Wednesday, 14 November 2012

അച്ഛന്‍....കുഞ്ഞിലെ ഞാനും അമ്മയും അച്ഛനും അനുജത്തിയും ഒരുമിച്ച് Royal സ്റ്റുഡിയോ'യില്‍ പോയി ഒരു ഫോട്ടോ എടുതതല്ലാതെ എന്റെ ജീവിതത്തില്‍ ഇതുവരേക്കും ഞാനും അച്ഛനും ഇങ്ങനെ ഒരുമിച്ച് ഒരു ഫോട്ടോയില്‍ വന്നിട്ടില്ല.....!!!!

ഹൈദരാബാദിലെ ചാര്‍മിനാര്‍ സ്മാരകത്തിന് മുന്നില്‍ വച്ച് ചേട്ടന്റെ ക്യാമറാ കണ്ണുകളാണ് ഈ ദൃശ്യം പകര്‍ത്തി എടുത്തത്‌....

അവിടെ നിന്നും നാട്ടില്‍ പോകാന്‍ സമയത്ത് ചേട്ടന്‍ sent ചെയ്തു തന്ന ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നാണ് ഞാനീ ഫോട്ടോ ശ്രദ്ധിക്കുന്നത്.....

അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു
"" ഞാന്‍ അച്ഛനെക്കാള്‍ ഉയരം കൂടിയിരിക്കുന്നു , മീശ വളര്‍ന്നിടുണ്ട്, കുറച്ചു size'ഉം വച്ചു ....""

എന്റെ ഓര്‍മ്മകള്‍ എന്നെ  കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.....

കുഞ്ഞിലെ ഓര്‍മ്മവച്ച കാലം തൊട്ട് ഇപ്പോഴും അമ്മ പറയുമായിരുന്നു
"" മാതാ,പിതാ,ഗുരു,ദൈവം..."""
"അമ്മ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അച്ഛനാണ് , അതുകഴിഞ്ഞ് മാത്രമേ ഗുരുവും ദൈവവും ബഹുമാനം അര്‍ഹിക്കുന്നുള്ളൂ ...." എന്ന് അമ്മ വിവരിച്ചു തരും.....

അന്നൊക്കെ എനിക്ക് അച്ഛനോട് ഭയക്കര വെറുപ്പും ,വൈരാഗ്യവും ആയിരുന്നു....
ഞാന്‍ എന്ത് ചെയ്താലും എന്നെ ശാസിക്കും , അടി തരും, വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയും...
[  മിക്യപ്പോഴും ശാസന കാണില്ല ... അടി ആയിരിക്കും പതിവ്...!! ]

7-ആം ക്ലാസ്സ് വരെ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ എന്നെയും അനുജത്തിയും പഠിപ്പിക്കുന്നത്‌ അച്ഛന്റെ ഒരു ഹോബി ആയിരുന്നു....
സ്കൂളില്‍ അന്നന്ന് പഠിപ്പിക്കുന്ന എല്ലാ വിഷയവും അച്ഛന്‍ ഒരിക്കല്‍ക്കൂടി പഠിപ്പിക്കും .....
ദിവസവും test paper'um , imposition'um .... പിന്നെ അതുകഴിഞ്ഞ് അടിയും ബഹളവും , കരച്ചിലും ....ഹോ ഓര്‍മ്മിക്കാന്‍ കൂടി വയ്യ....
[ കുട്ടിയായിരുന്നതുകൊണ്ടോ സ്നേഹക്കൂടുതല്‍ കൊണ്ടോ എന്റെ അനുജത്തിക്ക് എന്റെ അത്ര അടി കിട്ടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല ..... ]
കരയുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അമ്മ അടുക്കളയില്‍ നിന്നും ഓടി പിടച്ചു വരും , നിസ്സാഹയായി വാതില്‍ക്കല്‍ വന്നു നോക്കി നില്‍ക്കാന്‍ മാത്രമേ അമ്മക്ക് കഴിയുമായിരുന്നുള്ളൂ ....
ഞാന്‍ അമ്മയുടെ മുഖത്ത് നോക്കി മാക്ക് മാക്കന കരയും ,.... ഒരു ചിരി തന്നിട്ട് അമ്മ അടുക്കളയിലേക്കു തിരിഞ്ഞു നടക്കുകയാണ് ഞാന്‍ പലപ്പോഴും നിറ'കണ്ണുകളോടെ കാണുന്നത്.....

