Friday, 29 March 2013

നമുക്ക് വേണമോ ഈ നാറിയ RSS


ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റ  അനുഭവം നിങ്ങള്‍ വായിച്ചതിനു ശേഷം സ്വയം തീരുമാനിക്കാം.....
 "ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത് യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം..... കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം......  അവര്‍ നമ്മുടെ ശത്രുക്കളാണ്.... നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം..... ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം......" 


ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യശിക്ഷകന്‍റ
െ പ്രസംഗം എന്‍റെ തലക്കുപിടിച്ചു.......
ഓരോ ജില്ല യില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ. കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍....,

ഇരവിപുരം, പാലവിള വീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാര
ന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ........... ്: 

ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലു
ം പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാല സുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി....,
ഈ പരീശീലനം ഐ.റ്റി.സി പ്രവേശനത്തിനുള്
ള മാനദണ്ഡമാണ്. ഷേണായി ചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍..... അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്. ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജ യകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ'എന്ന മുളവടി ആയുധത്തിന്‍റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായി ചേട്ടന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്......
 . "ആദ്യം മുള പുഴുങ്ങിയെടുക്ക
ും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേ ക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത.....്".
ഓരോ ആര്‍.എസ്സ്.എസ്സ
് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്......
"അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരു
ന്നു,"
. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്‍റെ ഏതെല്ലാം ശരീര ഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്ന
ു.....
അത് ഇത്തരത്തിലായിരു
ന്നു....
 "മനുഷ്യ ശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍' എന്നു പറയും. ആര്‍.എസ്സ്.എസ്സ
ുകാരുടെ കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍'അധോമറും' നെഞ്ചത്ത് ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യ ചക്രയും' ആണ്. തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യ പ്രഹരും' ലിംഗ ഭാഗത്ത് 'വൃഷ്ണ പ്രഹരും' ആയി മാറും... ".
ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്‍റെ ഉപയോഗത്തെക്കുറി
ച്ച് വിവരിക്കുന്നു......
 നി ങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യ ശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവ
ാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല. ശത്രുവിന്‍റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുക പതി വാണ്. ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത്'പഴശ്ശിരാജ ഗട', 'ശ്രീ രാമഗട', 'വേലുത്തമ്പി ഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത്'പരശ്ശുരാമ ഗട' എന്നാണ്. ഈ ഗടനായകന്‍റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്....
അച്ഛന്‍ യശോധരന്‍ കൂലി വേലക്കാരനാണ്....
പട്ടിണിയില്ലാത്
ത ചുറ്റുപാടിലാണ് ദിനേശന്‍റെ ബാല്യം. അമ്മ അം ബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്.
ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍
 എല്‍.പി. സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍റെറി സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠനം....
 ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റ
െ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്ര ഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും. "നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം (sic) നമസ്ക്കരിപ്പൂ കേശവ ഭാരതഭാഗ്യ വിധാതാവേ" എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ള ഷര്‍ട്ടും കാക്കി നിക്കറു മിട്ട് നിരനിരയായി നില്‍ക്കുന്നതാണ്. ആര്‍.എസ്.എസ്സിന്‍റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി' കളിയാണ്..... ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടു മിക്ക കായിക പ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഞാന്‍ ആര്‍.എസ്സ്.എസ്സ് ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡി കളിച്ചു തുടങ്ങി. അവിടെ വച്ചാണ് 'ഷേണായി ചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്.

എനിക്കന്ന് പ്രായം 13വയസ്സ്. .....
ആര്‍.എസ്സ്.എസ്സ
് ശാഖയില്‍ ഓരോ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീ കൃഷ്ണജയന്തി,രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു,വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത് ആര്‍.എസ്സ്.എസ്സ് യൂണിഫോമോടുകൂടിയ പദസഞ്ചലനം. നിരന്തരമായ ആര്‍.എസ്സ്.എസ്സ് സഹവാസം കാരണം എന്‍റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്‍റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മു സ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക. സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേ ശമായിരുന്നു.....

അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര് തകര്‍ന്നു കിടന്ന ശാഖ വീണ്ടും സംഘടിപ്പിക്കാന്
‍ രാംദാസിന്‍റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്. ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുത ലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി. എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തി നിറച്ച അന്നത്തെ എന്‍റെ മാനസ്സികാവസ്ഥ. ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്‍റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു. യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദു വികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്‍റെ തന്ത്രമായിരുന്നു ഇതെല്ലാം. രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്‍റെ കഴുത്തില്‍ വാള്‍ വച്ച് ഞങ്ങള്‍ ചുറ്റും കൂടിനിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍ പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്‍റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയ രൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്.

രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാകി ജയ്" എന്ന് 41 പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദുരാഷ്ട്രോ
ം കീജയ്" എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. പിറ്റേന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേ സു കൊടുത്തു. ....
രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.....

കേസു കൊടുത്തതിന്‍റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണ മെന്ന് മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിന
ുള്ള അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്‍റെ മണ്ഡലം കാര്യവാഹകന്‍'വൈക്കത്തോട് ബിജുവും ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും. നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പി വാള്‍, വടി വാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍,ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു. പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി. ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത വിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി. ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്‍റെയും കണ്ടാലറിയാവുന്നമുപ്പതോളം ആള്‍ക്കാരുടേയും പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസു കൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്‍റെയും ഒത്തുകളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു. കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി..... അതിന്‍റെ ചുക്കാന്‍ പിടിച്ചത് താലൂക്ക് പ്രചാരക് 'അനീഷ് മൂവാറ്റുപുഴ'യായിരുന്നു...... അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ ദേശവും ഉണ്ടായിരുന്നു. അക്രമണത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് വിജയം വരിക്കുകയും ചെയ്തു.....
പോലീസ് ഭയന്ന് ബിജുവിനെ ഇറക്കി വിട്ടു. സന്തോഷ സൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന
 ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു. സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു.

എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു
....
ഹിന്ദുവിനെതിരെ ആരു സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നി
ല്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും....

സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍
 ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാത ന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍. ഒരിക്കല്‍ മുഖ്യശിക്ഷ ക്ഷേണായി ചേട്ടന്‍റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ ഷേണായി ചേട്ടന്‍റെ ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴി തിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി ???

അങ്ങനെയിരിക്കവെ
യാണ് ഞാന്‍ താഴെപടനിലത്തെ ആര്‍.എസ്സ്.എസ്സന്‍റെ ആസ്ഥാനത്ത് ചെന്നുപെട്ടത്.
അവി ടെ ഒരു യോഗം നടക്കുകയായിരുന്
നു. അത് ഒരു രഹസ്യ യോഗമാണ്. ആര്‍.എസ്സ്.എസ്സിന്‍റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക് മറ്റൊരു ആര്‍.എസ്സ്.എസ്സ്! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗ സ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയം സേവകനായ എന്നെ ഷേണായി ചേട്ടന്‍റെ വീട്ടില്‍ കയറ്റാത്തതിന്‍റെ 'ഹൈന്ദവ സ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു......

എന്‍റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യക്ഷേ
ത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയു ടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സുകാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്ന ജാതിക്കാര്‍?! മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല. ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത് 10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍ നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ. അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരി ക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത്, കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് –ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്‍റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടികജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി?

സ്വന്തം രക്തത്തെ തമ്മിലടിപ്പിക്ക
ാനുള്ള വിജ്ഞാനം!
അത് ഞാനിന്ന് വേര്‍തിരിച്ചറിയ
ുന്നു! ഞാന്‍ ചിറക്കലില്‍നിന്നും വന്ന ദലിത്‌ സാറിന്‍റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ്! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും. ,.....ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല.....
ജനാധിപത്യ രാഷ്ട്രമാണ്. മുസല്‍മാന്മാര്‍
 മേത്തന്‍മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതു പോലെ ക്രിസ്ത്യാനികളും. അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതിവെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്....

വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴിയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ. ...
ചിറക്കരയില്‍നിന
്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണ സമയമായി. ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്‍റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. 'എന്തുകൊണ്ട് ഈ തിരിച്ചറിവിന്‍റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല ?
അങ്ങിനെയെങ്കില്
‍ മനോജ് എന്ന എന്‍റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു ....

*******************

ഇനി നിങ്ങള്ക്ക് ചിന്തിക്കാം ...... മനുഷ്യ മനസ്സുകളില്‍ വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിവച്ചു തമ്മിലടിപ്പിക്കുന്ന ഈ നാറിയ RSS നമുക്കിനി വേണമോ.....???

