്പോള്‍ ഇപ്രാവശ്യം ഞെട്ടിയത് ഞാനല്ല കേട്ടോ ... പഠിപ്പിക്കുന്ന സാറുമ്മാരും ക്ലാസ്സിലെ ബുജി പിള്ളേരും ആയിരുന്നു .....!!! കാരണം കേട്ടാല്‍ ആരായാലും ഞെട്ടും  .!!
ക്ലാസ്സില്‍ കയറാതെ കറങ്ങി നടന്നെ എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും നല്ല മാര്‍ക്ക് ,,....
ഹ ഹ ഹ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രക്ക് സന്തോഷം ആയിരുന്നു അന്ന് ......
.
മൂന്നാം വര്‍ഷം കടന്നുപോയത് വേഗമായിരുന്നു ......
അവസാന വര്‍ഷം ആയതിനാല്‍ നമ്മള്‍ പണ്ടത്തെ CATTERING WORK  പണി വിട്ടു , ഇനിയുള്ള ഒരു വര്‍ഷം കോളേജില്‍ അടിച്ചുപൊളിക്കാം എന്നായി തീരുമാനം .....
ആ ഒരു വര്‍ഷം കൊണ്ട് ആ കോളേജിനെ നമ്മള്‍ അറിയാതെ ഇഷ്ട്ടപ്പെട്ടു പോയി.....
പിന്നെയുള്ള ഓരോ ദിനങ്ങളും നമ്മുടെ ഓര്‍മകള്‍ ആയി മാറി....
എപ്പോഴത്തെയും പോലെ പരീക്ഷ എത്തി .... നമ്മള്‍ എപ്പോഴത്തെയും പോലെ തുണ്ട് വച്ച് തന്നെ പരീക്ഷയെ വരവേറ്റു.....
രേസുല്ട്ടും താമസിക്കാതെ വന്നു... മോശമല്ലാത്ത റിസള്‍ട്ട്‌ ആയിരുന്നു എല്ലാവര്‍ക്കും .....
അങ്ങനെ കലാലയ ജീവിതത്തോട് വിട പറഞ്ഞ് പിരിഞ്ഞു........
( പ്രേമവും , വഴക്കും , തല്ലും എല്ലാം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.... അതൊക്കെ വേറൊരിക്കല്‍ ആകട്ടെ ....)

അങ്ങനെ അടുത്ത് എന്ത് എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് POLY'TECHNIC കോളേജില്‍ അഡ്മിഷന്‍ നടക്കുന്നത്......
വീട്ടില്‍ ചുമ്മാ ഇരിക്കുന്നതിനെക്കളും നല്ലത് അവിടെ പോകാം എന്നായി ഞാനും .... ഭാഗ്യത്തിന് വീട്ടുകാരും എതിര് നിന്നില്ല
അങ്ങനെ നെയ്യാറ്റിന്‍കര പോളിയില്‍ തന്നെ അഡ്മിഷന്‍ ആയി ...
 അവിടെ ഉള്ളതില്‍ വച്ച് ഏറ്റവും നല്ല ബ്രാഞ്ച് ആയ ELECTRONICS & COMMUNICATION' ല്‍ ആയിരുന്നു അഡ്മിഷന്‍ കിട്ടിയത്
വീട്ടിന്റെ അടുത്ത് ആയതിനാല്‍ പോയി വരാന്‍ പ്രയാസം ഇല്ല .....
അങ്ങനെ പുതിയ കോളേജില്‍ എത്തിയപ്പോള്‍ ആദ്യമൊക്കെ അതൊരു സ്കൂള്‍ ആണോ എന്ന് പോലും എനിക്ക് തോന്നി പോയി......
UNIFORM'ഉം പിന്നെ ഇപ്പോഴും ക്ലാസ്സില്‍ ഇരിക്കുന്നതും കൂടെ ആയപ്പോള്‍ ഞാന്‍ അകെ തളര്‍ന്നു .....
പിന്നെ അവിടെ ഉള്ള ഒരു നിയമവും """ ജൂനിയര്‍ കുട്ടികള്‍ ആരും buttons തുറന്നിടാന്‍ പാടില്ല """
അതിന്റെ പേരില്‍ seiors'ഉം ആയി വഴക്കും ഒരിക്കല്‍ അടിയുടെ വക്കില്‍ പോലും ചെന്നെത്തി....
അതോടെ കോളേജിലെ എല്ലാ സീനിയര്‍ കുട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചു ....!!!!
പിന്നെയാണ്  ഞാന്‍ അറിയുന്നത് അവിടെ അപ്പോള്‍ പഠിക്കുന്നതില്‍ വിരലില്‍ എണ്ണാവുന്ന  പ്രായം കൂടിയ വ്യക്തികളില്‍ ഒരാള്‍ ഞാനാണെന്ന് .....
കൂടെ പഠിക്കുന്ന കൂട്ടുകാര്‍ സ്നേഹത്തോടെ ചേട്ടാ എന്നും മാമാ എന്നും വിളിച്ച് എന്നെ  സ്വന്തം കൂടപ്പിറപ്പിനെ പോലെ കരുതി ..... അതോടെ ഞാന്‍ കോളേജിനെ സ്നേഹിച്ചുതുടങ്ങി..... പഴയതുപോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യുക എന്ന വിചാരമൊന്നും പിന്നെ തോന്നിയിട്ടില്ല.....
ഒരു വര്‍ഷം വേഗം കഴിഞ്ഞുപോയി ..... അതിനിടയില്‍ രണ്ട് പരീക്ഷയും ....!!!!!
സപ്ലി കുറേ ഞാന്‍ വാരിക്കൂട്ടി ....!!!!

