Saturday 13 October 2012

ഓര്‍മ്മയിലെ ഒരു മഴക്കാലം......


മഴയെപറ്റി ഓര്‍ത്താല്‍ ആദ്യം മനസ്സില്‍  ഓടി എത്തുന്നത്‌ കുട്ടിക്കാലത്ത് പാടവരമ്പത്തുകൂടി നനഞ്ഞുകൊണ്ട് സ്കൂളിലേക്കുള്ള  യാത്രയാണ് ....
അന്നൊക്കെ വീട്ടില്‍ ഒരു കുട മാത്രം ഉണ്ടായിരിക്കുകയുള്ളു.......
വലിയ വാഴയില ആയിരിക്കും മിക്യവാറും നമ്മുടെ കുട ....!!! ചിലപ്പോള്‍ ചേമ്പിലയും കുട ആക്കാറുണ്ടായിരുന്നു  ....!!!

വഴിയോരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചാടി ചവിട്ടിയും , കൂട്ടുകാരുടെ ദേഹത്ത് വെള്ളം തട്ടി തെറുപ്പിച്ചും ഉള്ള യാത്ര മനസ്സില്‍ ഇപ്പോഴും ഉണ്ട്.....

ചോരുന്ന മേല്‍ക്കൂരയ്ക്ക് കീഴിലെ അന്നത്തെ ക്ലാസ് മുറികളും , വക്ക് പൊട്ടിയ സ്ലേറ്റും തലയില്‍ പിടിച്ച് തിരിച്ച് വീട്ടിലേക്കുള്ള യാത്രയും , അവസാനം എല്ലാവര്‍ക്കും യാത്രയും പറഞ്ഞ് നനഞ്ഞൊട്ടിയ ശരീരവുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ മഴയെ കുറ്റം പറഞ്ഞുകൊണ്ട് അമ്മ വന്നു തല തോര്‍ത്തി തരുന്നതും എല്ലാം ഓര്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും എന്‍റെ കുട്ടിക്കാലത്തേക്ക്  ചെന്നെത്തുന്നു .....

ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കാം .... അടുത്ത ജന്മം വരെ .......

ഇവയെല്ലാം നഷ്ടമാകുന്നു എന്ന് ഞാന്‍ അറിയുന്നത് ഈ ചുട്ടുപൊള്ളുന്ന  വെയിലില്‍ കൂടി നടക്കുമ്പോഴാണ് ....

അരുണ്‍ എസ് എല്‍

2 comments:

  1. njn kuttikalath vazha ila pidichtilaa. :(

    ReplyDelete
  2. അതിനു തൈക്കാട് എവിട്യാ വാഴത്തോപ്പ് !!

    ReplyDelete