*******************

Friday, 15 March 2013

മുലകള്‍

മുല കണ്ടാല്‍ കാമം വരുന്നവരോട്.... .
നാണം കൊണ്ട് ഓടിയൊളിക്കുന്നവ രോട് ....
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്ഹേദം നടത്തുന്നവരോട്. ......
പെറ്റു വീണപ്പോള്‍ നിങ്ങള്‍ ആദ്യം തിരഞ്ഞത് മുലകളെയായിരുന്ന ു...
മുലപ്പാല്‍ മൂക്കുമുട്ടെ കുടിക്കുമ്പോള്‍ എവിടെയുമുണ്ടായി രുന്നില്ല കാമം, നാണം, സദാചാരം..??

ജീവന്‍ തന്നത് പെണ്ണിന്റെ മുലയും പാലും പാലൂറ്റിക്കുടിച ്ചു ജീവന്‍ വച്ചപ്പോള്‍ മുലകള്‍ നിങ്ങള്‍ക്ക്‌ അശ്ലീലമായി !

ലൈംഗികതയായി !
മുലക്കച്ചയണിയിച ്ച് മാറ് മറപ്പിച് നിങ്ങള്‍ കാത്തത് സമുദായത്തിന്റെ മാനമാണുപോല്‍ !
മുറുക്കിക്കെട്ട ിയത് പെണ്ണിന്റെ സ്വാതന്ത്ര്യവും...
കച്ചകെട്ടുകള്‍ക ്കപ്പുറം സ്വാതന്ത്ര്യം തേടിയവരുടെ മുലകള്‍ ച്ഹേദിച്ചു സദാചാര ലക്ഷ്മണന്മാര്‍ !

പിന്നെയെപ്പോഴോ മുലകള്‍ നിങ്ങള്‍ക്ക്‌ അടങ്ങാത്ത ജിജ്ഞാസയായി .....
കാമമായി .....
ഭ്രാന്തായി .....
കണ്ണുകള്‍ ഒളിക്യാമറകളാക്ക ി നിങ്ങള്‍ മുലകള്‍ തേടി നടന്നു...
ഇരുട്ടിന്റെ മറവില്‍ കച്ചകള്‍ നിങ്ങള്‍ വലിച്ചു കീറി,
മുലകള്‍ നിങ്ങള്‍ കടിച്ചു കീറി,
അടങ്ങാത്ത കാമത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ഒരിക്കല്‍ പാലൂട്ടിയ മുലകളില്‍ നിന്ന് നിങ്ങള്‍ ഇപ്പോഴും രക്തമൂറ്റിക്കുട ിച്ചുകൊണ്ടേയിരി ക്കുന്നു...




സോണിയ പ്രതിക്ഞ്ഞ

" ഇറ്റലി എന്റെ രാജ്യമാണ് ..,

എല്ലാ മണ്ടന്‍ കൊണ്ഗ്രെസ്സുകാരും ഞാന്‍ ഇന്ത്യക്കാരിയാണെന്നു വിശ്വസിക്കുന്നു ..,­

ഞാന്‍ ഇന്ത്യന്‍ കറന്‍സിയെ സ്നേഹിക്കുന്നു ..,

എന്റെ നാടുകാര്‍ പോട്ടിച്ച  വെടിയിലും, പാര്‍ട്ടിക്കാര് ‍ വെക്കുന്ന കള്ള വെടിയിലും ഞാന്‍ അഭിമാനം കൊള്ളുന്നു ..,

നാട്ടുകാര്‍ അടക്കുന്ന നികുതി സ്വിസ് ബാങ്കിലിടാന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നതാണ ­് ..,

ഞാന്‍ ഇറ്റലിയെയും എന്റെ മോന്ജിയെയും മോള്‍'ജിയെയും മരുമോന്‍ ജിയേയും സ്നേഹിക്കും ..,

ഈ രാജ്യത്തെയും നാട്ടുകാരെയും കട്ടപ്പുറത്ത് ആക്കാനും , കുട്ടിച്ചോറാ
ക്കാന ­ും വേണ്ടി  ഞാന്‍ പ്രയത്നിക്കും .."

ജയ് ഞാന്‍ ജി .., 
ജയ  എന്റെ മോന് ജി ..,  ജയ  എന്റെ മോള ്ജി ..,
ജയ് മൌന്മോഹന്‍ ജി......

