Thursday 6 June 2013

പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.....

പെണ്ണ് കണ്ടു പോയ ചെക്കന്‍റെ വീട്ടീന്നാ ഫോണ്‍.,.
അവള്‍ അച്ഛന്‍റെ അടുത്ത് പോയി നിന്ന് ചെവിയോര്‍ത്തു.

"പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.., ഒരു ഇരുപത് ലക്ഷം എങ്കിലും കിട്ടണം."

അച്ഛന്‍റെ മുഖത്ത് പടരുന്ന നിരാശ കണ്ട് അവള്‍ ഫോണ്‍ വാങ്ങി വളരെ സൌമ്യമായി പറഞ്ഞു,

"എന്‍റെ ഇത്രകാലത്തെ ജീവിത-വിദ്യാഭ്യ ­ാസചെലവ് അച്ഛന് ഏതാണ്ട് അന്‍പത് ലക്ഷത്തോളം വരും... നിങ്ങള്‍ അത് അച്ഛന് കൊടുക്കൂ എന്നിട്ട് എന്നെ വാങ്ങിക്കൊണ്ടു പോകൂ...
നിങ്ങളുടെ മകളെ വളര്‍ത്തിയ കണക്കും എഴുതി വെയ്ക്കൂ.., അവളെ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ ­ഇതാണ് അവളുടെ വില എന്നും പറയണം...
അതല്ലേ ശരി, അങ്ങോട്ട്‌ കാശ് കൊടുത്തു വില്‍ക്കാന്‍ തത്കാലം ഞാന്‍ ഒരു കീറാമുട്ടി ആയിട്ടില്ല... അതായി കഴിഞ്ഞാല്‍ ശ്രമിക്കാം അങ്ങോട്ട്‌ കാശുകൊടുത്തു എനിക്കൊരു ഉടമസ്ഥനെ കണ്ടെത്താന്‍...,".

അച്ഛനില്‍ നിന്നും ഭര്‍ത്താവിലേക്ക ­് പവനും പണവും കൊടുത്ത് ഉടമസ്ഥ സ്ഥാനം കൈ മാറുന്നത് മാത്രമല്ല ജീവിത ലക്‌ഷ്യം എന്നത് മനസ്സിലാക്കും എന്ന്വെ വെറുതേ പ്രതീക്ഷിക്കാം...

പെണ്ണെന്ന വര്‍ഗ്ഗം എന്നെങ്കിലും പുരുഷന്‍റെ ഉടമസ്ഥതയില്‍ അല്ലാത്ത ജീവിതത്തിനു തയ്യാറാവും എന്നും അതിനു വേണ്ടി ശബ്ദം ഉയര്‍ത്തും എന്നും പ്രതീക്ഷിക്കാം..

Tuesday 4 June 2013

ഈ കാലത്തെ ഭാര്യ പറയും ഭര്‍ത്താവ് അത്ര പോര എന്ന് .....!!!

ഭാര്യ : ചേട്ടാ ഞാന് എന്റെ മുടി ബോബ് കട്ട് ചെയ്തോട്ടെ ?

ഭര്ത്താവ് : നിനക്ക് വേണമെങ്കില് അങ്ങനെ ചെയ്തോളൂ പ്രിയേ....

ഭാര്യ : ഞാന് നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്...?

ഭര്ത്താവ് : അല്ല, നിനക്ക് അത് അത്ര ഇഷ്ടമാണേല് കട്ട് ചെയ്തോളൂ..

ഭാര്യ : പക്ഷേ എനിക്ക് അതല്ല അറിയേണ്ടത്, നിങ്ങളുടെ അഭിപ്രായമാണ്.

ഭര്ത്താവ് : ശരി അങ്ങനെയെങ്കില് കട്ട് ചെയ്തോളൂ....

ഭാര്യ :അപ്പോ ചേട്ടന് പറയുന്നത് കട്ട് ചെയ്താല് ഞാന് കുറച്ചു കൂടി സുന്ദരിയാവും എന്നാണോ ?

ഭര്ത്താവ് : അതെ

ഭാര്യ : പക്ഷേ ഞാന് വിചാരിക്കുന്നത് ­ എനിക്ക് നീളന്മുടി തന്നെയാണ് ഭംഗി എന്നാണ്..

ഭര്ത്താവ് : ആ അങ്ങനെങ്കില് കട്ട് ചെയ്യണ്ട..

ഭാര്യ : അപ്പോ ചേട്ടന് തന്നെയല്ലേ കട്ട് ചെയ്യാന് പറഞ്ഞത്...

ഭര്ത്താവ് : അത് നീ അഭിപ്രായം ചോദിച്ചതു കൊണ്ടല്ലേ...

ഭാര്യ : അപ്പോ ചേട്ടന് സ്വന്തമായി അഭിപ്രായമൊന്നു ­മില്ലേ...?

ഭര്ത്താവ് : ഹോ പണ്ടാരം.....! നീ പോയി മുടിക്ക് പകരം തല തന്നെ വെട്ടിക്കോ, തീരട്ടെ പ്രശ്നം...!

രാജഭരണം vs ജനാധിപത്യ ഭരണം

* രാജ ഭരണം *--------------

<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

രാജാവ് :"ആ കല്ല്‌ എടുത്തു മാറ്റു"

ഭൃത്യൻ :"അടിയൻ, ഇതാ മാറ്റി കഴിഞ്ഞു"

>> അവസാനിച്ചു.
______________________________

* ജനാധിപത്യം *
--------------


<< പ്രശ്നം - ഒരു കല്ല്‌ എടുത്തു മാറ്റണം >>

¤ നേതാവ് :"ഞങ്ങൾ പ്രശ്നം പഠിക്കും."

(ആറു മാസം കഴിഞ്ഞ്..)

¤ നേതാവ് :"ഞങ്ങൾ ഈ കല്ല്‌ മാറ്റാൻ തീരുമാനിച്ചിരിക ­ ­ ­ -്കുന്നു"

¤ ജനങ്ങൾക്കിടയിൽ രണ്ടു അഭിപ്രായം. ഫേസ് ബുക്കിൽ, പത്രത്തിൽ, വാർത്തകളിൽ.

¤ കല്ല്‌ എടുത്തു മാറ്റുന്നത് കൊണ്ട് നേതാവിന് എന്തോ ലാഭം ഉണ്ടെന്നു പരക്കെ സംശയം.

¤ പ്രതി പക്ഷം സംശയിക്കുന്നവർക ­ ­ ­ -്കൊപ്പം.

¤ കല്ലിന്റെ ചരിത്രം..വൈകീട് ­ ­ ­ -ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ ഡോക്യുമെന്ററി പ്രദര്ശനം.

¤ "മാറ്റണോ നമുക്ക് ഈ കല്ല്‌.."? ഇന്ത്യ വിഷനിൽ രാത്രി 8 മണിക്ക് ചര്ച്ച."

>> തുടരും....

______________________________