Tuesday 23 October 2012

മഴ


വീണ്ടും ഒരു മഴക്കാലം ......

ഈ മഴയെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു ....
മാനത്ത്  കാണുന്ന നക്ഷത്രങ്ങളെക്കാളും .....
മനസ്സില്‍ കാണുന്ന സ്വപ്നങ്ങളെക്കാളും .....

ഒരു മഴയായ് ഒരിക്കല്‍ അവള്‍ എന്നിലേക്ക്‌ പെയ്തിറങ്ങി ....
അവളോടൊപ്പം നനഞ ആ മഴ ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു....

ആ മഴ അവള്‍ക്ക് വെറും കൌതുകം ആയിരുന്നു....
മഴയുടെ മാറിലൂടെ കൈനീട്ടി കളിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൌതുകം.....
അവള്‍ക്കറിയില്ലല്ലോ ... ആ കൈകള്‍ കീറിമുറിക്കുന്നത് എന്‍റെ ഹൃദയമാണെന്ന്.....

എന്നിലേക്ക്‌ ചിതറിവീഴുന്ന ഓരോ മഴത്തുള്ളികളും അവളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു ....
ആ വിരഹമഴയില്‍  ഞാന്‍ വെന്തുരുകി.....

ഒരു നോവായി മാറുന്ന നൊമ്പരമാണ് ആ പ്രണയമെന്ന് ആ മഴ എന്നെ പഠിപ്പിച്ചു....

സുഖമുള്ള ലോകത്തിനും അപ്പുറം വിരഹത്തിന്‍റെ മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു .....
തകര്‍ച്ചയുടെ വേദന എന്നെ ഓര്‍മ്മകളില്‍ നിന്നും മായ്ക്കും മുന്‍പേ പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം ബാക്കിയാക്കി എനിക്ക് അകന്നു പോകണം.....
ആ മഴയില്‍ അലിയുന്ന മനസ്സുകള്‍ക്ക് എന്നും കണ്ണുനീര്‍ മാത്രമാകും കൂട്ട്....

ഒരിക്കല്‍ എന്‍റെ ഹൃതയതിന്റെ തേങ്ങല്‍ അവള്‍  തിരിച്ചറിയും ....
അന്നെന്‍റെ  കണ്ണുനീര്‍ കൊണ്ട് മേഘങ്ങള്‍ നിറയും....
എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍ അത് മഴയായ് വീണ്ടും പെയ്യും....

*^*^*^*^*^*^*^*^*^*^*^*^*^
അരുണ്‍ .‍ എസ . എല്‍
^*^*^*^*^*^*^*^*^*^*^*^*^*

6 comments:

  1. dey macha kollam ketto.. :)

    ReplyDelete
  2. എഴുത്ത് കൊള്ളാം കേട്ടോ....
    പ്രണയത്തില്‍ നിന്നൊക്കെ ഒന്ന് മാറ്റി ചിന്തിക്കൂ...
    നല്ല വ്യത്യസ്തമായ വിഷയങ്ങളാണ് വായനക്കാര്‍ തിരയുന്നത്.... എല്ലാ ആശംസകളും... :)

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി bhai...

      Delete
  3. ooooo ശെരി മൊതലാളീ....

    ReplyDelete