ഞങ്ങള്‍ മൂഞ്ചി ....!!!!

പീഡനം

ഇറുകിയ വസ്ത്രം ഇട്ടാല്‍ പീഡനം..
സാരി ഉടുത്താലും പീഡനം,പര്‍ദ്ദ ഇട്ടാല്‍ പോലും പീഡനം...,
അപ്പൊ വസ്ത്രം അല്ല പ്രശ്നം....

ഇരുപതു വയസ്സുകാരിക്ക് പീഡനം, എഴുപതുകാരിക്കും പീഡനം, മൂന്ന്‍ വയസ്സുകാരിക്ക് പോലും പീഡനം....
അപ്പൊ പ്രായവും അല്ല പ്രശ്നം...

സുന്ദരിയായാല്‍ പീഡനം, വിരൂപക്കു ­ം പീഡനം, മന്ദ ബുദ്ധിക്കു പോലും പീഡനം,
അപ്പോള്‍ അതും അല്ല പ്രശ്നം ...

അയല്‍ക്കാരിക്ക് ­ പീഡനം, ബന്ധുവിനു ­ം പീഡനം, സ്വന്തം മകള്‍ ആയാലും പീഡനം,
അപ്പൊ ബന്ധവും അല്ല പ്രശ്നം ...

കയ്യില്‍ കിട്ടിയ പ്രതികളെ കല്ലെറിഞ്ഞു കൊല്ലാതെ ഉമ്മ കൊടുത്തു ജെയിലില്‍ സുഖവാസത്തിനു വിട്ടിരിക്കുന്ന ­ ഭരണാധികാരികള്‍ക്കാ പ്രശ്നം !!

Sunday, 3 March 2013

കേരള പാട്ട്....





" യു ഡി എഫ്‌ നാടു വാണിടും കാലം
...
കള്ളനും പോലീസുമൊന്നു പോലെ...
കള്ളത്തരങ്ങൾ പറഞ്ഞു ഭരിക്കും കാലം...
ആപത്തല്ലാതെയൊന്നുമില്ല താനും...

അരിയും ഗ്യാസും ഒന്നുമില്ല...
മെണ്ണണ്ണയെക്കുറി ച്ചു കേൾക്കാനില്ല..
കെ എസ്‌ ആർ ടി സി കട്ടപ്പുറത്തായി ...
നല്ലതായൊന്നും ഈ ഭരണത്തിലില്ല താനും...

കള്ളവുമുണ്ട്‌ ചതിയുമുണ്ട്‌ ...
മലയോളമുണ്ട്‌ പൊളിവചനം...
ജാതി മതക്കാരെല്ലാം കൂടി വീതിച്ചെടുത്തു മന്ത്രി സ്ഥാനം ...
എല്ലാം കണക്കിനു  തുല്ല്യമായി...

കള്ളക്കേസും ഗ്രൂപ്പു വഴക്കും...
കള്ളത്തരങ്ങളല്ല ാതെ മറ്റൊന്നുമില്ലത ാനും...
എള്ളൊളമില്ല നീതി മനുഷ്യന്...
"

Monday, 11 February 2013

New generation Yo ! y0 ആവാന്‍ 10 എളുപ്പ വഴികള്‍ !

New generation Yo!y0
ആവാന്‍ 10 എളുപ്പ വഴികള്‍ !

1 . Friends ,Bing Bang Theory
മുതലായ അന്യ ഭാഷ സീരിയലുകള്‍ കാണുക....

-:- ഒന്നും മനസില്ലയില്ലെങ് ­കിലും, തമാശ ആണ് പറയുന്നതെന്ന് ഊഹിച്ചെടുത്തു പിന്നണിയില്‍ ഉള്ള കോമാളികള്‍ ചിരിക്കുന്ന മുമ്പ് ഉറക്കെ ചിരിക്കുക....
കഴിയുമെങ്കില്‍ കുറച്ചു ഡയലോഗ് കാണാതെ പഠിക്കുക ... ;)

2 .റോഡില്‍ ഉള്ള ചായകടയില്‍ നിന്ന് ചായ കുടി നിര്‍ത്തുക...

