Wednesday 2 January 2013

2012'ന്റെ ഹീറോ


ആരാണ് 2012ന്റെ ഹീറോ?

പല പേരുകളും പ്രേക്ഷകരുടെ ഓര്‍മയിലെത്തും ....

 എന്നാല്‍ കടന്നുപോകുന്ന വര്‍ഷത്തിന്റെ യഥാര്‍ഥ ഹീറോ അവരാരുമല്ല .....!!!

 താരങ്ങളുടെ പ്രഭാവത്തില്‍ മങ്ങാതെ മിന്നിത്തിളങ്ങി യ "ബിജുമേനോനാണ്" സ്റ്റാര്‍ ഓഫ് ദ ഇയര്‍.... ;)

> സ്പാനിഷ് മസാല
> ഓറഞ്ച്
> ഓര്‍ഡിനറി
> മാസ്‌റ്റേഴ്‌സ് ­
> മായാമോഹിനി
> മല്ലുസിങ്
> മിസ്റ്റര്‍ മരുമകന്‍
> റണ്‍ ബേബി റണ്‍
> ഇത്രമാത്രം
> 101 വെഡ്ഡിങ്
> ചേട്ടായീസ്
എന്നിങ്ങനെ എണ്ണം പറഞ്ഞ പതിനൊന്ന് സിനിമകള്‍...

ഇതില്‍ ഒമ്പതും വിജയം കണ്ടുവെന്നറിയുമ ്പോഴാണ് ബിജുവിന്റെ കുതിപ്പ് നമുക്ക് മനസ്സിലാവുക ...

2011'ലെ ഹിറ്റുകളില്‍ ഒന്നായിരുന്ന മേരിക്കുണ്ടൊരു കുഞാടിലെ ജോസേട്ടനെ അത്രക്ക് പെട്ടന്നാരും മറക്കാന്‍ സാധ്യത ഇല്ല ...!!!


>> ഓര്‍ഡിനറിയെന്ന കൊച്ചു സിനിമയുടെ വിജയക്കുതിപ്പില ്‍ ചുക്കാന്‍ പിടിച്ചതാണ് ബിജുവിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം ...
പാലക്കാടന്‍ സ്റ്റൈലിലുള്ള ഡയലോഗുകളിലൂടെ ചിത്രത്തിലെ നായകന്‍ ചാക്കോച്ചനെ വരെ കടത്തിവെട്ടാന്‍ തൃശൂര്‍ക്കാരന് സാധിച്ചു ....

മറ്റുള്ള നായകന്മാരുമായി താരതമ്യപ്പെടുത് തുമ്പോള്‍ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചുവെന്നതാണ ് ബിജുവിന് ഏറ്റവും ഗുണകരമായത്...

 ഓറഞ്ചിലെ വില്ലന്‍ കഥാപാത്രത്തിന് തൊട്ടുപിന്നാലെയ ാണ് ഓര്‍ഡിനറിയിലെ തമാശക്കാരനായ ബസ് ഡ്രൈവറായി  നടന്‍ മാറിയത്...

ഇത്ര മാത്ര ത്തിലെ ലാളിത്യം നിറയുന്ന കഥാപാത്രത്തില്‍ ­ നിന്നും ചേട്ടായീസിലേക്ക ് വേഷപ്പകര്‍ച്ച നടത്താനും ബിജുവിന് വിഷമമുണ്ടായില്ല ...

ഒറ്റയാള്‍ പട്ടാളമായി നിന്നല്ല ബിജു നേട്ടം കൊയ്തതെന്ന് വേണമെങ്കില്‍ വിമര്‍ശിയ്ക്കാം ...

# സ്്പാനിഷ് മസാല, മിസ്റ്റര്‍ മരുമകന്‍, മായാമോഹിനി തുടങ്ങിയവയെല്ലാ ം ദിലീപ് സിനിമകള്‍,

മാസ്റ്റേഴ്‌സിലെ നായകന്മാര്‍ പൃഥ്വിയും ശശികുമാറുമാണ് ...

ഓര്‍ഡിനറയില്‍ ചാക്കോച്ചനും ആസിഫ് അലിയുമുണ്ട്....

മല്ലുസിങില്‍ ചാക്കോച്ചനും ഉണ്ണിമുകുന്ദനും ­ നായകന്മാരാണ്...

ഇനി റണ്‍ ബേബി റണ്‍ ഒരു പക്കാ മോഹന്‍ലാല്‍ സിനിമയും ....

അതുപോലൊക്കെ തന്നെയാണ് ചേട്ടായീസും 101 വെഡ്ഡിങും എല്ലാം....

എന്നാല്‍ ഈ സിനിമകളിലെല്ലാം ­ സ്വന്തമായൊരിടം സൃഷ്ടിച്ചെടുക്ക ാന്‍ കഴിഞ്ഞുവെന്നതാണ ് ബിജുവിനെ പോയവര്‍ഷത്തിന്റ െ താരമാക്കുന്നത് ...

ഇങ്ങനെ നിശബ്ദമായി മുന്നേറുമ്പോഴും ­ മറ്റാരുടെയുംഇടം കവര്‍ന്നെടുക്കാ നും നടന്‍ ശ്രമിയ്ക്കുന്നി ല്ലെന്നതും ശ്രദ്ധേയം...

ഒറ്റയടിയ്ക്ക് മിന്നുംതാരമാവാത െ മണ്ണില്‍ വേരുറപ്പിച്ച് വളരാന്‍ കഴിയുന്നതാണ് ബിജു മേനോന് അനുഗ്രഹമാവുന്നത ് ....

വില്ലത്തരവും ചിരിയുമെല്ലാം ഒരുപോലെ സൃഷ്ടിയ്ക്കാന്‍ നടനെ സഹായിക്കുന്നത് സ്വതസിദ്ധമായ അഭിനയമികവ് തന്നെയാണ് ....

No comments:

Post a Comment