Wednesday, 5 December 2012

SALES GIRL തന്ന എട്ടിന്റെ പണി


നേരം സന്ധ്യ ആയി തുടങി ...
പുറത്ത്‌ മഴ ആര്‍ത്ത് പെയ്യുന്നു ....

ഞാനും എന്‍റെ സുഹൃത്തും ഒരു ചായ
 പോലും കുടിക്കാന്‍ കാശില്ലാതെ ഇരിക്കുവായിരുന്നു .......

"ഈശ്വരാ എന്തൊരു വിശപ്പ്‌ ..."

ഒരു കാലിച്ചായ എങ്കിലും  കിട്ടിയായിരുന്നഗ്ഗില്‍ ??
ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചപ്പോ ഈ ആമാശയം ഇല്ലാതെ സൃഷ്ട്ടിച്ചാല്‍ മതിയായിരുന്നു.."

ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോകും...
കാരണം വിശപ്പിനെക്കാള് ‍ വലിയ ദുരിതം മനുഷ്യനില്ല എന്ന് ഞങ്ങള്‍ മുന്നേ മനസ്സിലാക്കിയതാ ണ് ...

ഇങ്ങനെ ഇരിക്കുംബ്ബോഴാണ ് വാതിലില്‍ ഒരു മുട്ട് കേള്‍ക്കുന്നത് ...
ആരാണ് ഈ പെരു മഴയത്ത് ??
മറ്റു കൂട്ടുകാര്‍ എല്ലാം വീട്ടില്‍ പോയിരുന്നു ...

""ആരാണെക്കിലും പോയി തുറക്കട... " ഞാന്‍ പറഞ്ഞു ....
അവന്‍ വാതില്‍ തുറക്കാന്‍ പോയി......
പാതി കീറിയ പഴയ ഒരു  ജീന്‍സാണ് അവന്‍ ഇട്ടിരുന്നത്... ഒരു ഇന്നര്‍ ബനിയന്‍ പോലും അന്നേരം ധരിച്ചിരുന്നില് ല ....
പോയ പാടെ അവന്‍ ഓടിമുറിയില്‍ വന്നു
"അളിയാ എന്‍റെ മാനം പോയി...എന്‍റെ എല്ലാം അവള്‍ കണ്ടു അളിയാ ........"
എനിക്കൊന്നും മനസ്സിലായില്ല...."
"എന്താടാ... ആരാ പുറത്ത്‌ ?"

"ഏതോ ഒരു നായിന്‍റെ മോള്....പക്ഷെ ഒടുക്കത്ത ചരക്കാ ...."
""എന്ത്...പെണ്ണോ ...അതും ഈ മഴയതോ??" ഞാന്‍ ചോദിച്ചു
ഞങ്ങള്‍ രണ്ടു പേരും ഷര്‍ട്ട് എടുത്തിട്ട് ചെറിയ പുഞ്ചിരിയോടെ പുറത്തോട്ടു ചെന്നു...
അവന്‍ പറഞ്ഞത്‌ തെറ്റിയില്ല.....മുടിഞ്ഞ ചരക്ക്‌ തന്നെ ...
രാവിലെ തൊട്ട ചന്ദന കുറി മഴ വെള്ളം വീണു നെറ്റിയില്‍ ആകെ പരന്നിരിക്കുന്ന ു ..
അവള്‍ അത് കയ്യിലുള്ള തൂവാല കൊണ്ട് ഒപ്പിയെടുക്കുക യായിരുന്നു....
അപ്പോഴാണ്‌ ഞങ്ങള്‍ ചെല്ലുന്നത് ..

  "മഴ നനഞ്ഞപ്പോള്‍ കേറി നിന്നതായിരിക്കു ം അല്ലെ??" ഞാന്‍ ചോദിച്ചു ....
  "അതെ സര്‍""" "'' അവള്‍ പറഞ്ഞു ...
  "അയ്യോ സര്‍ എന്നൊന്നും വിളിക്കണ്ട .....ഞങ്ങള്‍ ഇവിടെ അടുത്തുള്ള ഒരു കോളേജില്‍ പഠിക്കുന്നവരാ.....

