Friday, 17 May 2013

ലൈന്‍ അടിക്കുന്നവര്‍ എന്താണ് മണിക്കൂറുകള്‍ സംസാരിക്കുന്നത് .....

പല ആള്‍ക്കാര്‍ക്കു ­ം ഉള്ള ഒരു സംശയം ആണ്
ഈ ലൈനടിക്കുന്നവര് ­ തമ്മില്‍ എന്താണ് ഈ മണിക്കൂറുകളോളം സംസാരിച്ച് കൊണ്ടിരിക്കുന്ന ­തെന്ന്?
കമിതാക്കള്‍ രണ്ട് പേരും ഒരേ കണക്ഷന്‍ എടുത്ത് അണ്‍ ലിമിറ്റഡ് ടോക് ടൈം ഉള്ള ഓഫറൊക്കെ
ആക്ടീവ് ചെയ്യുന്നത് എന്തിനാനെന്നൊക് ­കെ ഉള്ള സംശയങ്ങള്‍ ?

അതിനൊക്കെ ഉള്ള ഉത്തരം ആണ് ഈ 3 സംഭാഷണങ്ങള്‍.

1.
ദീപക് : എന്‍റെ നീതു ഇന്നലെ ഒരു സംഭവം ഉണ്ടായി.

നീതു : എന്ത് പറ്റി?

ദീപക് : ഇന്നലെ അമ്മ രാത്രി എന്നോട്
അര കിലോ മൈദ വാങ്ങി കൊണ്ട്
വരാന്‍ പറഞ്ഞു...

നീതു : എന്നിട്ട്?

ദീപക് : ഞാന്‍ കടയില്‍ പോയി.
കടേല്‍ ചെന്നപ്പോ ആണ്
ആകെ പ്രശ്നമായത്.

നീതു : എന്ത് പറ്റി ദീപു?
എന്തായാലും നീ എന്നോട് പറ

ദീപക് : ഒന്നും പറയണ്ട എന്‍റെ നീതു
കടേല്‍ ചെന്നപ്പോ എനിക്ക്
ആകെ ടെന്‍ഷന്‍.
അമ്മ പറഞ്ഞത് മൈദ
വാങ്ങാനാണോ അതോ റവ വാങ്ങനാണോ എന്ന്?

നീതു : അയ്യോ?!എന്നിട്ട ­്?

ദീപക് : എനിക്കാ കട എത്തുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില് ­ല
അര കിലോ മൈദ,അര കിലോ മൈദ എന്ന് ഞാന്‍ മനസില്‍
പറഞ്ഞ് കൊണ്ടാ കടയിലേക്ക് നടന്നത്.
പക്ഷേ ആ തെണ്ടി കടക്കാരന്‍ ഞാന്‍ കടയില്‍ ചെന്നപ്പോ മൈദ ആണോ റവ ആണോ വേണ്ടത് എന്ന് ചോദിച്ചപ്പോ ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി പോയി നീതു.
ഈ മൈദേം റവേം ഓറഞ്ച് കളറായത് കൊണ്ട് കൂടി ആണ് ഞാന്‍ കണ്‍ഫ്യൂഷനായി പോയത്.

നീതു : എന്തൊരു മനുഷ്യനാ അങ്ങേര്?!

ദീപക് :എന്നിട്ട് ഞാന്‍ ആലോചിച്ചു അവിടെ നിന്ന് കുറേ നേരം........... ............... ­............... ­............... ­.
അപ്പോഴാ ഓര്‍ത്തത് അമ്മ ഇഡ്ഡലി ആണ്
നാളെ ഉണ്ടാക്കുക എന്ന് പറഞ്ഞിരുന്ന കാര്യം
ഇഡ്ഡലി ഉണ്ടാക്കുന്നത് റവ ഉപയോഗിച്ചാണല്ലോ ­?
അങ്ങനെ ഞാന്‍ ബുദ്ധി ഉപയോഗിച്ച്അര കിലോ റവ വാങ്ങി
കൊണ്ട് വീട്ടിലേക്ക് വന്നു 

നീതു : ഗ്രേറ്റ് യാര്‍ റിയലി ഗ്രേറ്റ്
ഐ ലവ് യു

ദീപക് : മീ റ്റു

2.

നീതു : ഇന്നലെ അതിനേക്കാളും വലിയഒരു ഭയങ്കര സംഭവമുണ്ടായി എന്‍റെ ദീപു..

ദീപക് : എന്താ?

നീതു : ഇന്നലെ അമ്മ കടല വെള്ളത്തിലിട്ടത ­്
ഇന്ന് കാലത്ത് മുളച്ചേക്കണൂ....

ദീപക് : എന്നിട്ട്?