( ഇപ്പോഴത്തെ ജീവിതം ഇങ്ങനെ പോകുന്നു ..... ഇപ്പോള്‍ ഞാന്‍ രണ്ടാം വര്‍ഷ വിദ്ധ്യാര്‍ത്തി...... തുടര്‍ അനുഭവം  വീണ്ടും എഴുതുന്നതാകും )

ഇത്രയും പറഞ്ഞതുകൊണ്ട് പൂര്‍ത്തി അആകുന്നില്ല ....
ഇനിയും ഉണ്ട് കുറച്ചുകൂടി .....
.
ഭൂമിയില്‍ എനിക്ക് എന്‍റെ മാതാവിനെക്കാള്‍ പ്രിയമില്ല മറ്റൊരാളും ഒന്നും .....
തിരിച്ചു കൊടുക്കാന്‍ കഴിയാതെ പോയ ഒരു പ്രണയത്തിന്‍റെ,
അല്ല...
അങ്ങനെ പറഞ്ഞു കൂടാ..
സ്വന്തമാക്കാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോള്‍ വിട്ടുകൊടുക്കലും സ്നേഹമാണെന്ന് എന്‍റെ മനസ്സിനെ ഞാന്‍ പറഞ്ഞു പഠിപ്പിച്ചു...
കലാലയ ജീവിതത്തിലെ ആ പ്രണയത്തിന്‍റെ നൊമ്പരം മനസ്സില്‍ നീറി നില്‍ക്കുന്നതിനാല്‍
കവിതകള്‍ എന്ന മട്ടില്‍ എന്‍റെ കുറെ തോന്ന്യാക്ഷരങ്ങള്‍ ആണ്
എന്‍റെ ഭാഷ......
വേദനിക്കുന്നവരുടെ പാട്ടിനോടും വിശക്കുന്നവന്‍റെ ദൈന്യതയോടും മനസ്സിനുള്ള അടുപ്പം കൊണ്ട്
അവരാണ് എപ്പോഴും എന്‍റെ തോഴര്‍....
അവര്‍ക്കായ് കുറിക്കുന്നതാണ് എന്‍റെ വരികള്‍...
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നയങ്ങളോട് അനുഭാവം പുലര്‍ത്തുന്നു...
അപ്പോഴും പ്രത്യയ ശാസ്ത്ര ദുശ്ശാട്യങ്ങളോടും , നയ വൈകല്യങ്ങളോടും, വിഭാഗീയതയോടും നിരന്തരം കലഹിച്ചു കൊണ്ടേ ഇരിക്കുന്നു
സ്നേഹത്തിന്‍റെ അതിരുകളില്ലാത്ത ആകാശത്ത് ഞാന്‍ എന്‍റെ ദൈവവുമായി ഞാന്‍ പ്രണയത്തിലാണ്....


