Monday, 11 February 2013

New generation Yo ! y0 ആവാന്‍ 10 എളുപ്പ വഴികള്‍ !

New generation Yo!y0
ആവാന്‍ 10 എളുപ്പ വഴികള്‍ !

1 . Friends ,Bing Bang Theory
മുതലായ അന്യ ഭാഷ സീരിയലുകള്‍ കാണുക....

-:- ഒന്നും മനസില്ലയില്ലെങ് ­കിലും, തമാശ ആണ് പറയുന്നതെന്ന് ഊഹിച്ചെടുത്തു പിന്നണിയില്‍ ഉള്ള കോമാളികള്‍ ചിരിക്കുന്ന മുമ്പ് ഉറക്കെ ചിരിക്കുക....
കഴിയുമെങ്കില്‍ കുറച്ചു ഡയലോഗ് കാണാതെ പഠിക്കുക ... ;)

2 .റോഡില്‍ ഉള്ള ചായകടയില്‍ നിന്ന് ചായ കുടി നിര്‍ത്തുക...

-:- ചായ കുടി CCD യില്‍ ( കഫെ കോഫി ഡേ എന്ന് പറയാന്‍ പാടില്ല ! )
അല്ലെങ്കില്‍ ബരിസ്ടയില്‍ ആവുക...
കാപ്പിക്ക് കപ്പുച്ചിനോ എന്നും കട്ടന്‍ കാപ്പിക്ക് എസ്പ്രേസ്സോ എന്നും മാത്രം പറയുക...
ഒരു ഗമക്ക് refined ഷുഗര്‍ കൂടെ ആവശ്യപെടുക ...

3 .നല്ല കുറെ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കാണാതെ പഠിക്കുക....

-:- ബിപാഷ ഇരുണ്ട നിറം അല്ല dusky ആണെന്നും,
chitrangadaക്ക് ­ മറ്റേലുക്ക്‌ അല്ല sensuous ആണെന്നും ഒക്കെ പറയുക. ...

-:: ഇഷ്ട നടി വിദ്യബാലന്‍ ആണെങ്കിലും,
പുറത്തു പറയണ്ട..
എല്ലാരോടും കത്രിന കൈഫ്‌ ഇന്റെ പേര് മാത്രം പറയുക....
വിദ്യ ബാലനെ പോലെ വണ്ണം ഉള്ള പെണ്ണുങ്ങളെ ഇഷ്ടം ആണെന്ന് ബ്ലൂടി മല്ലുസ് മാത്രമേ പറയാറുള്ളു ...

4. ബാര്‍..!!
Pub'il (അങ്ങനെയേ പറയാവൂ) പോകുമ്പോള്‍ സിംഗിള്‍ മാള്‍ട്ട് മാത്രം ഓര്‍ഡര്‍ ചെയുക്ക...

സിംഗിള്‍ മാള്‍ട്ട് മദ്യം സ്കോട്ട് ലാന്‍ഡില്‍ ഉള്ള കൊച്ചപ്പന്റെ വീട്ടില്‍ കണ്ടുപിടിച്ചാതാന്നെന്ന മട്ടില്‍ കുറെ ഡയലോഗ് അടിക്കുക....

അഷ്ടിക്കു വകയിലാത്തവര്‍ വിഷമിക്കണ്ട:
ഓള്‍ഡ്‌ മോങ്ക് ഓര്‍ഡര്‍ ചെയ്താലും മതി,
ജനിച്ചു മുലകുടി മാറിയപ്പോള്‍ മുതല്‍ ഓള്‍ഡ്‌ മോങ്ക് മാത്രമേ അടികാരുള്ളൂ എന്ന് ലൈന്‍'il
”ഐ ഡ്രിങ്ക് ഒണ്‍ലി ഓള്‍ഡ്‌ മോങ്ക്'.., നതിംഗ് ബീറ്റ്സ് ഓള്‍ഡ്‌ മോങ്ക് ” എനൊക്കെ പറയുക ... :P

5. അച്ചാര്‍ ടച്ചിങ്ങ്സ് നിഷിദ്ധം...

-:- മദ്യത്തിന്റെ കൂടെ ഫ്രഞ്ച് ഫ്ര്യെസ്,  ചിക്കന്‍ വിങ്ങ്സ് അല്ലെങ്കില്‍ വെജ് റോള് വിത്ത്‌ ഡിപ് മാത്രം അനുവദനീയം...
( പറോട്ടയില്‍ മൈദാ ഉണ്ടെന്നു സ്വയം ആശ്വസിപിച്ചു ! )

മെയിന്‍ കോഴ്സ് ആയി പാസ്റ ആന്‍ഡ്‌ മയോ ഡിപ് ഓര്‍ഡര്‍ ചെയുക്ക.
ഇതെല്ലാം കഴിച്ചു അഥവാ വാള് വെച്ചാലും, അത് വിലകൂടിയ  വാള് ആണെന്ന് സന്തോഷിക്കുക .... :D

6. മെറ്റാലിക്കയുടെ ഫാന്‍ ആവുക....

