Thursday 22 November 2012

മരണം : രംഗബോധം ഇല്ലാത്ത കോമാളി


നാളെ Digital Electronics Lab പരീക്ഷയാണ്‌.....,.....
ഹോ ഒന്നും പഠിച്ചില്ല....
പുസ്തകം തുറന്നുനോക്കിയപ്പോള്‍ അതിനുള്ളിലെ Circuit Diagram's എന്നെ നോക്കി ചിരിക്കുന്നു.....!!! [കി കി കി ]

എന്തൊരു നശിച്ച ജീവിതം.... എഴുതിയ പേപ്പര്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല ... വീട്ടുകാരുടെ പൈസ കളയാനായി ഒരു പാഴ് ജന്മം.... :(
[ ഞാന്‍ മനസ്സില്‍ വിചാരിച്ചു  ]

ഛെ .... എന്തൊക്കെയോ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ ഞാന്‍ വീണ്ടും പുസ്തകം തുറന്നു...
എല്ലാം ശൂന്യം....
"" ഈശ്വരാ ഇതെന്തു മായം...??""
കുറച്ചുമുന്പ് എന്നെ കളിയാക്കിയ Circuit Diagram's എവിടെ....
എന്തൊക്കെയോ ചില വാക്കുകള്‍ അവിടെ തെളിഞ്ഞുവരുന്നതായി തോന്നി...
മ ,ര ,ണം
ഞാന്‍ കൂട്ടി വായിച്ചു ""മരണം"" !!!!

മരണം മരണം മരണം .... ആ പുസ്തകം മുഴുവന്‍ ഈ വാക്കുകൊണ്ട് നിറഞ്ഞു ....
ഞാന്‍ പേടിച്ച് ആ പുസ്തകം കട്ടിലിന്റെ ഒരു ഭാഗത്തേക്ക്‌ വലിച്ചെറിഞ്ഞു ....എന്നിട്ട് ഒരു ഷീറ്റ് കൊണ്ട് അതിനെ മൂടി...

ഇപ്പോഴാ സമാധാനം ആയതു...

ഫാനില്‍ നിന്നുള്ള ഇളം കാറ്റും കൊണ്ട് ഞാന്‍ കട്ടിലില്‍ കിടന്നു...
കണ്ണടയ്ക്കാന്‍ പറ്റുന്നില്ല ... മനസ്സില്‍ ആ വാക്കുകള്‍ മാത്രം തെളിഞ്ഞുവരുന്നു ....
 ""മരണം"" "" മരണം"" ""മരണം""

നെഞ്ചിന്റെ ഇടതു ഭാഗത്തായി ആരോ ഒരു മരക്കുറ്റി അടിച്ചിറക്കുന്നത്  പോലെ ഒരു തോന്നല്‍......,...
ഞാന്‍ സൂക്ഷിച്ചു നെഞ്ചിലേക്ക്  നോക്കി ...
ശെരിയാ  ഉള്ളില്‍ ഒരു വേദന പോലെ ...
ആ വേദന കൂടി കൂടി വന്നു....
നെഞ്ചത്ത്‌ കയ്യും വച്ചുകൊണ്ട് ഞാന്‍ കട്ടിലിലേക്ക് വീണു ....
ഒന്നുറക്കെ കരയണമെന്നുണ്ട് ... പറ്റുന്നില്ല.... ശബ്ദം ഇടറുന്നു....

എവിടെ നോക്കിയാലും ഞാന്‍ പുസ്തകത്തില്‍ കണ്ട വാക്കുകള്‍ എന്റെ മുറിയുടെ നാലുവശത്തും ഉലാത്തുന്നു....

ഞാന്‍ മരണത്തിന്റെ പടുകുഴിയിലേക്ക് വീഴുകയാണോ ???
അറിയില്ല..... വേദന കൂടി കൂടി വന്നു....

[കുറേ  സമയം കഴിഞ്ഞു ]

ആരൊക്കെയോ കരയുന്ന ശബ്ദം കേട്ട് ഞാന്‍ കിടക്കയുടെ ഇടതു ഭാഗത്തേക്ക്‌ നോക്കി...

അമ്മ എന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പൊട്ടി കരയുകയാണ് ....
അനുജത്തി അമ്മയുടെ തോളില്‍ കലങ്ങിയ കണ്ണുകളുമായി ചാരിക്കിടക്കുന്നു....

എന്താണ് ഇവിടെ നടക്കുന്നത് ?? എനിക്കൊന്നും മനസ്സിലായില്ല....

എന്റെ സുഹൃത്തുക്കള്‍ പലരും മുറിയുടെ പല വശത്തായി താടിക്ക് കയ്യും കൊടുത്തു നില്‍ക്കുന്നു...
ചില ബന്ധുക്കളും അയല്‍വാസികളും എന്റെ അച്ഛനെയും അമ്മയെയും എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു ...

എന്തായാലും കാര്യം അറിയണമല്ലോ ... അവരോടു അന്വേഷിക്കാനായി ഞാന്‍ കട്ടിലില്‍ നിനും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.... കഴിയുന്നില്ല.... ദേഹം വല്ലാതെ തണുത്ത് ഉറഞ്ഞിരിക്കുന്നു ....
പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു...

"" അതെ ഞാന്‍ മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു...."""

എനിക്ക് അമ്മയെയും അനുജത്തിയും ആശ്വസിപ്പിക്കണം എന്നുണ്ട് ..... പറ്റുന്നില്ല.....

ഒരു നിമിഷം ഞാന്‍ എന്റെ വീട്ടുകാരെയും കൂട്ടുകാരെയും ഓര്‍ത്തു പോയി....
അമ്മ അച്ഛന്‍ അനുജത്തി , കൂട്ടുകാര്‍ , എന്റെ കാമുകി .... ഇവരെല്ലാം എന്റെ മുന്നിലൂടെ കടന്നുപോയി....
ഇനി ഇവര്‍ക്കൊക്കെ ആരാണ് ഉള്ളത്....