.
ആരുടേം താല്പര്യങ്ങള്‍ക്ക് വഴങ്ങി എനിക്ക് ജീവിക്കാന്‍ കഴിയില്ല ....
ആരും എന്‍റെ താല്പര്യങ്ങള്‍ ക്ക് വഴങ്ങി ജീവിക്കണം എന്നും ഇല്ല ...
പക്ഷെ എന്നെ ആരും ചോദ്യം ചെയ്യരുത് ....
എന്‍റെ മനസാക്ഷിക്ക് നല്ലതെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും ... ആരു എതിര്‍ത്താലും എനിക്ക് ജെന്മം തന്ന മാതാപിതാക്കള്‍ ആയാലും എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആണെങ്കിലും ശെരി ....
ഞാന്‍ എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും ....
.
മദ്യപിക്കില്ല, പുകവലിക്കില്ല, തല്ലുണ്ടാക്കില്ല,
ദുശീലങ്ങള്‍ ഒന്നുമില്ല.......
എന്നൊക്കെ പറയണമെന്ന് എനിക്കാഗ്രഹമുണ്ട്...
പക്ഷെ അങിനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്നെ കൈ വയ്ക്കും.....
.
>> അല്പനേരത്തെ സ്നേഹമാനെന്റെ ബാലഹിനത....
>> എനിക്കെന്നെതന്ന െയാണ് കൂടുതല്‍ പേടി....
>> താജ്മഹലിന്റെ ശില്പിയോട എനിക്കസൂയ.....
>> എന്‍റെ വഴികളില്‍ വിരഹത്തിന്റെ മുള്ളുകള്‍ വിതറിയ വിധിയോടെനിക്ക് വെറുപ്പാണ്....
>> സ്വര്‍ഗ്ഗത്തിനോടല്ല എന്‍റെ വിരോധം... ഒരു പിടി പേര്‍ക്ക് സ്വര്‍ഗ്ഗം ഒരുക്കുവാന്‍ വേണ്ടി മഹാഭൂരിപക്ഷത്തിന് നരകം തീര്‍ക്കുന്ന കാടന്‍നീതിയോടാണ്....
>> എന്നെ പിന്തുടരുന്നത് എന്‍റെ നിഴലും ഒത്തിരി ചിന്തകളും മാത്രമാണ്....
>> പ്രേമമാണ് ഇഷ്ടവിനോദം ...
പിന്നെ സെക്സും !!
>> ശത്രുകള്‍ ധാരാളമുണ്ട്....
>> എന്നെ പിന്തുടരുന്ന കറുത്ത നിഴലുകളെ ഞാന്‍ പേടിക്കാറില്ല....
>> എനിക്ക് പോക്കിരി, താന്തോന്നി, ധൂര്‍ത്തന്‍, പെണ്ണുപിടിയന്‍ അങ്ങനെ വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്...
>>എനിക്ക് ചെറുപ്പം മുതലേ ആദര്‍സങ്ങള്‍ വിളമ്പുന്നത് ഒരു ഹരമാണ് ....
മദ്യപാനികളെയു ം , സിഗരട്റ്റ് വലിക്കുന്നവരെയു ം ഞാന്‍ ഉപദേസിക്കാരുണ്ട ായിരുന്നു ... കാരണം അന്ന് ഞാന്‍ ഇതൊന്നും ഉപയോക്കില്ലായിര ുന്നു..!
ഇന്ന് ഏവനെങ്കിലും എന്നോട് ഇതൊന്നും ഉപയോഗിക്കരുതെന്ന് പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും...
>> തോന്നുമ്പോള്‍ കള്ളുകുടിക്കും, സിഗരറ്റും വലിക്കും !!
[ '' വേറെ വല്ല പണിയും വേണ്ടേ... '' ]
>> നല്ല കൂട്ടുകാരുമായി സമയം ചിലവക്കലാണ് പ്രധാന വിനോദം....

സ്വന്ത സമ്പാദ്യം എന്ന് പറയാന്‍ ഇതുവരെ കൂടുതല്‍ ഒന്നും ഇല്ല .... ഒരു മൊബൈല്‍ ഫോണ്‍ , കുറേ പുസ്തകങ്ങള്‍ , കുറേ love birds, പിന്നെ കുറച്ച് പ്രാവും കോഴികളും മാത്രമാണ് സ്വന്തം എന്ന് പറയാന്‍ .....
( പണ്ട് പണിക്കുപോയി കിട്ടിയ പൈസ കൊണ്ട് വാങ്ങിച്ചതാ എല്ലാം !!!)
.
ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു . . .
ഹി ഹി ഹി

അരുണ്‍ എസ് എല്‍

Tuesday 16 October 2012

പ്രേമലേഖനം !!!




പ്രണയിച്ച പെണ്ണ് സഹോദരനായി കാണണം എന്ന് പറഞ്ഞ്  കൊള്ളാവുന്ന ഒരുത്തനെ വിവാഹം കഴിച്ച്  പോയപ്പോള്‍ കാമുകന്‍ അവളുടെ അച്ഛന്റെ കയ്യില്‍ കൊടുത്ത എഴുത്ത്...

"" എനിക്ക് പിറക്കാതെ പോയ അമ്മായിയപ്പാ .....
നിങ്ങളുടെ മകള്‍ എന്നെ വഞ്ചിച്ചു ....
  നിങ്ങള്‍ വഞ്ചിച്ചെന്ന് എനിക്കഭിപ്രായമില്ല ....
നല്ല കൊമ്പ് കണ്ടപ്പോള്‍ അവള്‍ അങ്ങോട്ട്‌ ചാടി ....