-:- ചായ കുടി CCD യില്‍ ( കഫെ കോഫി ഡേ എന്ന് പറയാന്‍ പാടില്ല ! )
അല്ലെങ്കില്‍ ബരിസ്ടയില്‍ ആവുക...
കാപ്പിക്ക് കപ്പുച്ചിനോ എന്നും കട്ടന്‍ കാപ്പിക്ക് എസ്പ്രേസ്സോ എന്നും മാത്രം പറയുക...
ഒരു ഗമക്ക് refined ഷുഗര്‍ കൂടെ ആവശ്യപെടുക ...

3 .നല്ല കുറെ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ കാണാതെ പഠിക്കുക....

-:- ബിപാഷ ഇരുണ്ട നിറം അല്ല dusky ആണെന്നും,
chitrangadaക്ക് ­ മറ്റേലുക്ക്‌ അല്ല sensuous ആണെന്നും ഒക്കെ പറയുക. ...

-:: ഇഷ്ട നടി വിദ്യബാലന്‍ ആണെങ്കിലും,
പുറത്തു പറയണ്ട..
എല്ലാരോടും കത്രിന കൈഫ്‌ ഇന്റെ പേര് മാത്രം പറയുക....
വിദ്യ ബാലനെ പോലെ വണ്ണം ഉള്ള പെണ്ണുങ്ങളെ ഇഷ്ടം ആണെന്ന് ബ്ലൂടി മല്ലുസ് മാത്രമേ പറയാറുള്ളു ...

4. ബാര്‍..!!
Pub'il (അങ്ങനെയേ പറയാവൂ) പോകുമ്പോള്‍ സിംഗിള്‍ മാള്‍ട്ട് മാത്രം ഓര്‍ഡര്‍ ചെയുക്ക...

സിംഗിള്‍ മാള്‍ട്ട് മദ്യം സ്കോട്ട് ലാന്‍ഡില്‍ ഉള്ള കൊച്ചപ്പന്റെ വീട്ടില്‍ കണ്ടുപിടിച്ചാതാന്നെന്ന മട്ടില്‍ കുറെ ഡയലോഗ് അടിക്കുക....

അഷ്ടിക്കു വകയിലാത്തവര്‍ വിഷമിക്കണ്ട:
ഓള്‍ഡ്‌ മോങ്ക് ഓര്‍ഡര്‍ ചെയ്താലും മതി,
ജനിച്ചു മുലകുടി മാറിയപ്പോള്‍ മുതല്‍ ഓള്‍ഡ്‌ മോങ്ക് മാത്രമേ അടികാരുള്ളൂ എന്ന് ലൈന്‍'il
”ഐ ഡ്രിങ്ക് ഒണ്‍ലി ഓള്‍ഡ്‌ മോങ്ക്'.., നതിംഗ് ബീറ്റ്സ് ഓള്‍ഡ്‌ മോങ്ക് ” എനൊക്കെ പറയുക ... :P

5. അച്ചാര്‍ ടച്ചിങ്ങ്സ് നിഷിദ്ധം...

-:- മദ്യത്തിന്റെ കൂടെ ഫ്രഞ്ച് ഫ്ര്യെസ്,  ചിക്കന്‍ വിങ്ങ്സ് അല്ലെങ്കില്‍ വെജ് റോള് വിത്ത്‌ ഡിപ് മാത്രം അനുവദനീയം...
( പറോട്ടയില്‍ മൈദാ ഉണ്ടെന്നു സ്വയം ആശ്വസിപിച്ചു ! )

മെയിന്‍ കോഴ്സ് ആയി പാസ്റ ആന്‍ഡ്‌ മയോ ഡിപ് ഓര്‍ഡര്‍ ചെയുക്ക.
ഇതെല്ലാം കഴിച്ചു അഥവാ വാള് വെച്ചാലും, അത് വിലകൂടിയ  വാള് ആണെന്ന് സന്തോഷിക്കുക .... :D

6. മെറ്റാലിക്കയുടെ ഫാന്‍ ആവുക....

മനസില്ലയാലും  ഇല്ലെങ്കിലും പാട്ട് കേട്ട് ഉറഞ്ഞുതുള്ളുക.
ആകാശത്തേക്ക്കൈ നീട്ടി പിടിച്ചു ബാബാ സിനിമയില്‍ രജിനികാന്ത് കാണിക്കുന്നത് പോലെ കൈ മുദ്രകള്‍ കാണിക്കുക.............
സാധികുമെങ്കില്‍ ­ "റോക്ക് ഷോ" നടന്നോണ്ട്‌ ഇരിക്കുമ്പോള്‍ വികാരഭരിതനായി അഭിനയിക്കുക്ക ... :) 

7. ഇനി മുതല്‍ ജന്മനാട് ഇംഗ്ലണ്ട്… മാതൃഭാഷ ബ്രിട്ടീഷ്‌ ഇംഗ്ലീഷ്....