  "അതെയോ ...പിന്നെ സര്‍ എന്ന് വിളിച്ചത് ഞങ്ങളുടെ ഡ്യൂട്ടി യുടെ ഭാഗമാണ് ...ഞാനൊരു സെയില്‍ ഗേള്‍ ആണ് .....ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ കുറച്ചു
  പ്രോഡക്റ്റ്സു നിങ്ങളെ പരിചയപ്പെടുത്താ ം "
  ഞാന്‍ എന്‍റെ സുഹൃത്തിനെ ഒന്ന് നോക്കി ....
  എന്‍റെ സുഹൃത്ത്‌ അവളുടെ ചന്തം കണ്ടു വാപൊളിച്ചുനില്‍ ക്കുവായിരുന്നു ...
  "അളിയാ ഇതു കേസ് വേറെയാണ്...മെല്ലെ വലിയാം ...."
  ഞാന്‍ സുഹ്രിത്തിന്റെ ചെവിയില്‍ പറഞ്ഞു ...

  "വലിയാനോ..അതും ഇത്ര നല്ല ഒരു പെണ്ണ് ആദ്യമായിട്ട് വീട്ടില്‍ വന്നിട്ടോ ...നമുക്ക് കുറച്ചു നേരം ഒന്ന് സുഖിക്കാട ..." സുഹൃത്ത്‌ പറഞ്ഞു
  പിന്നെ ...ഇവള് കാണിക്കുന്ന സാധനംവേടിക്കാന്‍ നിന്‍റെ കയ്യില് പൈസ അടക്കി ഇരിക്കുന്നുണ്ട് ടല്ലോ ??
  "ഹ .....അതിനാരു സാധനം വേടിക്കുന്നു... ....അവള് കാണിക്കട്ടെ ....നമുക്ക്‌ ഒന്ന് കാണാമല്ലോ ?"
  അങ്ങനെ അവള് കാണിച്ചു തുടങി ....
  ആദ്യം കാണിച്ചത്‌ ചായ പ്പൊടി ആയിരുന്നു ...
  "സര്‍...ഇതൊരു പ്രത്യേഗ തരം ടീ പൌഡര്‍ ആണ്...മറ്റു ചായ പോടികളെ ക്കാള്‍ കുറവ്‌ ഉപയോഗിച്ചാല്‍ മതി .."
  "ഓഹോ ..കൊള്ളാലോ ..."എന്‍റെ സുഹൃത്ത്‌ അവളുടെ കയ്യില്‍ നിന്ന് അത് മേടിച്ചു.... അവള്‍രണ്ടാമത്ത െ ഐറ്റം കാണിച്ചു ....
  അതൊരു കമ്പിളി പുതപ്പ് ആയിരുന്നു ആയിരുന്നു ..
  "സര്‍ ഈ മഴക്കാലത്ത്‌ കമ്പിളി പുതപ്പില്‍ കിടന്നുറങ്ങുന്ന തിനെ പറ്റി ഒന്ന് ചിന്ധിച്ചു നോക്കു ....."
  "ദൈവമേ ...എവളിന്നു എന്തെന്ഗ്ഗിലുമൊ ക്കെ മേടിപ്പിക്കും ....മഴയത് അസമയത് ഒരു പെണ്ണ് കേറി വന്നു ഇങ്ങനെയൊക്കെ ചിന്ധിക്കാന്‍ പറഞ്ഞാല്‍ ....എന്തായിരിക് കും അവസ്ഥ ?"

  കല്യാണം കഴിഞ്ഞിട്ടാണെ മേടിക്കാമായിരുന ്നു "എന്‍റെ സുഹൃത്ത്‌ ഒരു തമാശ പോലെ പറഞ്ഞു...
  അവള്‍ക്കു എന്ത് മനസിലായിട്ടാണെന ്നറിയില്ല...അവള ും ചെറുതായൊന്നു ചിരിച്ചു....
  "സര്‍ ഈ പുതപ്പിന് വെറും നാന്നൂടറ്റി തൊണ്ണൂറ്റൊമ്പത് രൂപ മാത്രേ ഉള്ളു ..." അവള്‍ പറഞ്ഞു

  "ആഹ .......വളരെ വിലക്കുറവാലോ ? എന്റെ സുഹൃത്തിന്റെ മറുപടി ...

  അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു
  "അളിയ ...പൈസ ഇല്ലെന്നു പറഞ്ഞു നാറ്റിക്കരുത് ..പ്ലീസ്‌ ....."