ഈ കത്തിനോടൊപ്പം പ്രണയിക്കുന്ന കാലത്ത് അവള്‍ക്കു വേണ്ടി ഞാന്‍  ‍ചെലവാക്കിയ തുകയുടെ കണക്കുകള്‍ ഉള്ള ലിസ്റ്റ് നോക്കുമല്ലോ.....
കാര്യം നിങ്ങള്‍ പിശുക്കന്‍ ആണെങ്കിലും അവള്‍ അങ്ങനെ ആയിരുന്നില്ല .....
പത്തു രൂപയുടെ ലാസാ ഐസ് ക്രീമൊന്നും അവള്‍ക്കു പോര !!! കൂള്‍ ലാണ്ടിലെ ഫലൂടയും ഗഡ്ബട് തന്നെ അവള്‍ക്ക്  വേണം ....!!
വര്‍ഷത്തില്‍  അവള്‍ക്കു രണ്ടു പിറന്നാള്‍ ഉണ്ടല്ലോ .....!!!
അതിന്‍റെ ചിലവു വേറെ.....
പറഞ്ഞാല്‍ തീരില്ല .....!!!!

എന്തിനാ എഴുതി മഷിയും കടലാസ്സും തീര്‍ത്ത്‌ വെറുതെ ഒരു അധിക ചെലവ് ......
മൊത്തം ഒരു ഇരുപത്തി നാലായിരത്തി നാന്നൂറ് രൂപ എനിക്ക് ചിലവായി .....
മുഴുവന്‍ കണക്കും നോക്കി ബോധ്യപ്പെട്ടാല് ‍ തുക എന്‍റെ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്‍റെ അക്കൌണ്ടില്‍ ഇടുമല്ലോ .......വേറൊന്നു അല്ല ..... നടക്കാത്ത ഒരു ബിസിനസ്സിനായി മുതല്‍ മുടക്കാന്‍ ഞാന്‍ രമണനോ ദേവദാസോ ഒന്നും അല്ല....!!!
അടുത്തതില്‍ നിക്ഷേപം വേണ്ടേ.....
എനിക്കിനിയും എന്‍റെ കാര്യം നോക്കണ്ടേ ....""

സ്നേഹത്തോടെ താങ്കള്‍ക്കു ജനിക്കാതെ പോയ നല്ലവനായ  മരുമകന്‍.......

Monday 15 October 2012

ഫേസ്ബുക്ക്




പ്രിയപ്പെട്ട കൂട്ടുകാരേ.....

ഇന്ന് ലോകത്തുള്ള ഒട്ടു മിക്കപേരും വിനോദ ഉപാധി ആയി ഉപയോഗിക്കുന്ന ഒന്നാണ് ഫേസ് ബുക്ക്‌ !!
തനി നാടന്‍ പ്രയോഗത്തില്‍ ‍ പറഞ്ഞാല്‍  മുഖ പുസ്ഥകം .....!!!
ഒരിക്കല്‍ കണ്ടുമറന്ന സുഹൃത്തുക്കളെ വീണ്ടും കണ്ടെത്താനും അവരുമായി സുഹൃത്ബന്ധം സ്ഥാപിക്കാനും ആണ് പലരും മുഖ പുസ്ഥകം ഉപയോഗിക്കുന്നത് .....

മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക്‌ എന്നാ സ്ഥാനം ഇപ്പോള്‍ എല്ലാവര്‍ക്കും OXYGEN പോലെയാണ് ....
ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു !!
"" തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗം ആയ പാളയത്ത് ഒരു ഫ്ലാറ്റ് "" എന്നൊക്കെ പറയുന്നത്പോലെ സ്വന്തമായി ഒരു അക്കൌണ്ട് എന്ന് പറയുന്നത് ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു ....

സ്വന്തം വീട്ടിലെ അടുകളയില്‍ കയറാന്‍ മറനാലും ചിലര്‍ മുഖ പുസ്ഥകത്തില്‍ കയറാന്‍ മറക്കില്ല .....

രണ്ട് മാസം ആയി ഇട്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെക്കിലും ആഴ്ചയില്‍ രണ്ടു തവണ പ്രൊഫൈല്‍ ഫോട്ടോ മാറ്റത്തെ ചിലര്‍ക്ക് ഉറക്കം വരില്ല ....

ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത് ഈ മുഖ പുസ്ഥകം ഉള്ളതുകൊണ്ടാണ് ....!!!!
ഇവരില്‍ ചിലര്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ആയിരിക്കും...!!
ഈ മാഹാന്മാര്‍ എപ്പോഴാണ് ഉണ്ണുന്നത് , ഉറങ്ങുന്നത് ,മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നിവയ്ക്കുള്ള ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ലേ ....!!

