Tuesday, 20 November 2012

ഫേസ്ബുക്ക് ഗുണ്ടകള്‍


""ഈ അടുത്ത കാലത്ത് മുഖ പുസ്തകത്തില്‍ ഗുണ്ടാ വിളയാട്ടം കൂടി കൂടി വരുന്നില്ലേ എന്നൊരു സംശയം......"""

എന്റെ സംശയം തെറ്റിയില്ല ....
ദിനംപ്രതി ഫേസ്ബുക്കില്‍ ഗുണ്ടകളുടെ ജനനം കൂടി കൂടി വരികയാണ്‌......................,......

വെബ്‌ പേജ്കളിലും , ബ്ലോഗുകളിലും , സൈബര്‍ സൈറ്റ്കളിലും ഗുണ്ടായിസം നടത്തി സ്വയം സന്തോഷം അനുഭവിക്കുന്ന ഇത്തരം ഗുണ്ടകള്‍ നമ്മള്‍ പോലും അറിയാതെ നമുക്കിടയിലും ജീവിക്കുന്നുണ്ട് എന്ന സത്യം നാം അറിയാതെ പോകുന്നു ......!!!!

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു ഗുണ്ടയായി ജീവിക്കാന്‍ നല്ല തണ്ടും തടിയും ചങ്കുറപ്പും വേണമെങ്കില്‍ , സൈബര്‍ ഗുണ്ടകള്‍ക്ക് ഇതിന്റെ ഒരു ആവശ്യവും വേണ്ട.....
അവര്‍ക്ക് വേണ്ടത് വെറും ഒരു വ്യാജ id'um പിന്നെ ഒരു കിടിലം profile ഫോട്ടോയും , ആരെയും വിറപ്പിക്കാന്‍ കഴിയുന്ന രീതില്‍ ഉള്ള കുറച്ചു വാക്കുകള്‍ about me'ലും ചേര്‍ക്കണം......
പിന്നെ ഈ ഗുണ്ടാ പണിക്കു ഇറങ്ങിത്തിരിക്കുമ്പോള്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് താ'യും പൂ'വും ചേര്‍ത്ത് നല്ല ഉച്ചാരണത്തില്‍ ഉള്ള തെറി' വിളി.....!!

സത്യത്തില്‍ ഈ ഗുണ്ടകള്‍ പൊതുവേ സമൂഹത്തില്‍ കൂടുതലായി സംസാരിക്കാത്ത വ്യക്തികള്‍ ആയിരിക്കും....
ആളുകളെ കാണുമ്പോള്‍ നാണിച്ചു തറയില്‍ നോക്കുന്നവയും ,
മറ്റുള്ളവരെ കാണാന്‍ ഏറു കണ്ണിട്ടു നോക്കി നടക്കുന്ന " ചാന്തുപൊട്ട് " ശൈലിയില്‍ ഉള്ള ചെറുപ്പക്കാര്‍ ഒക്കെയാണ് മിക്ക്യപ്പോഴും മുഖ പുസ്തകത്തെ വിറപ്പിക്കുന്ന ഈ ഗുണ്ടകള്‍.....,......!!

എന്നാല്‍ ഈ വിരുതന്മാരുടെ കൈകളില്‍ ഒരു key'board കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല....!!!

[ അന്യന്‍ സിനിമയില്‍ അംബി നിമിഷനേരംകൊണ്ട്‌  അന്യന്‍ ആകുന്നതു പോലെ.....!! ]

നേരിട്ട് ആണത്വത്തോടെ കാര്യങ്ങള്‍ പറയുന്നവരെ ഇവന്മാര്‍ക്ക് ഉള്ളില്‍ ഭയങ്കര പേടിയും ആരാധനയും ആയിരിക്കും....
അവരെപ്പോലെ ആയിത്തീരണം എന്നുള്ള തീവ്രമായ ആഗ്രഹം , വ്യക്തിത്വത്തിന്റെ ഭാഗമായി തീര്‍ന്ന വിശ്വാസക്കുറവ് ഇവരെ ഒരു ഭീകരനായ ഗുണ്ട ആകാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം....