മനസില്ലയാലും  ഇല്ലെങ്കിലും പാട്ട് കേട്ട് ഉറഞ്ഞുതുള്ളുക.
ആകാശത്തേക്ക്കൈ നീട്ടി പിടിച്ചു ബാബാ സിനിമയില്‍ രജിനികാന്ത് കാണിക്കുന്നത് പോലെ കൈ മുദ്രകള്‍ കാണിക്കുക.............
സാധികുമെങ്കില്‍ ­ "റോക്ക് ഷോ" നടന്നോണ്ട്‌ ഇരിക്കുമ്പോള്‍ വികാരഭരിതനായി അഭിനയിക്കുക്ക ... :) 

7. ഇനി മുതല്‍ ജന്മനാട് ഇംഗ്ലണ്ട്… മാതൃഭാഷ ബ്രിട്ടീഷ്‌ ഇംഗ്ലീഷ്....

ഇംഗ്ലീഷ് പ്രേമിഎര്‍ മുടങ്ങാതെ എന്നും കാണുക.,.
ദിവസവും ഫേസ് ബുക്കില്‍ “ഗോ Gunners ഗോ…. ഫെര്‍ണാണ്ടോ ടോര്‍രെസ് sucks …. അലക്സ്‌ ഫെര്‍ഗുസന് പനി പിടിച്ചു. ഗെറ്റ് വെല്‍ സൂണ്‍. ”.. എന്നൊക്കെ സ്റ്റാറ്റസ് മെസ്സേജ് അപ്ഡേറ്റ് ചെയുക്ക...,
"വേറെ ആരും ലൈക്‌ ചെയ്യാന്‍ ഇല്ലെങ്കിലും, സ്വന്തം സ്റ്റാറ്റസ് മെസ്സേജ് സ്വയം ലൈക്‌ ചെയുക്ക..." :P

8. ആഴ്ചയില്‍ ഒരു ദിവസം മാത്രം കുളിക്കുക... :D
ഹെയര്‍ ജെല്‍ യഥേഷ്ടം ഉപയോഗിക്കുക...
ബിഗ്‌ ബസാറില്‍ നിന്ന് വാങ്ങിയ 100 രൂപയടെ perfume ഉപയോഗിച്ചാലും BOSS,HUGO,POLIC ­E മുതായാല എതെങ്കിലും perfume ആണ് use ചെയുന്നതെന്ന് 4 പീപില്‍സിനോട് പറയുക.... :D

9. കുടുംബം വിറ്റിട്ട് ആണെകിലും ഒരു Blackberry ഫോണ്‍ വാങ്ങുക...

അറിയാവുന്ന സകലമാന ആള്കരെയും messengeril ആഡ് ചെയുക്ക. ......
ഓരോ മണിക്കുറും സ്റ്റാറ്റസ് മെസ്സേജ് മാറി കൊണ്ട് ഇരിക്കുക...
ഒരുപാട് ബുദ്ധി ഒനും മേനകെടുടാതെ
”Nice Weather ”,
” Traffic Sucks”
എന്നൊക്കെ സ്റ്റാറ്റസ് വെക്കുക.......
ദിവസവും രണ്ടു വട്ടം എങ്കിലും ഡിസ്പ്ലേ പിക്ചര്‍ മാറുക......
ഒരു അലവലാധിയും മെസ്സേജ് അയക്കാന ഇല്ലെങ്കിലും ഓരോ മിനിട്ടും പുതിയ മെസ്സേജ്വ ന്നിടുണ്ടോ എന്ന്നോക്കുക ...

10. Iphone,Ipad മുതയലാ യന്ത്രങ്ങള്‍ കണ്ടിട്ട് പോലും ഇല്ലെങ്കിലും, “സ്റ്റീവ് ജോബ്സ് ഈസ്‌മൈ മച്ചു…
ഹി വാസ് എ റിയല്‍ dude” എന്നൊക്കെ ചുമ്മാ പറയുക.....

ഇടക്ക് ഇടക്ക് “io5 ഡൌണ്‍ലോഡ് ചെയ്തോ, ഇറ്റ്‌ ഈസ്‌ സൊ കൂള്‍, io6 ബീറ്റാ ഫേസില്‍ ആ ഉടനെ ഇറങ്ങും, ഐ അം വൈതിംഗ് ഫോര്‍ ഇറ്റ്‌” എനൊക്കെ പറയുക...

# ഇതെല്ലാം ചെയ്തിട്ടും സ്പര്‍ശന സുഖം അനുഭവിക്കാന്‍ പറുനില്ലെങ്കില് ­­‍, വിധിയെ പഴിക്കാതെ, ദര്‍ശന സുഖം മതിയാകി, വീടുകാര് കണ്ടു പിടിച്ചു തരുന്ന നാടന്‍  പെണ്‍കൊച്ചിനെ കല്യാണം കഴിച്ചു ശിഷ്ട ജീവിതം ഒരു "മലയാളി" ആയി തന്നെ ജീവിച്ചു സന്തോഷിക്കുക..!"

No comments:

Post a Comment