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്‍റെര്‍്‍നെറ ഉപയോഗം വ്യാപകം ആയതോടെ വല്ലപ്പോഴുമൊക്കെ മുഖ പുസ്ഥകത്തില്‍ കയറിക്കൊണ്ടിരുന്നവരുടെ status update ഇപ്പോള്‍ മണിക്കൂറില്‍ രണ്ടു മൂന്നെണ്ണം കാണാം....

പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്നവര്‍ ആത്മഹത്യാ കുറിപ്പ് പോലും status ആയി ഇടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.....!!!


മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ചില ലവന്മാര്‍ ഫേസ് ബുക്കില്‍ ഒരു comment'ന് കാത്തിരിക്കുന്നത് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല....!!!
അല്ലെങ്കിലും ആണൊരുത്തന്‍ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുമ്പോള്‍ പലര്‍ക്കും കണ്ണിന് തിമിരം ബാധിക്കും !!!!
ഏതെങ്കിലും പെണ്ണ് "" prrrr...", "" cool..."" "" da" എന്നൊക്കെയുള്ള കോപ്രായങ്ങള്‍ പോസ്റ്റിയാല്‍ അതിന് കിട്ടുന്ന ലൈക്ക്'ഉം comment'ഉം കാണുമ്പോള്‍ ഫേസ് ബുക്കിന്‍റെ ഉത്തരത്തില്‍ കെട്ടിതൂങ്ങി ചാകാന്‍ തോന്നും....!!!
പലപ്പോഴും ഗോപികയെന്നോ ലെക്ഷ്മി എന്നോ പേരില്‍ ഒരു അക്കൌണ്ട് തുടങ്ങിയാലോ എന്ന് പോലും ആലോചിച്ചിട്ടുണ്ട് ...!!!

കാണുന്ന എന്തിനും കയറി ലൈക്കുന്നവര്‍ , പോസ്റ്റിനു കിട്ടുന്ന comment'കളെയും ലൈക്കുകളെയും ഒക്കെ എണ്ണം കൂട്ടാനായി കഷ്ട്ടപെടുന്നവര്‍ ....
പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്ന്  വിളിച്ച് പറഞ്ഞും inbox'ല്‍ മെസ്സേജ് അയച്ചും comment ഇടീക്കുന്നവര്‍ ...!!!
പോസ്റ്റിനു comment ഇട്ടില്ലെങ്കിലോ like അടിചില്ലെങ്കിലോ പിണങ്ങുന്നവര്‍ ....
ഇങ്ങനെ ഫേസ് ബുക്ക് മാനിയ പിടിപെട്ട എത്രയോ ആളുകള്‍ .....

സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും , self promotion'ഉം വേണ്ടിയാണു നല്ലൊരു വിഭാഗം മുഖ പുസ്ഥകത്തില്‍ ആക്റ്റിവ് ആയിരിക്കുന്നത്.... അതിനുള്ള  സൌകരകൂടുതലാണ് മുഖ പുസ്ഥകത്തെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ നിന്നും വ്യത്യസ്തവും പ്രിയങ്കരവും ആക്കുന്നത് ....
മുഖ പുസ്ഥകത്തില്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്ന എന്‍റെ കുഞ്ഞു അനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും വേണ്ടി ഒരു ചെറിയ ഉപദേശം....
''' ഫേസ് ബുക്ക് അല്ല ജീവിതം ..., "" അത് ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ....
"" ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ... ജീവിക്കാന്‍ വേണ്ടിയാകണം ഭക്ഷണം കഴിക്കേണ്ടത്‌...!!""
അതുകൊണ്ട് മുഖ പുസ്ഥകത്തില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായി ഓടുമ്പോള്‍ , ഫുള്‍ ടൈം നെറ്റില്‍ ഇരിക്കുമ്പോള്‍ കണ്ണിന്‍റെ ഫിലമെന്റ്റ് അടിച്ചുപോകാതെ ശ്രദ്ധിക്കുക.....

.
( ഓരോന്നു പറഞ്ഞ് സമയം പോയതറിഞ്ഞില്ല...
ഇന്നലെ ഇട്ട ഫോട്ടോക്ക് എത്ര ലൈക്‌ കിട്ടിക്കാണുമോ എന്ന് നോക്കട്ടെ....
ഹി ഹി ഹി  )

സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നും ......

അരുണ്‍ എസ് എല്‍ 

Saturday 13 October 2012

ഓര്‍മ്മയിലെ ഒരു മഴക്കാലം......