ഇവര്‍ക്കും കാണും  ഒരു ഗുണ്ടാ തലവന്‍.......,......!!
ഈ തലവന്‍ മറ്റുള്ള ഗുണ്ടകളുടെ മനസ്സില്‍  താന്‍ എന്തോ അമാനുഷിക ശക്തി ഉള്ള ആളായി ആദ്യം കടന്നുകൂടുന്നു.....
[ പക്ഷെ സത്യത്തില്‍ ഇവര്‍ക്ക് ശരാശരിയിലും താഴെ മാത്രമാണ് ബുദ്ധി ...!! ]

മറ്റുള്ളവരുടെ [ ശത്രുക്കളുടെ ] wall'il പോയി തെറി വിളിച്ചും , ചീത്ത ഫോട്ടോസ് upload ചെയ്തും അവരെ  ഒതുക്കാന്‍  ശ്രമിക്കുന്നു.....
[ പലപ്പോഴും ഈ ഗുണ്ടകള്‍ക്ക് BLOCK കിട്ടാറാണ് പതിവ് കാഴ്ചകള്‍ !! ]
തെറിവിളിയിലൂടെ അല്‍പ്പം സംതൃപ്തി ലഭിക്കുന്നു എന്നതാണ് ഇവരുടെ ഇത്തരത്തിലുള്ള പ്രവൃത്തിയുടെ പിന്നിലെ ചേതോവികാരം.....!!!

പൊതുവേ ഈ ഗുണ്ടകള്‍ പതിനെട്ടിനും ഇരുപത്തിഎട്ടിനും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ ആണ്...
ഇവരില്‍ പലരും ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ ആണ്....
എന്നാല്‍ software engineers'um , സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഗുണ്ടകളുടെ list'il ഉള്‍പ്പെടുന്നു....!!

ഇപ്പോള്‍ കൂടുതലായും ഇതുപോലുള്ള ഗുണ്ടകള്‍ ഓരോ നടന്മാരുടെയും fans'ന്റെ രൂപത്തിലാണ് മുഖ പുസ്തകത്തില്‍ വിലസ്സുന്നത്....
നമ്മള്‍ അവര്‍ ഇഷ്ട്ടപ്പെടുന്ന നടന്മാരെ കളിയാക്കി എഴുതുകയോ , അവരെ കളിയാക്കുന്ന രീതിയിലുള്ള ഫോട്ടോ ഇടുകയോ ചെയ്‌താല്‍ അപ്പോള്‍ തുടങ്ങും അവന്മാരുടെ അഴിഞ്ഞാട്ടം.....
പിന്നെ വള്ളിയും പുള്ളിയും ചേര്‍ത്ത് വയറും കണ്ണും നിറയുന്ന രീതിയില്‍ ഓരോ commentes കൊണ്ട് നമുടെ പോസ്റ്റ്‌ നിറയും..... തെറിവിളി  സഹികെട്ട് ആ പോസ്റ്റ്‌  നമ്മള്‍ റിമൂവ് ചെയ്യും വരെ !!!
[ ആരും ഇതൊന്നും പരീക്ഷിക്കാന്‍ നില്‍ക്കണ്ട കേട്ടോ...!!! ]
[ അവന്മാരുടെ ഭാഷാ പ്രയോഗം കണ്ടാല്‍  പെറ്റ തള്ള  അപ്പോള്‍ തല തല്ലി ചാകും...!! ]
ഇവന്മാരെ പഠിപ്പിച്ചു നല്ലൊരു ഗുണ്ട ആക്കാന്‍ പ്രത്യേകം ഗ്രൂപ്പ്കള്‍ വരെ മുഖപുസ്തകത്തില്‍ ഉണ്ട്....!!

ഞാന്‍ ഈ ഇടയ്ക്ക് കണ്ട ഒരു ഗുണ്ടയുടെ comment ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു....

"""

