Saturday 27 April 2013

" LADIES FIRST "

" LADIES FIRST " നു പിന്നിലെ കരളലിയിക്കുന്ന കഥ.

ഏതു കാര്യത്തിലും ലോകത്തെമ്പാടും പൊതുവായി നില നില്‍ക്കുന്ന ഒരു രീതിയാണ് "ലേഡീസ് ഫസ്റ്റ് " എന്നത്, 
ഈ രീതിനിലവില്‍ വന്നതിനു പിന്നില്‍ രസകരമായൊരു കഥയുണ്ടത്രേ...

കഥ ഇങ്ങനെ പോകുന്നു...

പണ്ട് പണ്ട് ഒരു കൊച്ചു പട്ടണത്തില്‍ ഒരു പെണ്‍കുട്ടിയും സുമുഖനും സല്‍സ്വഭാവിയുമാ ­യ ഒരു ഒരു ചെറുപ്പക്കാരനും ­ ഉണ്ടായിരുന്നു, എല്ലാ പ്രേമ കഥകളിലെയും പോലെ ഇരുവരും കണ്ടു മുട്ടുകയും അനുരാഗ നിബദ്ധരാവുകയും ചെയ്തു...
പക്ഷെ രണ്ടു ഗോത്രത്തില്‍ പെട്ടവരായത് കൊണ്ട് ഇരുവരുടെയും വീട്ടുകാരും സമൂഹവും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു...

അങ്ങിനെ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില് ­‍ മരണത്തിലെങ്കിലു ­ം ഒന്നാവാന്‍ തീരുമാനിച്ചു, ഇരുവരും ചേര്‍ന്ന് ആത്മഹത്യാ മുനമ്പില്‍ എത്തി...

തന്റെ എല്ലാമായ പ്രണയിനി മരണത്തിലേക്ക് ചാടുന്നത് കാണാനുള്ള കരുത്തില്ലാതിരു ­ന്ന ചെറുപ്പക്കാരന്‍ ­ അവളോട്‌ പറഞ്ഞു : "പ്രിയേ ഞാന്‍ ആദ്യം ചാടാം എന്നിട്ട് നീ ചാടിയാല്‍ മതി..."

മനമില്ലാ മനസ്സോടെ അവള്‍ അതിനു സമ്മതിച്ചു...

അവളെ അവസാനമായി ചുംബിച്ചു കൊണ്ട് അവന്‍ എടുത്തു ചാടി...

അവന്‍ ചാടിക്കഴിഞ്ഞപ്പ ­ോള്‍ പക്ഷെ പെണ്‍കുട്ടിയില് ­‍ സ്ത്രീസഹചമായ സ്വാര്‍ത്ഥ താല്പര്യം ഉടലെടുക്കുകയും അവള്‍ ചാടാതെ വീട്ടിലേക്കു തിരിച്ചു പോവുകയും ചെയ്തു...!

ചാടിയ യുവാവ് പക്ഷെ മരിച്ചില്ല, അഗാഥതയിലേക്ക് കൂപ്പു കുതുന്നതിനിടെ ഒരു മരക്കൊമ്പില്‍ തടഞ്ഞ അവനെ താഴ്വരയില്‍ തേനെടുക്കാന്‍ വന്ന ആദിവാസികള്‍ രക്ഷപ്പെടുത്തി...

മാരകമായി പരിക്കേറ്റ അവന്റെ ജീവന്‍ രക്ഷിക്കാനായി ആദിവാസി വൈദ്യന്‍ അവനെ ഓപ്പറേഷനു വിധേയനാക്കി...

അവന്‍ അവിടെ ഓപ്പറേഷന് വിധേയനാകുമ്പോള് ­‍ പെണ്‍കുട്ടി നാട്ടില്‍ തന്റെ പുതിയ കാമുകനുമൊത് ഐസ്ക്രീം പാര്‍ലറില്‍ ഐസ്ക്രീം നുണയുകയായിരുന്ന ­ു...

ക്ലൈമാക്സ് !!

ഓപ്പറേഷന്‍ തിയേറ്റര്‍ ...
ഐസ്ക്രീം പാര്‍ലര്‍ ...
ഓപ്പറേഷന്‍ തിയേറ്റര്‍ ...
ഐസ്ക്രീം പാര്‍ലര്‍ ...

അങ്ങനെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട ചെറുപ്പക്കാരന്‍ ­ നാട്ടില്‍ തിരിച്ചെത്തി...

അവിടെ തന്റെ പ്രണയിനിയെ പുതിയ കാമുകനോടോത്തു കണ്ടു ഹൃദയം തകര്‍ന്ന അവന്‍ അവള്‍ തന്നോട് ചെയ്ത കൊടും ചതിയുടെ കഥ നാട്ടിലെല്ലാം പാട്ടാക്കി...

അങ്ങിനെ ഈ കഥ നാടുവാഴിയുടെ കാതിലുമെത്തി.,

നാടുവാഴി അന്ന് തന്നെ പെരുമ്പറ കൊട്ടി ഒരു വിളംബരം പുറപ്പെടുവിച്ചു ­,

"ഇന്നുമുതല്‍ എല്ലാ കാര്യത്തിലും LADIES FIRST..!"

2 comments:

  1. ഇപ്പോഴാ അരുണേ എന്‍റെ സംശ്യം മാറിയത്‌ സംശ്യമില്ല...

    ReplyDelete