മഴയെപറ്റി ഓര്‍ത്താല്‍ ആദ്യം മനസ്സില്‍  ഓടി എത്തുന്നത്‌ കുട്ടിക്കാലത്ത് പാടവരമ്പത്തുകൂടി നനഞ്ഞുകൊണ്ട് സ്കൂളിലേക്കുള്ള  യാത്രയാണ് ....
അന്നൊക്കെ വീട്ടില്‍ ഒരു കുട മാത്രം ഉണ്ടായിരിക്കുകയുള്ളു.......
വലിയ വാഴയില ആയിരിക്കും മിക്യവാറും നമ്മുടെ കുട ....!!! ചിലപ്പോള്‍ ചേമ്പിലയും കുട ആക്കാറുണ്ടായിരുന്നു  ....!!!

വഴിയോരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചാടി ചവിട്ടിയും , കൂട്ടുകാരുടെ ദേഹത്ത് വെള്ളം തട്ടി തെറുപ്പിച്ചും ഉള്ള യാത്ര മനസ്സില്‍ ഇപ്പോഴും ഉണ്ട്.....

ചോരുന്ന മേല്‍ക്കൂരയ്ക്ക് കീഴിലെ അന്നത്തെ ക്ലാസ് മുറികളും , വക്ക് പൊട്ടിയ സ്ലേറ്റും തലയില്‍ പിടിച്ച് തിരിച്ച് വീട്ടിലേക്കുള്ള യാത്രയും , അവസാനം എല്ലാവര്‍ക്കും യാത്രയും പറഞ്ഞ് നനഞ്ഞൊട്ടിയ ശരീരവുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ മഴയെ കുറ്റം പറഞ്ഞുകൊണ്ട് അമ്മ വന്നു തല തോര്‍ത്തി തരുന്നതും എല്ലാം ഓര്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും എന്‍റെ കുട്ടിക്കാലത്തേക്ക്  ചെന്നെത്തുന്നു .....

ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കാം .... അടുത്ത ജന്മം വരെ .......

ഇവയെല്ലാം നഷ്ടമാകുന്നു എന്ന് ഞാന്‍ അറിയുന്നത് ഈ ചുട്ടുപൊള്ളുന്ന  വെയിലില്‍ കൂടി നടക്കുമ്പോഴാണ് ....

അരുണ്‍ എസ് എല്‍

Friday 12 October 2012

അവള്‍ എന്‍റെ നഷ്ട സ്വപ്നം !!!

പ്രണയം നശിച്ചുപോയി എന്ന് വിലപിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് പ്രണയം തുടിക്കുന്ന മനസ്സുമായ് ഞാനിതെഴുതുന്നത്......

"എല്ലാവരും പറയുന്നു പ്രണയം കളങ്കമായി പോയെന്നും , നമുക്ക് മുന്നേ കഴിഞ്ഞ തലമുറയില്‍ യഥാര്‍ത്ഥ പ്രണയം അസ്ഥമിചെന്നും ...."
"" ആരൊക്കെയോ ചേര്‍ന്ന് പ്രണയം കാലങ്കമാക്കിയപ്പോള്‍ ക്രൂശിക്കപ്പെട്ട അനേകം പേരില്‍ ഒരാള്‍ നീയാണ്.... മറ്റൊരാള്‍ ഞാനും....""

എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്നുപോകാതിരിക്കുവാന്‍ മനസ്സിന്‍റെ ആഴങ്ങളിലെവിടയോ കുഴിച്ചിട്ട ആയ അനുപമ പ്രണയത്തിന്‍റെ നിഴല്‍ വീണ വീഥികളിലൂടെ ഒരുവട്ടം കൂടി നമുക്ക് നടക്കാം......

ഇവിടെ അടര്‍ന്ന് വീഴുന്നത് എന്‍റെ സ്നേഹത്തിന്റെ അംശങ്ങളാണ് ......

" എന്‍റെ സ്വപ്നലോകത്തെ നിലാവായിരുന്നു അവള്‍......
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വാക്കുകളില്‍ സ്നേഹമെന്ന വികാരം ഒളിപ്പിച്ചുവച്ച് മോഹിക്കുവാനും കലഹിക്കുവാനും എന്നെ പഠിപ്പിച്ചത് അവളാണ്.....
അവള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പോട്ടിവിടരാത്ത ശലഭക്കൂട്ടിലെ മനോഹരമായ പൂമ്പാറ്റയുടെ നിറങ്ങള്‍ പകര്‍ന്ന് തരുമ്പോള്‍ ഏതോ നിര്‍വൃതിയില്‍ അലിയുമായിരുന്നു ഞാന്‍ .....

