Monday 26 November 2012

തുപ്പാക്കി - എന്റെ കാഴ്ചപ്പാട്



ആദ്യ ദിവസം ടിക്കറ്റ്‌ കിട്ടാത്തത് കാരണം സിനിമ  കാണാന്‍ ഒരല്‍പ്പം വൈകി.....

ഇന്നലെ  തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി പടം കാണാന്‍ സാധിച്ചു..... 


തുപ്പാക്കി വിജയുടെ  മുന്‍കാല സിനിമകളെ പോലെ [ സുറ, വേട്ടക്കാരന്‍, അഴകിയ തമിഴ് മകന്‍ , കുരുവി ....] എന്തായാലും  വെറുമൊരു കത്തിപ്പടം അല്ല.... അതില്‍ സംഭവിച്ച കുറവുകളും കുറ്റങ്ങളും എല്ലാം  തുപ്പാക്കി എന്ന സിനിമയില്‍  കൂടി ഏറെ ക്കുറെ വിജയ്‌  പരിഹരിക്കപ്പെട്ടിട്ടുണ്ട് .....
മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ മുരുക ദാസ് ശ്രമിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം തന്നെയാണ്......വിജയ്‌ എന്ന നടനെ മറ്റു  നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് ഈ സിനിമയില്‍ പ്രകടമാണ്  ....
തമിഴ് സിനിമയില്‍ പുതിയൊരു മാറ്റം കൊണ്ട് വരാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം.....
അത് മറ്റൊന്നും കൊണ്ടല്ല , കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.....
കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം.....

മുംബൈ 
 പശ്ചാത്തലമാക്കി കഥ പറയുന്ന ഒരു മനോഹര ചിത്രം.....അവധിക്കു നാട്ടില്‍ വന്ന നടനും കൂട്ടുകാരനുമായ ബാലാജിയും ( സത്യന്‍ ) മാത്രമേ ഉള്ളോ നാട്ടിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി നടക്കുന്നത്  എന്ന്ല്  ചില സമയങ്ങളില്‍ നാം ചിന്തിച്ചുപോകും ...
എല്ലാ തമിഴ് സിനിമകളിലും ഉള്ളതുപോലുള്ള മരംചുറ്റി പ്രേമം ഇതിലില്ല എന്നതാണ് ഒരു ആശ്വാസം....
കാജല്‍ അഗര്‍വാള്‍ തന്റെ റോള്‍ തരക്കേടില്ലാതെ ചെതിട്ടുണ്ട്...
എന്നാല്‍ 
സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു വിജയ്‌'ടെ  സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം )...
 ഒരു കോമാളിക്ക് തുല്യമായാണ് ജയറാമിനെ ഈ സിനിമയില്‍ അവതിരിപ്പിചിരിക്കുന്നത് .....

സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പ് ഉണ്ടാക്കുക എന്നത് മിക്യ സംവിധായകരുടെയും ഒരു ഹോബി ആണ്, എന്നാല്‍ തുപ്പാക്കിയില്‍ അങ്ങനൊരു പ്രവണത കൂടുതലായി  കാണാന്‍ സാധിച്ചില്ല....
വിജയ്‌ സിനിമകളില്‍ ഏറ്റവും നല്ല ഘടകം എന്നും ഡാന്‍സ് തന്നെയാണ്....
എന്നാല്‍ മറ്റു സീനുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍  ഏറ്റവും മോശമായി ചിത്രീകരിചിരിക്കുന്നതും  ഡാന്‍സ് ആയിരുന്നു
.....

വിജയുടെ നായകവേഷം അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്....
അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്....


ഏഴാം അറിവ് എടുത്ത മുരുക ദാസ്  ബുദ്ധിപരമായ ചിന്തയിലൂടെ എഴുതിതീര്‍ത്ത കഥ- തിരക്കഥ ഒരു ഹിറ്റ്‌ ആകുക തന്നെ ചെയ്യും എന്ന് നിസംശയം പറയാന്‍ സാധിക്കും.....
അതിനാല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ്‌ അല്ല മറിച്ച് മുരുക ദാസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം....
വിജയ്‌'യുടെ പോക്കിരിയും ഗില്ലി'യും പത്തില്‍ കൂടുതല്‍ തവണ കണ്ട ഒരു ആസ്വാതകന്‍ എന്ന നിലയ്ക്ക് പറയുകയാണ്....""വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ....
ബോറടിക്കാതെ  കണ്ടിരിക്കാം.....""

തീര്‍ച്ചയായും എല്ലാവരും മറക്കാതെ സിനിമ കാണണം .... നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം....

************************
അരുണ്‍ എസ് എല്‍

 
************************

No comments:

Post a Comment