എന്നും ഉറക്കം എഴുന്നേറ്റ ഉടനെ അമ്മയോട്
"" എന്താ അമ്മേ ഇത് ... സമയം 8.30 ആയല്ലോ.. ഞാനിനി എപ്പോഴാ കോളേജില്‍ പോകുന്നത്....???""
ഇനി ഇങ്ങനെ പറയാന്‍ ഈ പൊന്നോമന പുത്രന്‍ ഇല്ലല്ലോ...

എന്റെ അച്ഛന്‍..,...
"" നീ കറങ്ങി നടന്നോ.. ഒന്നും പഠിക്കണ്ട ...നീ എന്നെ മുടിപ്പികും....""
പരീക്ഷക്ക്‌ മാര്‍ക്ക്‌ കുറഞ്ഞാല്‍ ഇനി ഇങ്ങനെയൊക്കെ ആരോട് അച്ഛന്‍ പറയും ???

എന്റെ അനുജത്തി ...
"" നീ സിഗരറ്റും വലിച്ച് ,കള്ളും   കുടിച്ചു നടന്നോ...
ഇനി വീട്ടില്‍ വച്ച് സിഗരറ്റ് വലിച്ചാല്‍ ഞാന്‍ ഉറപ്പായും അമ്മയോട് പറഞ്ഞുകൊടുക്കും...നോക്കിക്കോ...!!""

"' ഇല്ലടീ ഇനി ചേട്ടന്‍ അങ്ങനെ ഒന്നും ചെയ്യില്ല....""
അവളെ കെട്ടിപ്പിടിച്ചു കരയണമെന്നു തോന്നിപ്പോയി ....

എന്റെ കൂട്ടുകാര്‍...,...
സന്തോഷമായാലും സങ്കടം ആയാലും ആരുടെയെങ്കിലും കയ്യില്‍ നിന്നും  പൈസ കടം വാങ്ങി ബിവേറേജില് പോയി മദ്യം  കൊണ്ട് വന്നു ആഘോഷിക്കുന്ന എന്റെ തെമ്മാടി കൂട്ടുകാര്‍......,....
അളിയന്മാരേ i misss u.....
ഇനി നിങ്ങള്‍ എന്റെ ശവക്കല്ലറയില്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു ഗ്ലാസ്‌ മദ്യം കൊണ്ട് വയ്ക്കണം...
കുറച്ചു അച്ചാര്‍ വയ്ക്കാനും മറക്കല്ലേ....

എന്റെ കാമുകി...
ജീവിതം എന്താണെന്നു പഠിപ്പിച്ച എന്റെ ഏറ്റവും നല്ല സുഹൃത്ത്‌....
എനിക്ക് അവളുടെ കാര്യത്തില്‍ മാത്രമാണ് ഒരാശ്വാസം...
ഞാന്‍ മരിക്കും മുന്‍പ് അവള്‍ സുരക്ഷിതയായി മറ്റൊരാളുടെ കൈകളില്‍ എത്തിയല്ലോ....!!
ഞാന്‍ സ്വപ്നം കണ്ടിരുന്ന കുടുംബം,കുട്ടികള്‍, അവയെല്ലാം സമ്മാനിക്കാന്‍ എന്നേക്കാള്‍ നല്ലൊരു പുരുഷനെ അവള്‍ക്കു നല്‍കിയതിനു ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു....

ഇനി എന്നെ കുഴിയിലേക്ക് കൊണ്ടുപോകുന്നവരെയും കാത്തുകൊണ്ട് എനിക്ക് സ്വസ്ഥമായി വിശ്രമിക്കാം....

പെട്ടന്നാണ് അത് സംഭവിച്ചത്....
"" ഇസ്രയേലിന്‍ നാഥനായി വാഴുമെക ദൈവം....
സത്യാ ദീപ മാര്‍ഗമാെണന്‍  ദൈവം....""
അതിനൊപ്പം നിലയ്ക്കാത്ത മണി മുഴക്കവും.....

അല്‍പ്പം പതര്‍ച്ചയോടെ ഞാന്‍ തിരിഞ്ഞുനോക്കി....
ഹോ മൊബൈല്‍ അലാറം ആയിരുന്നോ....

ഇതുവരെ കണ്ടത് സ്വപ്നമായിരുന്നു ....

ഞാന്‍ സ്വയം നുള്ളി നോക്കി....
എനിക്കെന്താ പുനര്‍ജന്മം കിട്ടിയതുപോലെ അനുഭവപ്പെട്ടു ....
ഞാന്‍ മരണത്തെ തോല്‍പ്പിച്ചു എന്നൊരു സംതൃപ്തിയും..

ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
""" ജീവിതം അവസാനിച്ചിട്ടില്ല ... ഇനിയും ഒരുപാടു ബാക്കിയുണ്ട്...."""

******************************

അരുണ്‍ എസ് എല്‍

*******************************



4 comments:

  1. മരണം ഒരു അനുഭൂതിയാണ് ....
    ജീവിതത്തില് ഒരിക്കല് മാത്രം അനുഭവിക്കാന് കഴിയുന്ന അനുഭൂതി ...

    ReplyDelete
    Replies
    1. ആ അനുഭൂതി പലപ്പോഴും നമ്മെ ഭയപ്പെടുത്തി പോകാറുണ്ട്....
      അതും പ്രതീക്ഷിച്ചുകൊണ്ടൊരു ജന്മം ഇനിയും ബാക്കി....

      Delete
  2. electronics circuit il ninnun shok adichu marikkananu nammude vidhi

    ReplyDelete