അവസാനം എന്‍റെ മനോഹര ജീവിതത്തിലും പ്രകൃതി അവളുടെ നിയമം നടപ്പിലാക്കി ....!!!

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടപ്പെടുന്നതായി ഞാനറിഞ്ഞു ....
കൊഴിഞ്ഞുപോകുന്ന മയില്‍‌പ്പീലി പോലെ എന്‍റെ സ്വപ്നങ്ങളും കൊഴിയാന്‍ തുടങ്ങി......"

ചില ഇഷ്ട്ടങ്ങള്‍ അങ്ങനെയാണ് .....
അറിയാതെ നമ്മള്‍ ഇഷ്ട്ടപ്പെട്ടു പോകും ......
ഒന്ന് കാണാന്‍ , ഒപ്പം നടക്കാന്‍ , കൊതിതീരാതെ സംസാരിക്കാന്‍ , ഒക്കെ വെറുതേ കൊതിക്കും .......
എന്നും എന്‍റെതെന്നു വെറുതെ കരുതും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ എവിടയെങ്കിലും ആ ഇഷ്ട്ടം നമ്മള്‍ കുഴിച്ചുമൂടും ....
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടം നമ്മള്‍ ഓര്‍ക്കും .....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും ...
അവള്‍... എന്‍റെത് ആയിരുന്നെങ്കില്‍ ..... !!!!!

ഏകാന്തതയുടെ മാറില്‍ തല ചായ്ച്ച് ഏകനായി ആരോടും പരിഭവമില്ലാതെ ഞാനിപ്പോഴും ആര്‍ക്കോ വേണ്ടി കാത്തിരിക്കുകയാണ് .....

അരുണ്‍ എസ് എല്‍ 

Thursday 11 October 2012

അവള്‍ എന്‍റെ അനുജത്തി ആയിരുന്നുവോ....??


"" അവള്‍ എന്‍റെ അനുജത്തി ആയിരുന്നുവോ....?? ""

വര്‍ഷങ്ങള്‍ക്ക് മുന്‍പെന്നോ ആയിരുന്നു എനിക്കെന്‍റെ ജീവിതം കളഞ്ഞുപോയത് ....

വിധവയുടെ ശിരോവസ്ത്രം പോലെ ഓര്‍മകള്‍ കാലത്തെ മറയ്ക്കുന്ന നീളന്‍ പുതപ്പിന്റെ നരച്ച മറ നീക്കുമ്പോള്‍ കപ്പല്‍ ഛേദത്തിന്റെ അവശിഷ്ടങ്ങള്‍ പോലെ എന്‍റെ ഓര്‍മകള്‍ അങ്ങിങ്ങായി ഒഴുകി നടക്കുന്നു.....

മാലാഖമാര്‍ സ്വപ്നത്തില്‍ നിന്നും പറന്ന് പോയിരുന്നു .... 
വര്‍ണ്ണക്കൂട്ടുകള്‍ മറിഞ്ഞുപോയിരുന്നു ......
അക്ഷരങ്ങള്‍ മാഞ്ഞു പോയിരുന്നു ....

പീഡിതമായ ബാല്യത്തിലും , നിന്ദിതമായ കൌമാരത്തിലും ഇടയ്ക്കൊക്കെ അപരിചിതമായ ഭാഷയിലെഴുതിയ ശിലാലിഖിതങ്ങള്‍ പോലെ ഞാന്‍ ജീവിതത്തെ തുറിച്ചു നോക്കി നിന്നു......

പണ്ടെങ്ങോ മനസ്സിന്‍റെ ഏതോ കോണില്‍ തളച്ചിട്ടിരുന്ന പ്രേമമെന്ന വികാരത്തെ തട്ടി ഉണര്‍ത്തിയത് അവളാണ് ....
മദ്യത്തിലും ലഹരിയിലും ആശ്രയിച്ചിരുന്ന എന്‍റെ ജീവിതത്തില്‍ എപ്പോഴോ ഞാന്‍പോലും അറിയാതെ അവള്‍ കടന്നുകൂടി ....


അവളോടുള്ള ആത്മാര്‍ഥമായ പ്രണയം ആദ്യമൊക്കെ ഒരിഷ്ട്ടം ആയിരുന്നു ... പിന്നെ ആ ഇഷ്ടം സ്നേഹത്തിന്റെ കടമ്പ കടന്നു .....

ഒരുപാട് നിയന്ത്രിക്കാന്‍ നോക്കി ....
പലപ്പോഴും ഒഴിഞ്ഞുമാറാന്‍ കാരണങ്ങള്‍ തേടി .....
അത് മനസ്സിന്റെ വേദനയുടെ ആഴം കൂട്ടി.....
എങ്ങനെയോ ആ പ്രേമത്തില്‍ ഞാന്‍ വീണുപോയി.....

