Thursday 6 June 2013

പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.....

പെണ്ണ് കണ്ടു പോയ ചെക്കന്‍റെ വീട്ടീന്നാ ഫോണ്‍.,.
അവള്‍ അച്ഛന്‍റെ അടുത്ത് പോയി നിന്ന് ചെവിയോര്‍ത്തു.

"പവന്‍ അത്ര മതി എങ്കിലും പണം അത്ര പോര.., ഒരു ഇരുപത് ലക്ഷം എങ്കിലും കിട്ടണം."

അച്ഛന്‍റെ മുഖത്ത് പടരുന്ന നിരാശ കണ്ട് അവള്‍ ഫോണ്‍ വാങ്ങി വളരെ സൌമ്യമായി പറഞ്ഞു,

"എന്‍റെ ഇത്രകാലത്തെ ജീവിത-വിദ്യാഭ്യ ­ാസചെലവ് അച്ഛന് ഏതാണ്ട് അന്‍പത് ലക്ഷത്തോളം വരും... നിങ്ങള്‍ അത് അച്ഛന് കൊടുക്കൂ എന്നിട്ട് എന്നെ വാങ്ങിക്കൊണ്ടു പോകൂ...
നിങ്ങളുടെ മകളെ വളര്‍ത്തിയ കണക്കും എഴുതി വെയ്ക്കൂ.., അവളെ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ ­ഇതാണ് അവളുടെ വില എന്നും പറയണം...
അതല്ലേ ശരി, അങ്ങോട്ട്‌ കാശ് കൊടുത്തു വില്‍ക്കാന്‍ തത്കാലം ഞാന്‍ ഒരു കീറാമുട്ടി ആയിട്ടില്ല... അതായി കഴിഞ്ഞാല്‍ ശ്രമിക്കാം അങ്ങോട്ട്‌ കാശുകൊടുത്തു എനിക്കൊരു ഉടമസ്ഥനെ കണ്ടെത്താന്‍...,".

അച്ഛനില്‍ നിന്നും ഭര്‍ത്താവിലേക്ക ­് പവനും പണവും കൊടുത്ത് ഉടമസ്ഥ സ്ഥാനം കൈ മാറുന്നത് മാത്രമല്ല ജീവിത ലക്‌ഷ്യം എന്നത് മനസ്സിലാക്കും എന്ന്വെ വെറുതേ പ്രതീക്ഷിക്കാം...

പെണ്ണെന്ന വര്‍ഗ്ഗം എന്നെങ്കിലും പുരുഷന്‍റെ ഉടമസ്ഥതയില്‍ അല്ലാത്ത ജീവിതത്തിനു തയ്യാറാവും എന്നും അതിനു വേണ്ടി ശബ്ദം ഉയര്‍ത്തും എന്നും പ്രതീക്ഷിക്കാം..

7 comments:

  1. (Y) Poochaykaru manikettum ennu parayum poole
    ethu arru parayum???

    ReplyDelete
  2. sangathi ok but......
    oru penkutty veettil nilkumbozhaa athinte vishamam manassilakuka
    oru cinimayil saleem kumar parayunnunudu "makalude mukathe chiri maazhumboyanu sharikkum ella baappamarum marikkunnathennu"

    ReplyDelete
  3. ആണ് പറഞ്ഞത് തന്നെയാ ഇതിന്റെ വിധി.

    ReplyDelete
  4. കൊള്ളാം

    ReplyDelete
  5. ente oru abiprayathil penninteyo penveetu karudeyo, oru paisayo,swarnnamo, avasyappedathe, nammal anungale pole jeevikkanam ennanu enikku parayanullath , avark avarude makalkku enthu nakunnuvo ath nalkatte, onnum nammalayittu chodhikkaruth, illenkil illa, undenkil und, thats it

    ReplyDelete
    Replies
    1. sorry nakunnuvo alla,::"" nalkunnuvo""""

      Delete
  6. ഞാന്‍ ഒരു സ്ഥലത്ത് വിവാഹ ആലോചനയുമായി ചെന്നു രണ്ടുപേര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു എനിക്ക് പ്രത്യെകിച്ച് ഡിമാന്‍സ് ഒന്നും ഇല്ല എന്നും അറിയിച്ചു എന്തുകൊണ്ടൊ അവരുടെ പേരന്‍സ് ആ പ്രപ്പോസല്‍ ഒഴിവാക്കി.... ഞാന്‍ പറഞ്ഞ് വന്നത് ഒന്നുംവേണ്ടാ എന്നുപറയുന്പോള്‍ ചെറുക്കന്‍റെ വീട്ടുകാര്‍ക്ക് എന്തോ കുറവുള്ളതുപോലെയാണ് ആളുകള്‍ കാണുന്നത്..... ഇത് എന്‍റെ മാത്രം അനുഭവമല്ല.

    ReplyDelete