സ്കൂളില്‍ പസീക്ഷാ പേപ്പര്‍ കിട്ടുന്ന ദിവസവും , progress കാര്‍ഡ്‌ കിട്ടുന്ന ദിവസവും അച്ഛന്റെ ഭാവം രാമായണം സീരിയല്‍'ലെ രാവണനെ പോലെയാണ് ....
കയ്യില്‍ ഒരു വടി കാണും !!!
 ആദ്യം ചോദിക്കുന്നത് "" ക്ലാസില്‍  ഒന്നാം റാങ്ക് ആര്‍ക്കാണ്....""
ഉത്തരം പറഞ്ഞു തീരും മുന്‍പ് അടി വീണിരിക്കും....
കൂടെ ഒരു മുടന്തന്‍ ചോദ്യവും """ അതെന്താ നിനക്ക് കിട്ടാത്തത് ??""
[ ഞാന്‍ മനസ്സില്‍ അറിയാതെ പറയും ... ക്ലാസില്‍ ഒരാള്‍ക്കല്ലേ ഒന്നാം റാങ്ക് കിട്ടുകയുള്ളൂ .... ആ സ്ഥാനം ഒരിക്കലും ക്ലാസിലെ കാട്ട് ബുജികള്‍ ഒഴിഞ്ഞു തരികയും ഇല്ല !!
അറിയാതെ ഞാന്‍ അച്ഛനെയും പ്രാകും ,,, പിന്നെ എനിക്ക് അടികിട്ടന്‍ കാരണക്കാരന്‍ അയ എന്റെ ആ ഒന്നാം റാങ്ക് വാങ്ങിയ കൂട്ടുകാരനെയും....!!! ]
കരഞ്ഞുകൊണ്ടായിരിക്കും പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാറ്.....

കരച്ചില്‍ നിര്‍ത്താത്തതിന്റെ പേരിലും കുറേ അടി കൊണ്ടിട്ടുണ്ട്.....!!

കൂട്ടുകാരോട് ഓടിക്കളിച്ചു വാഴുമ്പോള്‍ മുറിവ് കഴുകിത്തന്നുകൊണ്ട് മരുന്ന് വച്ചുതരുമ്പോഴും , ബുക്കിലെ പിറകിലത്തെ പേജില്‍ പടം വരയ്ക്കുന്നതിനും, പെന്‍സില്‍ കളഞ്ഞിട്ടു വരുമ്പോഴും ശാസിക്കാനായി എപ്പോഴും എന്തിനായിരുന്നു ഒരു കമ്പ് കയ്യില്‍ കരുതുന്നതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല....!!

വീട്ടിലെ ഷെല്‍ഫില്‍ നിന്നും ഗാന്ധിജിയുടെ തലയുള്ള 2 രൂപ തുട്ട്  ആരും  കാണാതെ എടുത്തതിന്റെ കാരണം പറയാത്തതിനു എന്നെ ഒരു രാത്രി പട്ടിണിക്കിട്ടൂ  , അവസാനം വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ അവയൊക്കെ എന്റെ ശേഖരണത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി എടുത്തതാണെന്ന് പറഞ്ഞതിന് ശേഷം പല നാണയ തുട്ടുകളും അച്ഛന്‍ ഇനിക്ക് കൊണ്ടുതരുമായിരുന്നു .....

പണ്ടൊക്കെ ചോറ് കഴിക്കാന്‍ ഇരിക്കുമ്പോള്‍ അച്ഛന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ആയിരിക്കും പതിവ് വിഭവം ....
പണ്ട് കിലോമീറ്ററുകള്‍ നടന്നു കറ്റ ചുമന്നതും, പണിസ്ഥലത്തേക്ക് മണ്ണ് ചുമന്നതും, പട്ടിണി കിടന്നതും, അദ്വാനിചു ഒരു ജോലി നേടിയ കാര്യങ്ങളും എല്ലാം....
എന്നിട്ട് അവസാനം ഗൌരവത്തോടെ ഒരു പറച്ചിലും """ നിനക്കൊന്നും ഈ കഷ്ടപ്പാട് അറിയാതെ വളര്‍ന്നതിന്റെ കുഴപ്പമാണ് കാണുന്നത്...."""
ഇത്രം കേള്‍ക്കുമ്പോഴേക്കും കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടാകും ....!!!

പിന്നെ ഇതൊന്നും കല്‍ക്കാതിരിക്കാന്‍   നേരത്തെ ആഹാരം കഴിക്കുന്നത്‌ പതിവാക്കി ....!!