ശിശിരവും ശൈത്യവും ഗ്രീഷ്മവും വസന്തവും എന്‍റെ പ്രേമത്തിന്റെ തണലായ്‌ .... അത് പിന്നെ നിഴലായ് .....

ഊണിലും ഉറക്കത്തിലും ആ സ്നേഹം എന്നേക്കാള്‍ വളര്‍ന്നു .....
ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ അവള്‍ എനിക്ക് തന്ന സമ്മാനം  ആയിരുന്നു .....

അവളുടെ നോട്ടത്തിലും വാക്കുകളിലും പ്രേമമാണെന്ന് ഞാന്‍ വിചാരിച്ചു  ......

എന്‍റെ ഉള്ളില്‍ കാത്തുവച്ചിരുന്ന പ്രണയം ഒരിക്കല്‍  അവളോട്‌ പറയാന്‍ ശ്രമിച്ചു ....
നമുക്കിടയില്‍ വാക്കുകളുടെ അകലം കൂടി കൂടി വന്നു ....

"" ഒരു സഹോദരിയെപോലെ പോലെ കാണേണ്ട എന്നെ......""
ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ അടിയറവ് വച്ചുപോയി...

ഞാന്‍ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ അവളുടെ കണ്ണുനീരിന്റെ കുത്തൊഴുക്കില്‍ പെട്ട് എങ്ങോ  ഒലിച്ചു പോയി......

എനിക്ക് എവിടേയോ തെറ്റിപ്പോയി......


പക്ഷെ .....

ഇപ്പോഴും അവളെക്കുറിച്ച്  ഓരോന്നോര്‍ക്കുമ്പോഴും പഴയതൊന്നും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴും  ഞാന്‍ സ്വയം ചിന്തിക്കാറുണ്ടായിരുന്നു 

"" അവള്‍ എന്‍റെ അനുജത്തി ആയിരുന്നുവോ.....??""

( സഭവലാമാകാതെ പോയ എന്‍റെ പ്രണയം ......)


അരുണ്‍ എസ് എല്‍

Wednesday 10 October 2012

മരികാത്ത ഓര്‍മ്മകള്‍


കാലങ്ങള്‍ കഴിയുമ്പോള്‍ ........
ഒരു ഒഴിവ്‌ സായാഹ്നത്തില്‍ ജനലിലൂടെ വിധൂരതയിലേകു നീ നോക്കി ഇരിക്കുമ്പോള്‍.....
നീ അറിയാതെ നിന്റെ പഴയ ഓര്‍മകള്‍ ഒരു ഇളം കാറ്റുപോലെ നിന്‍റെ മനസ്സിലേക് ഓടി വരും ......
നിന്‍റെ പഴയ സുഹൃത്തുക്കള്‍.....
അവരുമായി ഒന്നിച്ചു ചിലവിട്ട സുന്ദര നിമിഷങ്ങള്‍......
ആര്‍ത്ത് ഉല്ലസിച്ച ആ ടൂര്‍ ദിനങ്ങള്‍.....
നമ്മള്‍ കളിച്ചും ചിരിച്ചും പരസ്പരം കളിയാക്കിയും കഴിഞ്ഞ ആ ഇടവേളകള്‍.....
ചെറിയ പിണക്കങ്ങളും പരിഭവങ്ങളും പിന്നെ വലിയ ഇണക്കങ്ങളും അങ്ങനെ എന്തെല്ലാം.....
ഓരോന്നും നിന്‍റെ മനസില്‌ുടെ കടന്നുപോകും.....
നീ അറിയാതെ അപ്പോള്‍ നിന്‍റെ കണ്ണ് നിറയും.... ആ കണ്ണുനീര്‍ തുടച്ചുനീകി നീ നിന്‍റെ ജീവിത തിരക്കുകളിലേക് തിരിയുവാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍ക്കുക .....
നിന്നെ പോലെ മറ്റെവിടയോ മറ്റൊരാളും  കാണും.....
നിന്നെയും  ഓര്‍ത്ത്  ഒരുതുള്ളി കണ്ണീരോടെ.....

( നമ്മള്‍
എല്ലാവരും പിരിയണം.......!!
അകലണം...!!
അത്
കാലത്തിന്റെ തീരുമാനം...
ആ വേര്‍പാടിന്റെ  ദുഖത്തില്‍്....
ഓര്മകളിലേക്ക് ഒരു മടക്കയാത്ര എപ്പോഴും  നല്ലതാണ് ......... )

എന്‍റെ കോളേജ് ജീവിതത്തിലെ ഓര്‍മകളില്‍ നിന്നും ......

അരുണ്‍ എസ് എല്‍