ഞാന്‍ ........എന്ന { ..........} ഏതോ നിമിഷത്തില്‍  എനിക്ക് ഇങ്ങനെ ഒരു ഫൈക് അക്കൗണ്ട്‌ തുടങ്ങേണ്ടി വന്നതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനം കൊള്ളുന്നു .... xxxxxx എന്ന ഗ്രൂപ്പില്‍ വച്ച് എന്‍റെ പെങ്ങളെ ചീത്ത വിളിച്ച ശശി എന്നവനു പണി കൊടുക്കണമെന്ന ആഗ്രഹത്തോടെ നടന്ന എനിക്ക് RRRRRRR ആണ് ഇങ്ങനെ ഒരു ഗ്രൂപിനെ പറ്റി എനിക്ക് പറഞ്ഞു തന്നു എന്‍റെ ഒറിജിനല്‍ പ്രൊഫൈല് നെ ഇവിടെ ആഡ് ചെയ്തത് ...... എങ്ങനെ സ്വന്തം പ്രൊഫൈലില്‍ നിന്നും തെറി വിളിക്കും , ഞാന്‍ ആകെ കുഴഞ്ഞു ...മനസ്സില്‍ എപ്പോഴോ തോന്നി ഒരു ഫൈക് ഉണ്ടാക്കാം എന്ന് .... അങ്ങനെ പ്രൊഫൈല്‍ ഉണ്ടാക്കി തുടങ്ങി, അപ്പോഴാണ് മനസ്സില്‍ ഒരു തോന്നല്‍ എന്തായാലും ഒന്ന് തുടങ്ങുന്നു ... അതൊരു കിടിലം ആയിരിക്കണം ... അവസാനം പേര് കൊടുക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ആകെ ശശി ആയി അന്ത് പേര് കൊടുത്താല്‍ പിടിച്ചു നില്ക്കാന്‍ പറ്റും ... അവസാനം ഒരു മാഗസിനില്‍ നിന്നും പൊക്കിയ പേരാണ് ഈ cccccccccccccccccccc .... എന്‍റെ ഉദ്ദേശം പോലെ ശശിക്ക് പണി കൊടുത്തു ..... ഇനി എന്തിനാ ഈ അകൌണ്ട് , ഞാന്‍ ഡിലീറ്റ് ചെയ്യാന്‍ ഇരുന്നപ്പോഴാ ആരോ എന്നെ കലിപ്പുള്ള വേറൊരു ഗ്രൂപ്പില്‍ ആഡ് ചെയ്തത് ....അവിടെ വച്ചാണ് ഞാന്‍ KKKKKKKKK എന്ന ആ പ്രസ്ഥാനത്തെ പരിച്ചയപെടുന്നത് ..... ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട് ആ മഹാന്‍റെ തെറി വിളിക്കുന്ന ശൈലിയില്‍ .... പലപ്പോഴും ഞാന്‍ KKKKനെ അനുകരിക്കുവാന്‍ ശ്രമിച്ചു , നടന്നിട്ടില്ല ... പതുകെ പതുക്കെ KKKKK'de തെറികള്‍ വായിച്ച് വായിച്ച് ഞാന്‍ തെറി എന്താണെന്ന് പഠിച്ചു ...." പലരെയും ഞാന്‍ തെറി വിളിച്ച് വിഷമിപിച്ചതായി ഇപ്പോള്‍ എനിക്ക് തോന്നി അതാണ്‌ ഇപ്പോള്‍ ഇങ്ങനെ ഒന്ന് എഴുതാന്‍ എന്‍റെ മനസ്സ് പ്രേരിപ്പിച്ചത് .... എല്ലാവരോടും സോറി ഒന്നും മനപ്പൂര്‍വ്വം അല്ല... കൂടെ ഉള്ളവരെ എന്തെങ്കിലും പറഞ്ഞാല്‍ അതും കേട്ട് ലൈക്‌ അടിക്കാന്‍ എന്നെ കിട്ടില്ല ....അറിയാതെ അവന്‍റെ തള്ളക് തന്നെ ഞാന്‍ ആദ്യം വിളിക്കും... പിന്നെ അറിയാതെ ആലോചിക്കുമ്പോള്‍ അവരെ പോലെ എനിക്കും അങ്ങനെ ഒരു അമ്മ ഉണ്ടല്ലോ ഞാന്‍ ഓര്‍മിക്കും ...സൊ ഞാന്‍ എല്ലാം നിര്‍ത്തുകയാ .... ഇനി ഞാന്‍ തെറി വിളിക്കില്ല എന്ന് ഇവിടെ സാക്ഷ്യപെടുതുന്നു ... .അവസാനമായി kkkkk തന്ന ഒരു ഉപദേശം ഞാന്‍ എല്ലാവര്‍ക്കും തരുന്നു "ഒരിക്കലും കൂടെ നിക്കുന്നവനെ ചതിക്കുകയോ ..ചതിയിലൂടെ ഒന്നും നേടുകയോ ചെയ്യരുത്‌ ...."

 """"

ഇതുപോലെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണു ചിലര്‍  fake id ഉണ്ടാക്കുന്നത്‌.....,....!!
.
സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ള ഗുണ്ടകളുടെ പല  കഥകളും   ഈ മുഖ പുസ്തകത്തിന്റെ ഏടുകളില്‍ ഉണ്ട്....!!!
ഈ തെറി വിളിക്കുന്നവന്മാര്‍ക്കെതിരെ ip അഡ്രസ്‌ ഉപയോഗിച്ച് കേസ് കൊടുക്കാമെന്ന കാര്യം ഇപ്പോള്‍ കുരുത്തു വന്ന പല new generation ഗുണ്ടകള്‍ക്കും അറിയില്ല എന്ന് തോനുന്നു.....
[ ഇത് വായിക്കുംബോഴെക്കിലും മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം ...!!!]