ഞായറാഴ്ചകളില്‍ തുണി അലക്കുബോള്‍ ഞാന്‍ മിക്യപ്പോഴും അച്ഛന്റെ ഷര്‍ട്ട്‌ എടുത്തിട്ടിട്ടു അമ്മയോട് ചോദിക്കും "" അമ്മെ ,,,ഞാന്‍ അച്ഛന്റെ അത്രേം ആയോ...???""
ഉടനടി മറുപടി വരും "" പിന്നില്ലേ ,,,, ഇത് ഒരുമാതിരി എലികുഞ്ഞു ചാകിനകത്തു നിന്നും തല പുറത്തിട്ടു നോക്കുന്നതുപോലെ ഉണ്ട്...!!"""
[ നല്ല മുട്ടന്‍ ഗോള്‍ !! ]
അച്ഛന്റെ ചെരുപ്പ് ഇട്ടു നടക്കുകയും , മീശ വളരുന്നുടോ എന്ന് കണ്ണാടി നോക്കിയും ഞാന്‍ പല തവണ സ്വയം തോല്‍വി ഏറ്റ് വാങ്ങിയിടുണ്ട്....

പിന്നീടെപ്പോഴോ മീശ വളര്‍ന്നപ്പോള്‍ ഞാന്‍ മീശയില്‍ തടവിക്കൊണ്ട്  വലിയ ഗമയില്‍ അച്ഛനോട് പറഞ്ഞു """ എനിക്കും വന്നു മീശ ...!!!"""
അന്ന് വെറും രണ്ടുവാക്കില്‍ സ്വന്തം മീശ ചുരുട്ടിക്കൊണ്ട് എന്നോട് പറഞ്ഞു...
"" ദെ ഇത്രേം വരില്ലല്ലോ നിന്റെ മീശ....""
[ ശെരിയാ !! പാവം മൈന വീണ്ടും ചമ്മി !!]

വലുതായപ്പോള്‍ പലപ്പോഴും ഞാന്‍ അച്ഛനെ എന്റെ roll model ആക്കാന്‍ ശ്രമിച്ചു.... "" പറമ്പത്ത് പണിയെടുക്കുമ്പോള്‍ ഒരുപോലെ തലക്കെട്ട്‌ കേട്ടുന്നതിലും ,കൈ വീശി നടക്കുന്നതിലും , shirt'nte കൈ മടക്കി വയ്ക്കുനന്നതില്‍ പോലും ഞാന്‍ അനുകരണം നടത്താന്‍ ശ്രമിച്ചു....."""
ഒരിക്കല്‍ അച്ഛന്‍ മുറുക്കാന്‍ ചവച്ചപ്പോള്‍ ഞാനും വാശിപിടിച്ച് ഒരു മുറുക്കാന്‍ ചവച്ചു .....
അന്ന് തല കറങ്ങി വീണതോടെ അനുകരണം എട്ടായി ചുരുട്ടിക്കൂട്ടി കളഞ്ഞു....!!!

ഞാന്‍ വളര്‍ന്ന് വലുതയിത്തിടങ്ങിയപ്പോഴാണ് അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ ഓരോന്നായി മനസ്സിലായിത്തുടങ്ങിയത്.....
[ പണ്ടൊക്കെ അച്ഛന്‍ കാശ് പിശുക്കി ഉപയോഗിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിക്കുമായിരുന്നു "" ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നിട്ടും അച്ഛന്‍ എന്തിനാ ഇങ്ങനെ പിശുക്കുന്നത് ???""
ഇപ്പോള്‍ കൂട്ടുകാര്‍ എന്നോട് ചോദിക്കും """ അച്ഛനും അമ്മയ്ക്കും ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നിട്ടും  എന്തിനാടാ ഇങ്ങനെ പിശുക്കി ജീവിക്കുന്നത് ....""
- ഞാന്‍ മനസ്സില്‍ വിചാരിക്കും ... ഇവന്മാര്‍ക്ക്  ഇന്നത്തെ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍  എന്റെ അച്ഛന്‍ തന്നെ വേണം,,,,,

ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ഭിക്ഷ എടുക്കുന്നവരെ കാണുമ്പോള്‍ പണ്ട് ആഹാരം കഴിക്കാതെ കളയുന്നതിനു അച്ഛന്‍ തന്ന അടിയുടെ ചൂട് കാലില്‍ തട്ടുന്നു ....!! ]

ഇപ്പോഴും അച്ഛന്റെ മുന്നില്‍ പോകാന്‍ തന്നെ എനിക്ക് പേടിയാണ് ....
ആ നോട്ടവും ,ആ ശബ്ദവും എനിക്കിപോഴും പേടിയാണ്....!!!