നീതു : എന്ത് പറയാനാ എന്‍റെ ദീപു
ഇന്നലെ രാവിലെ വിരുന്നുകാര് വരുമെന്ന് പറഞ്ഞ ദിവസം ആയിരുന്നു
ഇളേപ്പന്‍ വരുമെന്നു ശാലിനി ആന്‍റിയുടെ അളിയന്‍ നേരത്തേ പറഞ്ഞിരുന്നു
(ശാലിനി ആന്‍റി ആരാ എന്ന് ഞാനോ ഇത് വായിക്കുന്നവരോഅ ­റിയണ്ട ആവശ്യമില്ല
ശാലിനി ആന്‍റിയെ അറിയുന്ന പോലെ ദീപക് കഥ കേട്ടിരുന്ന പോലെ നിങ്ങളും ഇരുന്നാ മതി)
എന്നിട്ടെന്താ ചെയ്യുക അമ്മ ആകെടെന്‍ഷനായി പോയി.
കാരണം ഒരു ബന്ധു വീട്ടിലേക്ക് വരുമ്പോ
മുളപ്പിച്ച കടല വെച്ചുള്ള കറി കൊടുക്കുക എന്നൊക്കെ പറയുന്നത്
അവരെ അവഹേളിക്കുന്നതി ­ന് തുല്യമല്ലേ ദീപു....

ദീപക് : അത് ശര്യാ....

നീതു : ഞാനും അമ്മെം അപ്പോ മനസിലിങ്ങനെ പ്രാര്‍ഥിച്ചു
ലോകത്തിലാര്‍ക്ക ­ും ഇങ്ങനെ ഒരവസ്ഥ ഉണ്ടാക്കാരുതേ എന്ന്..

ദീപക് : ഈശ്വരാ വല്ലാത്ത ഒരവസ്ഥ തന്ന്യാ എന്‍റെ നീതു അത്?

നീതു : എന്നിട്ട് ഞാനും അമ്മേം കൂടി എല്ലാ കടലേം എടുത്ത്
മുള വന്ന ഭാഗം കൈ വെച്ച് പറിച്ച്കളഞ്ഞു.....
എന്നിട്ട് വേഗം കറി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോ ആണ്
അടുത്ത പ്രശ്നം.വീട്ടില ­്‍ കടുക് ഇല്ല.....

ദീപക് : അയ്യോ?

നീതു : കടുക് ഇല്ലാതെ കടല കറി എന്ന് പറഞ്ഞാല്‍ അതും പ്രശ്നം
എന്നിട്ട് കുറച്ച് ഉലുവ എടുത്ത്ചീനച്ചട്ടിയില്‍ ­ വെളിച്ചെണ്ണ ഇട്ട് ചൂടാക്കി
കറുപ്പിച്ചെടുത് ­ത് കടുക് പോലെയാക്കി എടുത്തു....

 ദീപക് : :P

3.

ദീപക് : നമ്മള്‍ അമ്മ ദൈവമാണ് ദേവി ആണ് എന്നൊക്കെ പറയാറുണ്ട്
എനിക്കങ്ങനെ തോന്നുന്നില്ല എന്‍റെ അഭിപ്രായത്തില്‍ ­ അമ്മ താടക ആണ്

നീതു :ങേ? എന്ത് പറ്റി?

ദീപക് : ഒന്നും പറയണ്ട.ഇന്നലെ ഞാന്‍ facebook'ല്‍ ­ വന്നപ്പോ
ആകെ ഒരു മൂഡ് ഓഫ് പോലെ ഫീല്‍ ചെയ്തു എന്ന് നീ പറഞ്ഞില്ലേ
അതിന് കാരണം എന്‍റെ അമ്മ ആണ്.

നീതു :അമ്മ എന്ത് ചെയ്തു നിന്നെ.

ദീപക് : എന്‍റെ നീതു ഇന്നലെ രാവിലെ കുളി കഴിഞ്ഞ്
നീ ആയി ചാറ്റ് ചെയ്യാന്‍ വേണ്ടി വേഗം ഓടി വന്ന്
ഞാന്‍ സിസ്റ്റത്തിന്‍റ ­െ ഫ്രണ്ടില്‍ ഇരുന്നതാ
അപ്പോ അമ്മ ഓടി വന്ന് ഒരൊറ്റ അടി

നീതു :ങേ എന്തിനാ?

ദീപക് : നീ ആയി ചാറ്റ് ചെയ്യാന്‍ വേണ്ടി ഉള്ള ധൃതിയില്‍ ഞാന്‍
അണ്ടര്‍ വെയര്‍ അലക്കിയത് കുളിമുറിയുടേ ഉള്ളിലെ സ്റ്റാണ്ടില്‍ തന്നെ ഇട്ടു.
അത് അമ്മയ്ക്ക് ഇഷ്ടമായില്ല.ഇന് ­ന് മനു അങ്കിള്‍ വരുന്ന ദിവസം ആയിട്ട്
കുളിമുറി വൃത്തികേടാക്കി ഇട്ടൂന്ന് പറഞ്ഞാ എന്നെ അടിച്ചേ?

നീതു : എന്തൊരു സ്ത്രീയാ നിന്‍റെഅമ്മ

ദീപക് : എല്ലാം സഹിച്ചല്ലേ പറ്റു
ആ സംഭവത്തിന് ശേഷം ഞാന്‍ ഇന്ന് വരെ അണ്ടര്‍ വെയര്‍ ഉപയോഗിച്ചിട്ടില ­്ല നീതു

നീതു: ഐ ആം പ്രൌഡ് ഓഫ് യൂ

 
ദീപക് : താങ്ക്സ്

3 comments:

  1. എന്നാലും എന്റെ നീതൂ

    ReplyDelete
  2. lokathilarkum ee avastha undakkarutheee.....

    ReplyDelete
  3. Ennalum ente deepooooo!!!!

    ReplyDelete