Wednesday, 10 October 2012

മരികാത്ത ഓര്‍മ്മകള്‍


കാലങ്ങള്‍ കഴിയുമ്പോള്‍ ........
ഒരു ഒഴിവ്‌ സായാഹ്നത്തില്‍ ജനലിലൂടെ വിധൂരതയിലേകു നീ നോക്കി ഇരിക്കുമ്പോള്‍.....
നീ അറിയാതെ നിന്റെ പഴയ ഓര്‍മകള്‍ ഒരു ഇളം കാറ്റുപോലെ നിന്‍റെ മനസ്സിലേക് ഓടി വരും ......
നിന്‍റെ പഴയ സുഹൃത്തുക്കള്‍.....
അവരുമായി ഒന്നിച്ചു ചിലവിട്ട സുന്ദര നിമിഷങ്ങള്‍......
ആര്‍ത്ത് ഉല്ലസിച്ച ആ ടൂര്‍ ദിനങ്ങള്‍.....
നമ്മള്‍ കളിച്ചും ചിരിച്ചും പരസ്പരം കളിയാക്കിയും കഴിഞ്ഞ ആ ഇടവേളകള്‍.....
ചെറിയ പിണക്കങ്ങളും പരിഭവങ്ങളും പിന്നെ വലിയ ഇണക്കങ്ങളും അങ്ങനെ എന്തെല്ലാം.....
ഓരോന്നും നിന്‍റെ മനസില്‌ുടെ കടന്നുപോകും.....
നീ അറിയാതെ അപ്പോള്‍ നിന്‍റെ കണ്ണ് നിറയും.... ആ കണ്ണുനീര്‍ തുടച്ചുനീകി നീ നിന്‍റെ ജീവിത തിരക്കുകളിലേക് തിരിയുവാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍ക്കുക .....
നിന്നെ പോലെ മറ്റെവിടയോ മറ്റൊരാളും  കാണും.....
നിന്നെയും  ഓര്‍ത്ത്  ഒരുതുള്ളി കണ്ണീരോടെ.....

( നമ്മള്‍
എല്ലാവരും പിരിയണം.......!!
അകലണം...!!
അത്
കാലത്തിന്റെ തീരുമാനം...
ആ വേര്‍പാടിന്റെ  ദുഖത്തില്‍്....
ഓര്മകളിലേക്ക് ഒരു മടക്കയാത്ര എപ്പോഴും  നല്ലതാണ് ......... )

എന്‍റെ കോളേജ് ജീവിതത്തിലെ ഓര്‍മകളില്‍ നിന്നും ......

അരുണ്‍ എസ് എല്‍ 

1 comment:

  1. അവള്‍ ഒരു കാമിനി ആയിരുന്നു
    അഴകിന്റെ ദേവത ആയിരുന്നു
    നയനങ്ങളില്‍ വചനങ്ങളില്‍.....
    മാസ്മര ഭാവങ്ങള്‍ തുടിച്ചിരുന്നു.....

    രാഗമായി ജീവതാളമായി
    ഭൂമിയില്‍ അവളിന്നും ജീവിക്കുന്നു.

    ReplyDelete