ഇംഗ്ലീഷ് പ്രേമിഎര്‍ മുടങ്ങാതെ എന്നും കാണുക.,.
ദിവസവും ഫേസ് ബുക്കില്‍ “ഗോ Gunners ഗോ…. ഫെര്‍ണാണ്ടോ ടോര്‍രെസ് sucks …. അലക്സ്‌ ഫെര്‍ഗുസന് പനി പിടിച്ചു. ഗെറ്റ് വെല്‍ സൂണ്‍. ”.. എന്നൊക്കെ സ്റ്റാറ്റസ് മെസ്സേജ് അപ്ഡേറ്റ് ചെയുക്ക...,
"വേറെ ആരും ലൈക്‌ ചെയ്യാന്‍ ഇല്ലെങ്കിലും, സ്വന്തം സ്റ്റാറ്റസ് മെസ്സേജ് സ്വയം ലൈക്‌ ചെയുക്ക..." :P

8. ആഴ്ചയില്‍ ഒരു ദിവസം മാത്രം കുളിക്കുക... :D
ഹെയര്‍ ജെല്‍ യഥേഷ്ടം ഉപയോഗിക്കുക...
ബിഗ്‌ ബസാറില്‍ നിന്ന് വാങ്ങിയ 100 രൂപയടെ perfume ഉപയോഗിച്ചാലും BOSS,HUGO,POLIC ­E മുതായാല എതെങ്കിലും perfume ആണ് use ചെയുന്നതെന്ന് 4 പീപില്‍സിനോട് പറയുക.... :D

9. കുടുംബം വിറ്റിട്ട് ആണെകിലും ഒരു Blackberry ഫോണ്‍ വാങ്ങുക...

അറിയാവുന്ന സകലമാന ആള്കരെയും messengeril ആഡ് ചെയുക്ക. ......
ഓരോ മണിക്കുറും സ്റ്റാറ്റസ് മെസ്സേജ് മാറി കൊണ്ട് ഇരിക്കുക...
ഒരുപാട് ബുദ്ധി ഒനും മേനകെടുടാതെ
”Nice Weather ”,
” Traffic Sucks”
എന്നൊക്കെ സ്റ്റാറ്റസ് വെക്കുക.......
ദിവസവും രണ്ടു വട്ടം എങ്കിലും ഡിസ്പ്ലേ പിക്ചര്‍ മാറുക......
ഒരു അലവലാധിയും മെസ്സേജ് അയക്കാന ഇല്ലെങ്കിലും ഓരോ മിനിട്ടും പുതിയ മെസ്സേജ്വ ന്നിടുണ്ടോ എന്ന്നോക്കുക ...

10. Iphone,Ipad മുതയലാ യന്ത്രങ്ങള്‍ കണ്ടിട്ട് പോലും ഇല്ലെങ്കിലും, “സ്റ്റീവ് ജോബ്സ് ഈസ്‌മൈ മച്ചു…
ഹി വാസ് എ റിയല്‍ dude” എന്നൊക്കെ ചുമ്മാ പറയുക.....

ഇടക്ക് ഇടക്ക് “io5 ഡൌണ്‍ലോഡ് ചെയ്തോ, ഇറ്റ്‌ ഈസ്‌ സൊ കൂള്‍, io6 ബീറ്റാ ഫേസില്‍ ആ ഉടനെ ഇറങ്ങും, ഐ അം വൈതിംഗ് ഫോര്‍ ഇറ്റ്‌” എനൊക്കെ പറയുക...

# ഇതെല്ലാം ചെയ്തിട്ടും സ്പര്‍ശന സുഖം അനുഭവിക്കാന്‍ പറുനില്ലെങ്കില് ­­‍, വിധിയെ പഴിക്കാതെ, ദര്‍ശന സുഖം മതിയാകി, വീടുകാര് കണ്ടു പിടിച്ചു തരുന്ന നാടന്‍  പെണ്‍കൊച്ചിനെ കല്യാണം കഴിച്ചു ശിഷ്ട ജീവിതം ഒരു "മലയാളി" ആയി തന്നെ ജീവിച്ചു സന്തോഷിക്കുക..!"