***********************************

മുഖ പുസ്തകത്തിലെ retired ഗുണ്ടയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു ഉപദേശം തരാം.....
[ for fans ഗുണ്ടകള്‍ക്ക് !! ]\

>> എന്തിനാ അനിയന്മാരെ ഇങ്ങനെ കണ്ടവന്മാര്‍ക്ക് വക്കാലത്തും പിടിച്ചുകൊണ്ടു മറ്റുള്ളവരെ തെറി വിളിച്ചു നടക്കുന്നത്...???
""അവന്മാരാണോ നിങ്ങളുടെ വീടിലേക്കുള്ള വട്ടച്ചിലവിനുള്ള പൈസ തരുന്നത്...???""
ആ സമയം internet'ലും youtube'ലും നാം കാണാത്തതായ എന്തൊക്കെ സംഭവങ്ങള്‍ ഉണ്ട് ... അതൊക്കെ തേടി പൊകൂ .... അറിവ് അതിലൂടെ നേടൂ.....
[പുസ്തകം തുറന്നു വച്ച് പഠിക്കാന്‍ ഞാന്‍ പറയില്ല...!!! ]

>> അതുപോലെ തന്നെ എഴുത്തിന്റെ മഹാ സാഗരത്തില്‍ എന്നെ പോലെ പോയിരുന് atleast നോത്തൊലി മീനിനെ പിടിക്കാന്‍ ചൂണ്ടയെങ്കിലും ഇട്ടു സമയം കളയൂ.....

>> facebook എന്ന ലോകത്തില്‍ തെറിവിളിച്ച് ശത്രുക്കളെ സമ്പാതിക്കാതെ നല്ല സൌഹൃതം സ്ഥാപിക്കാന്‍ സ്രമിക്കൂ.....

**********************************
അരുണ്‍ എസ് എല്‍
**********************************

9 comments:

 1. ഹാ എല്ലായിടത്തും കാണും തറവാടില്ല വിഭാഗം

  ReplyDelete
  Replies
  1. ഹി ഹി ഹി
   തറവാട് ഉണ്ട് ഭായ്....

   Delete
 2. ഏതൊ ഒരു എക്സ് ഗുണ്ടയാണോ എന്ന് വര്‍ണ്ണ്യത്തിലാശംങ്ക...

  ReplyDelete
 3. ""മുഖ പുസ്തകത്തിലെ retired ഗുണ്ടയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ഒരു ഉപദേശം തരാം.....""

  അവസാനം ഞാനിങ്ങനെ കൊടുത്തിട്ടുണ്ട്‌...,,, അതില്‍ നിന്നും എല്ലാം വ്യക്തമല്ലേ !!

  ReplyDelete
 4. എനിക്ക് ഈ ഗുണ്ടകളെ കുറിച്ച് കൊറച്ചു പറയാന്‍ ഉണ്ട് പറയട്ടെ നമ്മള്‍ എങ്ങനെ ഒരാളെ വീഴ്ത്തുന്നു എന്ന് ഒരുകാര്യം ചെയ്യാം പണ്ടത്തെ ആ പണി ഇന്ന് ഈ ബ്ലോഗില്‍ ചെയ്താലോ ഇടയ്ക്കു സാധകം ചെയ്തില്ലെങ്കില്‍ പഠിച്ച പണി മറന്നുപോകും

  ReplyDelete
  Replies
  1. അല്ല ഇതാര് ബിജു ചേട്ടനോ....
   വന്നാട്ടെ ,,,ഇരുന്നാട്ടെ ,,, കുടിക്കാന്‍ എന്താ വേണ്ടത് ???
   റം ,, വിസ്ക്കി ,,ബ്രാണ്ടി,,,,

   Delete
 5. അപ്പി ബിജു ഇമ്മടെ പിള്ളേരെ മൊത്തം വിളിച്ചോ ... ഇവനെ ഇന്നുതന്നെ അങ്ങ് തീര്‍ത്തെക്ക് ... കൊല്ലണ്ട !

  ReplyDelete
  Replies
  1. ഇവിടെയും എനിക്കിട്ടാ താങ്ങിയത് അല്ലെ ഹും

   Delete
  2. എല്ലാവരും ഉണ്ടല്ലോ...
   എന്റെ അടിയന്തരം കൂടാന്‍ വന്നതാണോ ചേട്ടന്മാരേ.....

   Delete