  ഞാന്‍ തലചെറുതായൊന്നു ആട്ടി കൊടുത്തു ...
  "ഈശ്വര ....ഇവനിതെന്ത്‌ ഭാവിച്ചിട്ടാ കര്‍ത്താവേ ..."
  "സര്‍ ...ഒരു പുതപ്പ് എടുക്കട്ടെ "
  "പറയാം ...നിക്ക്...ഇനി വല്ലതും കാണിക്കാന്‍ ഉണ്ടോ ?"
  അടുത്തതായി അവള്‍ എടുത്തത് ആവി കൊള്ളുന്ന ഒരു ഉപകരണം ആണ് <അതിന്‍റെ പേര് ഞാന്‍ മറന്നു പോയി >
  "സര്‍ ഈ മഴക്കാലത്ത്‌ പനിയെങ്ങാനും വന്നാല്‍ ഇതില്‍ അല്‍പ്പം വിക്ക്സ്‌ ഇട്ട് ആവി പിടിച്ചു വിയര്‍ത്തു കഴിഞ്ഞാല്‍ എല്ലാ പനിയും പോയി കിട്ടും "
  "ഈ നിലക്ക് പോയാല്‍ നീ കുറെ വിയര്‍ക്കും .."
  .ഞാന്‍ സുഹൃത്തിന്‍റെ ചെവിയില്‍ പറഞ്ഞു ...

  "ഇതൊന്നു എടുത്താലോ ചേട്ടാ..."
  സര്‍ എന്നുള്ള വിളി നിര്‍ത്തി...ഏട്ടാ എന്ന് വിളിച്ചു തുടങി..അതെന്റെ കൂട്ടുകാരന് അല്‍പ്പം സുഖിച്ചുട്ടോ .......

  മേടിക്കു ഏട്ടാ ........
  എന്താ ഏട്ടാ ഇതു ...
  ഇന്നു മൊത്തം മഴയായ കാരണം ഒന്നും വിറ്റില്ല...
  പ്ലീസ്‌ ഏട്ടാ .........

  അളിയാ പണി പാളി ....
  ഇവള് എന്നെക്കൊണ്ട് മേടിപ്പിക്കും .....
  എന്‍റെ സുഹൃത്ത്‌ എന്നെ മെല്ലെ അകത്തേക്ക് വിളിച്ചു ...
  "എടാ...എന്തെലോന ്നു മേടിച്ചില്ലേ...നാണക്കേടല്ലേ ? പാവം ...ഈ മഴയത്ത്കിടന്നു കഷ്ട്ടപ്പെടുന്ന തല്ലേ??
  നിനക്ക് മുഴു വട്ടാ കോപ്പേ....അവള് ഒന്ന് ഒലിപ്പിച്ചപ്പോ നീ അതില് വീണു ല്ലേ ...അല്ല ഇതൊക്കെ മേടിക്കാന്‍ പൈസ എവിടുന്നാ ....??"
  "നമുക്ക്‌ കറണ്ട് ബില്‍ അടക്കാന്‍ വെച്ച പൈസ മുക്കിയാലോ??എടാ നാളെ എന്‍റെ വീട്ടില്‍ നിന്ന് പൈസ ഇടും ...അപ്പൊ അടക്കാം...."
  നിനക്ക് വട്ടാ ........
  അളിയ പ്ലീസ്‌ ...എനിക്കാ കൊച്ചിനെഒരുപാടിഷ്ട്ടപെട ്ടു ......"
  ഓഹോ ....അപ്പൊ ഇനി പറഞ്ഞിട്ട് കാര്യല്ല്യ....എ ന്ത് വേണന്നു വെച്ചാല്‍ ആയിക്കൊളൂ...... പക്ഷെ നാളെ പൈസ കിട്ടണം ....
  അവന്‍ പൈസ എടുത്ത് .....അഞ്ഞൂറ് രൂപക്ക്‌ എന്തൊക്കെയോ മേടിച്ചു......
  എന്നിട്ട് ഒരു ആയിരത്തിന്റെ നോട്ടു അവള്‍ക്കു കൊടുത്തു ....

  "അയ്യോ ...ചെയ്ന്ജ്‌ ഇല്ലല്ലോ ഏട്ടാ ......."