പലപ്പോഴും ഞാന്‍ അച്ഛനെ ധിക്കരിചിട്ടുണ്ടെക്കിലും പലപ്പോഴും പണ്ട് അച്ഛന്‍ പറയാറുണ്ടായിരുന്നു ജീവിതാനുഭവങ്ങളില്‍ കൂടെ ഞാനും നടക്കാന്‍ ശ്രമിചിട്ടുണ്ടായിരുന്നു.....
"" അച്ഛന് 23'ആം വയസ്സില്‍ M.A'ക്ക് പഠിക്കുമ്പോഴായിരുന്നു ജോലി കിട്ടുന്നത്.....
26'ആം വയസ്സില്‍ എന്റെ അമ്മയെ സ്വന്തമാക്കുകയും ചെയ്തു !!!
പിന്നെ സ്വന്തമായി അദ്വാനിചു ഒരു വീട് പണിതു, കുറെ കൃഷിപ്പടം വാങ്ങിച്ചു....""
[[ എനിക്കിത് രണ്ടും നടക്കുമെന്ന് തോന്നുന്നില്ല .... ഇപ്പോഴേ 24 വയസ്സായി , ജോലി ഒന്നും ഈ അടുത്ത കാലത്ത് ആകുമെന്നു തോന്നുന്നില്ല.... ]]

എനിക്ക് പരിചയമില്ലാത്ത പലരും എന്നോട് "" നീ സെല്‍വ'ന്റെ മോനല്ലേ... [ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ഞാന്‍ അന്തം വിട്ടു നിക്കുമ്പോള്‍ അവര്‍ പറയും ]
"" അതേ ചിരി ,അതേ നടത്തം.....""
ഇതൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് പണ്ട് ഞാന്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചതൊക്കെ ഓര്‍മ്മ വരുന്നത് !!

ഇത്രയൊന്നും അല്ല ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട് അച്ഛനെപ്പറ്റി പറയുവാന്‍ ....
അതൊക്കെ ഇന്ന് അരുണ്‍ എങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍  ജീവിക്കുന്നതെന്ന് നിരീക്ഷിച്ചാല്‍  മനസ്സിലാകും .....

ജീവിതം പലപ്പോഴും അങ്ങനെയാണ് .... നാം പലതും മനസ്സിലാക്കി വരുമ്പോഴേക്കും സമയം താമസിചിരിക്കും ....അതേ അവസ്ഥയിലൂടെയാണ് എന്റെ ജീവിതം ഇപ്പോള്‍ കടന്നു പോകുനത് ....

എന്റെ മീശയുടെ കാര്യം പറയാന്‍ മറന്നുപോയി ....
ഇന്ന് അച്ഛന്റെ അത്ര മീശ എനിക്കും വന്നു ....
പക്ഷേ ഞാനിതുവരെ അത് ചുരുട്ടി കാണിക്കനോ , അച്ഛന്റെ അത്ര വളര്‍ന്നു എന്ന് കാണിക്കണോ പോയിട്ടില്ല...!!!

[ ഞാന്‍ അച്ഛനെപ്പറ്റി പറഞ്ഞില്ലലോ.....
അച്ഛന്റെ പേര് സെല്‍വന്‍
തിരുവനതപുരം എംപ്ലോയ്മെന്റ് ഓഫീസര്‍ ആണ് ....
പ്ലാമൂട്ടുക്കട ആണ് ജന്മദേശം ....
നാല് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്......
ദാരിദ്രതെയും പട്ടിണിയെയും പിന്തള്ളിക്കൊണ്ട് BA,MA,LLB എന്നീ ബിരുദങ്ങള്‍ കൈവരിച്ചു ..... ]

Nothing to say more about DAD...
no one is better than him ...
&
no one is much caring as him....

***************************
ഇത് വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും .....
ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട വസ്തു ""ബറോട്ട"" അല്ല ഈ ഞാനാണെന്ന്.....!!
***************************
അരുണ്‍ എസ് എല്‍
***************************

1 comment:

  1. alla arune ithil ninne aara adichamarthiye...........?
    enthonn adichamarthalla ninak kittiye onn parayo........?

    ReplyDelete