  വീണ്ടും പണി ....
  "ഏട്ടാ ...ഒരു കാര്യം ചെയ്യു...ഞങ്ങള് ‍ ഇവിടെ അടുത്താണ് താമസിക്കുന്നത്...നാളെ കോളേജില്‍ പോകുമ്പോ....അവിടെ വന്നാല്‍ ഭാക്കി പൈസ തരാം ...."
  മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി.....
  ഒരു വെടിക്ക്‌ രണ്ടു പക്ഷി ...........
  അവന്‍ ഓക്കേ അടിച്ചു .......
  ഒരു നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചു അവള്‍ തിരിഞ്ഞു നടന്നു .......
  പിറ്റേന്ന് ഞാനും എന്‍റെ സുഹൃത്തും അവളുടെ വീട് തപ്പി പോയി ....
  വീട് കണ്ടു പിടിച്ചു ..... കാളിംഗ് ബെല്‍ അടിച്ചു ...
  എന്‍റെ ഫ്രെണ്ട് അവളെ കാണാന്‍ കൊതി പൂണ്ടു നില്‍ക്കുവായിരു ന്നു
  ഉടനെ തന്നെ വാതില്‍ തുറന്നു ഒരു പെണ്‍ പട പുറത്തു വന്നു ...
  അതില്‍ അവളെ ഞങ്ങള്‍ തിരഞ്ഞു ...
  കാണുന്നില്ല .....
  ""എന്ത് വേണം ? ചോദ്യം വന്നു""
  "ഒരഞ്ഞൂറു രൂപ ഭാക്കി കിട്ടാന്‍ ഉണ്ടായിരുന്നു ...." ഞാന്‍ പറഞ്ഞു ...
  ഉടനെ അവള്‍ അവിടെ വന്നു ....
  കണ്ടു കഴിഞ്ഞാല്‍ കുളിച്ചു 
ഇപ്പോ ഇറങിയതെ ഉള്ളു ഇന്നു തോന്നും ...
അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്ന് വെള്ളം ഊര്‍ന്നു വീഴുന്നു ...
മനസ്സില്‍ വീണ്ടും എന്തൊക്കെയോ പൊട്ടി .........
ഞാന്‍ അവളോട്‌ പറഞ്ഞു ..
"അഞ്ഞൂറ് രൂപ....."

"ഏതു അഞ്ഞൂറ് ?? " അവള്‍ ചോദിച്ചു
""ഇന്നലെ വീട്ടില്‍ വന്നില്ലേ ?? അപ്പൊ താരാന്‍ ഭാക്കിയുള്ള അഞ്ഞൂറ് ...""
ഞാന്‍ പറഞ്ഞു ....

"ഞാനൊരു അഞ്ഞൂറും നിങ്ങള്ക്ക് തരാന്‍ ഇല്ല....നിങ്ങള്ക്ക്  ആളു മാറി എന്ന് തോനുന്നു ...""
""എടി പെരും കള്ളി ....ഞാന്‍ അലറി ..""""
ഈ സമയം കാട്ടു പോത്ത് പോലത്തെ ഒരു പെണ്ണ് പറഞ്ഞു ..
"പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്നസ്ഥ ലം ആണ് ഇതു...മക്കള് പോകാന്‍ നോക്കു ..."
ഇതുപോലൊരു ട്വിസ്റ്റ്‌ ഞാന്‍ പ്രതീക്ഷിച്ചില്ല ......
ആ പുന്നാര മോള് ഇങ്ങനെകാണിക്കും എന്ന് ഞാന്‍ സ്വപ്ന്നതില്‍ പോലും വിജാരിച്ചില്ല ....
വല്ലാത്ത ചതി ആയി പോയി ...

അവിടെ നിന്നാല്‍ അടി ഉറപ്പാണ് എന്ന് മനസിലായത് കൊണ്ട് ഞങ്ങള്‍മെല്ലെ വലിഞ്ഞു ........
എന്‍റെ സുഹൃത്ത് ഒന്നും മിണ്ടിയില്ല....
കാരണം അവന്‍ മിണ്ടിയിട്ടു കാര്യം ഒന്നും ഇല്ലാന്‍ എന്ന് അവനു തന്നെ അറിയാമായിരുന്നു ...
നേരെ പോയി എ ടി എമ്മില്‍ നിന്ന് എനിക്ക് ആയിരം രൂപ എടുത്തു തന്നു ......

എന്നിട്ട് പറഞ്ഞു
"അളിയാ നമ്മുടെ വീടിനു മുന്നില്‍ സെയില്‍സ്‌ ഗേള്‍സിനു പ്രവേശനം ഇല്ല എന്നുള്ള ഒരു ബോര്‍ഡ്‌ തൂക്കിയാലോ ? "

********************************
അരുണ്‍ എസ് എല്‍
********************************

No comments:

Post a Comment